
വട്ടപ്പാറ നിന്ന് കാണാതായ 3 വിദ്യാർത്ഥികളെ കണ്ടെത്തി
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കാണാതായ വിദ്യാർത്ഥികളെ കണ്ടെത്തി. തിരുവനന്തപുരം വട്ടപ്പാറയിൽ നിന്നാണ് ഇന്നലെ 3 കുട്ടികളെ കാണാതായത്. കന്യാകുമാരിയിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടന്ന പരിശോധനയാണ് കുട്ടികളിലേക്ക് എത്തിയത്. വിദ്യാർത്ഥികളുടെ സി സി ടി വി ദൃശ്യങ്ങൾ പോലീസ് ഇന്നലെ പുറത്തുവിട്ടിരുന്നു. മൂന്ന് പേരും വട്ടപ്പാറ എൽ എം എസ് സ്കൂൾ വിദ്യാർത്ഥികളാണ്. സ്കൂളിൽ പോയ വിദ്യാർത്ഥികൾ രാത്രി വൈകിയും തിരിച്ചെത്താതെ വന്നതോടെയാണ് വീട്ടുകാർ പോലീസിൽ പരാതി നൽകിയത്. ഇതിന് പിന്നാലെ വട്ടപ്പാറ…