
സാങ്കേതികപരായി വളര്‍ന്നു വരുന്ന നഗരങ്ങളുടെ ആഗോള പട്ടികയില്‍ ഇടം പിടിച്ച് തിരുവനന്തപുരം
തിരുവനന്തപുരം: സാങ്കേതികപരായി വളര്‍ന്നു വരുന്ന നഗരങ്ങളുടെ ആഗോള പട്ടികയില്‍ ഇടം പിടിച്ച് തിരുവനന്തപുരം. ഭാവിയില്‍ ബിസിനസ്സിനും സോഫ്റ്റ്വെയര്‍ വികസനത്തിനും മുന്നിട്ട് നില്‍ക്കുന്ന ലോകമെമ്പാടുമുള്ള 24 ‘ഔട്ട്-ഓഫ്-ദി-ബോക്‌സ്’ നഗരങ്ങളുടെ പട്ടികയില്‍ ആണ് തിരുവനന്തപുരവുമുള്ളത്. ഗവേഷണ സ്ഥാപനമായ ബിസിഐ ഗ്ലോബല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് പട്ടിക ഉള്‍പ്പെടുത്തിയിരിക്കുന്നത്. നെതര്‍ലന്‍ഡ്‌സ് ആസ്ഥാനമായുള്ള ബിസിഐ ഗ്ലോബലിന്റെ പങ്കാളിയായ ജോസ്ഫിയന്‍ ഗ്ലൗഡ്മാന്‍സാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. മൂന്ന് ഭൂമിശാസ്ത്ര മേഖലകളില്‍ നിന്നാണ് 24 നഗരങ്ങള്‍ തിരഞ്ഞെടുത്തത്. അമേരിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, കൂടാതെ ഇന്ത്യ,…