
കേരളം കാത്തിരുന്ന നിമിഷം; ആറു വയസുകാരി അബിഗേലിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
കൊല്ലം: ഓയൂരിൽ നിന്ന് കാണാതായ ആറുവയസുകാരി അബിഗേലിനെ കണ്ടെത്തി. കുട്ടിയെ ഉപേക്ഷിച്ചു തട്ടിക്കൊണ്ടു പോയവർ കടന്നു കളഞ്ഞതായാണ് സൂചന. കൊല്ലം ആശ്രമം മൈതാനത്തിന് സമീപത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വൈകാതെ കൊണ്ടുപോകും. ഇന്നലെ വൈകീട്ട് നാലരക്കാണ് ട്യൂഷന് പോകും വഴി സഹോദരന് മുന്നിൽവെച്ചാണ് 6 വയസുകാരി അബിഗേൽ സാറയെ വെള്ള നിറത്തിലുള്ള കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോയത്. പ്രതികളെന്ന് കരുതുന്നവര്‍ പാരിപ്പള്ളിയിലെ കടയിൽ നിന്ന് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ച് പണം ആവശ്യപ്പെട്ടപ്പോൾ മാത്രമാണ്…