കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തു വിട്ടു പോലീസ്

കൊല്ലം ജില്ലയിലെ ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അന്വേഷണ സംഘത്തിന് നിർണ്ണായക വിവരങ്ങൾ ലഭിച്ചുവെന്ന് സൂചന. പണം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയെ ഫോൺ വിളിച്ചയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. കുട്ടിയുടെ അമ്മയ്ക്ക് ഫോൺ കോൾ വന്നത് പാരിപ്പള്ളിയിലെ ഒരു വ്യാപാരിയുടെ ഫോണിൽ നിന്നാണ്. ഓട്ടോയിൽ വന്ന 2 അംഗ സംഘം തൻ്റെ ഫോൺ വാങ്ങി വിളിച്ചുവെന്നാണ് വ്യാപാരിയുടെ മൊഴി. ഓട്ടോയിൽ വന്നത് 2 പേരെന്ന് കട ഉടമ പറയുന്നു. സാധനങ്ങൾ വാങ്ങിയ അവർ ഓട്ടോയിൽ തന്നെ മടങ്ങി….

Read More

എറണാകുളത്ത് രണ്ട് വിദ്യാർത്ഥിനികളെ കാണാനില്ലെന്ന് പരാതി; അന്വേഷണം

എറണാകുളം: രണ്ട് വിദ്യാർത്ഥിനികളെ കാണാനില്ലെന്ന് പരാതി. പെരുമ്പാവൂർ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികളായ അലേഖ (14,) നിഖില ലക്ഷ്മി (14) എന്നിവരെയാണ് കാണാതായത്. ഉച്ചയ്ക്ക് 12 മണിയ്ക്ക് സ്കൂൾ വിട്ടതായിരുന്നു. ക്ലാസ് കഴിഞ്ഞ് ഇരുവരും വീട്ടിൽ എത്തിയില്ല. തുടര്‍ന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. കാണാതായ വിദ്യാര്‍ത്ഥിനികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് നദിയെയും തീരത്തെയും മലിനമാകുന്നു; വസ്ത്രങ്ങൾ ശേഖരിക്കാൻ കരാർ നല്‌കി ദേവസ്വം ബോർഡ്

ശബരിമല: മണ്ഡലകാലം ആരംഭിച്ചതോടെ പമ്പാ തീരത്തും സമീപ പ്രദേശങ്ങളിലും ഉപേക്ഷിക്കുന്ന വസ്ത്രങ്ങൾകൊണ്ട് പമ്പാനദിയും തീരവും മലിനമാകുന്നു. വസ്ത്രങ്ങൾ നദിയിൽ ഉപേക്ഷിക്കരുതെന്നും അത് അനാചാരമാണെന്നും കാട്ടി ദേവസ്വം ബോർഡ് വിവിധ ഭാഷകളിൽ ബോധവത്കരണ സന്ദേശവും ബോർഡുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒന്നും തന്നെ ഫലം കാണുന്നില്ല. മാത്രവുമല്ല ദിനംപ്രതി ഇത് കൂടി വരുന്ന സാഹചര്യം ആണ്. ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽനിന്നുള്ളവരാണ് വസ്ത്രങ്ങൾ നദിയിൽ ഉപേക്ഷിക്കുന്നത്. ദർശനത്തിനുശേഷം പമ്പയിൽ ഇറങ്ങി ആരുടെയും ശ്രദ്ധയിൽ പെടാതെ തുണി ഒഴുക്കിവിടുകയാണ് പതിവ്. ഇവ നദിയിൽ നിന്നുവാരി…

Read More

ഐഎഫ്എഫ്കെയിൽ ഡോ ബിജുവിന്റെ പുതിയ സിനിമ പ്രദർശിപ്പിക്കും; സംവിധായകൻ നിലപാട് മയപ്പെടുത്തിയത് ഉന്നയിച്ച വിഷയങ്ങളിൽ ചർച്ച നടത്താമെന്ന മന്ത്രിയുടെ ഉറപ്പിന്മേൽ

തിരുവനന്തപുരം : രാജ്യാന്തര ചലച്ചിത്രമേളയായ ഐഎഫ്എഫ്‌കെയിൽ തന്റെ സിനിമകൾ പ്രദർശിപ്പിക്കാനില്ലെന്ന നിലപാട് മയപ്പെടുത്തി സംവിധായകൻ ഡോ.ബിജു. പുതിയ സിനിമയായ അദൃശ്യജാലകങ്ങൾ ഐഎഫ്എഫ്കെ കലൈഡോസ്കോപ്പ് വിഭാഗത്തിൽ പ്രദർശിപ്പിക്കാൻ സംവിധായകൻ അനുമതി നൽകി. താൻ ഉന്നയിച്ച കാര്യങ്ങളിൽ ചർച്ച നടത്താമെന്ന സംസ്‌കാരിക മന്ത്രിയുടെയും ചലച്ചിത്ര അക്കാദമിയുടെയും ഉറപ്പിനെ മാനിച്ചാണ് നടപടിയെന്ന് ഡോ.ബിജു അറിയിച്ചു. സംസ്ഥാന അവാർഡ് ജൂറി, ഐഎഫ്എഫ്കെ സെലക്ഷൻ കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പിന് മാനദണ്ഡങ്ങൾ നിശ്ചയിക്കണം എന്നായിരുന്നു ഡോ.ബിജുവിൻ്റെ നിലപാട്. മലയാള ചിത്രങ്ങൾക്ക് ഐഎഫ്എഫ്കെയിൽ ആദ്യ പ്രദർശനം അനുവദിക്കണം…

Read More

നവകേരള സദസിൽ പങ്കെടുത്ത കോൺഗ്രസ് നേതാവിനെ സസ്‌പെൻഡ് ചെയ്‌തു

മലപ്പുറം : തിരൂരിൽ നവകേരള സദസ്സിൽപങ്കെടുത്ത കോൺഗ്രസ് നേതാവിനെ പാർട്ടി അംഗത്വത്തിൽ നിന്ന് സസ്പെൻ്റ് ചെയ്തു. മലപ്പുറം ഡിസിസി അംഗം എ പി മൊയ്ത‌ീനെയാണ് സസ്പെൻ്റ് ചെയ്തത്. മലപ്പുറം ഡിസിസി പ്രസിഡൻ്റ് വിഎസ് ജോയിയുടേതാണ് നടപടി. പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതിനും പാർട്ടി നിർദ്ദേശം ലംഘിച്ചതിനുമാണ് നടപടിയെന്ന് ഡിസിസി പ്രസിഡന്റ് പിന്നീട് വിശദീകരിച്ചു. തിരൂരിൽ നടന്ന പ്രഭാത യോഗത്തിലാണ് ഡിസിസി അംഗമായ എ പി മൊയ്‌തീൻ പങ്കെടുത്തത്. കോഴിക്കോട് നവകേരള സദസ്സിലെത്തിയ കോൺഗ്രസ് – ലീഗ് നേതാക്കൾക്കെതിരെ നേതൃത്വം…

Read More

കുസാറ്റ് ദുരന്തം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം : കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ തിക്കിലും തിരക്കിലും പെട്ട് നാലു പേർ മരിക്കാനിടയായ സാഹചര്യംവിശദമായി പരിശോധിച്ച് രണ്ടാഴ്ചക്കം അടിയന്തര റിപ്പോർട്ട് ഫയൽ ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ കമ്മീഷൻ കേസെടുത്തു. സുരക്ഷാ വീഴ്ച അടക്കം പരിശോധിക്കണം. ആലുവ റൂറൽ എസ്പിക്കും കൊച്ചി സർവകലാശാലാ രജിസ്ട്രാർക്കുമാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നോട്ടീസയച്ചത്. സർവകലാശാലയിലെ സുരക്ഷാ വീഴ്ച ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി. ഒറ്റ വാതിൽ മാത്രമാണ് ഹാളിനകത്തേക്ക് കയറാൻ ഉണ്ടായിരുന്നത്. 2500 പേർ ഉൾക്കൊള്ളുന്ന…

Read More

കൊല്ലത്ത് ആറ് വയസുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി; പോലീസ് അന്വേഷണം ആരംഭിച്ചു

കൊല്ലം : ഓയൂരില്‍ സഹോദരനൊപ്പം ട്യൂഷന് പോയ ആറു വയസുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയതായി പരാതി.  ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അഭികേല്‍ സാറയെയാണ് തട്ടിക്കൊണ്ടുപോയത്. ഓയൂര്‍ കാറ്റാടിമുക്കില്‍ വച്ചാണ് സംഭവം. വെള്ള ഹോണ്ട അമേയ്‌സ് കാറിലെത്തിയ സംഘമാണ് അഭികേലിനെ തട്ടിക്കൊണ്ടുപോയതെന്ന് സഹോദരന്‍ പറഞ്ഞു. കാറ്റാടി വാര്‍ഡിന് സമീപത്ത് ഇന്ന് വൈകിട്ട് നാലരയ്ക്കാണ് സംഭവം. കാറില്‍ മൂന്ന് പുരുഷന്‍മാരും ഒരു സ്ത്രീയും ഉണ്ടായിരുന്നതായും സഹോദരന്‍ പറഞ്ഞു.  സംഭവത്തില്‍ പൂയപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചു. സഹോദരനെ തട്ടിമാറ്റിയാണ് പെണ്‍കുട്ടിയെ…

Read More

ഗുജറാത്ത് ടൈറ്റൻസിനെ ഇനി ശുഭ്മാൻ ഗിൽ നയിക്കും; ഹാർദിക് പാണ്ഡ്യ തിരികെ മുംബൈ ഇന്ത്യൻസിലേക്ക്

അഹമ്മദാബാദ്: ഐപിഎൽ 2024 സീസണിൽ ഗുജറാത്ത് ടൈറ്റൻസിനെ ഇന്ത്യൻ താരം ശുഭ്മാൻ ഗിൽ നയിക്കും. ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്ക് തിരികെപ്പോയതിനു പിന്നാലെയാണ് ഗുജറാത്ത് പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചിരിക്കുന്നത്. 2022-ൽ നായകനായെത്തി ആദ്യ സീസണിൽ തന്നെ ടീമിന് കിരീടം നേടിക്കൊടുക്കുകയും അടുത്ത സീസണിൽ ഫൈനലിലെത്തിക്കുകയും ചെയ്ത ഹാർദിക്കിന്റെ മികവ് ആവർത്തിക്കുക എന്നതായിരിക്കും വരുന്ന സീസണിൽ ഗില്ലിന് മുമ്പിലുള്ള പ്രധാന വെല്ലുവിളി. ടൈറ്റൻസിനായി കഴിഞ്ഞ സീസണിൽ 17 മത്സരങ്ങളിൽ നിന്ന് 59.33 ശരാശരിയിൽ മൂന്ന് സെഞ്ചുറികളും നാല് അർധസെഞ്ചുറികളും…

Read More

ചാറ്റ് വിന്‍ഡോയില്‍ സ്റ്റാറ്റസ് കാണാം; പുത്തൻ പരീക്ഷണവുമായി വാട്‌സാപ്പ്

പുത്തൻ പരീക്ഷണത്തിനൊരുങ്ങി വീണ്ടും വാട്‌സ്ആപ്പ്. ഇനി മുതൽ ചാറ്റ് വിന്‍ഡോയില്‍ തന്നെ കോണ്‍ടാക്റ്റിന്റെ പ്രൊഫൈല്‍ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന പുതിയ രീതിയാണ് വാട്‌സ്ആപ്പ് പരീക്ഷിക്കുന്നത്. വാട്‌സ്ആപ്പി​ന്റെ ആന്‍ഡ്രോയിഡ് വി2.23.25.11 ബീറ്റാ വേര്‍ഷനിലാണ് ഈ പുതിയ ഫീച്ചര്‍ ഉള്ളത്. ഓണ്‍ലൈന്‍ വെബ്‌സൈറ്റായ വാബീറ്റാ ഇന്‍ഫോ ആണ് ഇതു സംബന്ധിച്ച വാർത്തകൾ റിപ്പോർട്ട് ചെയ്തത്. കോണ്‍ടാക്റ്റ് പങ്കുവെച്ച സ്റ്റാറ്റസും ലാസ്റ്റ് സീനും കോണ്‍ടാക്റ്റ് നെയിമിന് താഴെയായാണ് കാണുക. സുഹൃത്ത് ലാസ്റ്റ് സീന്‍ ആക്റ്റിവേറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അയാളുടെ സ്റ്റാറ്റസും ലാസ്റ്റ് സീനും മാറി…

Read More

മകന് പെട്ടെന്ന് കുട്ടിയുണ്ടായത് ഇഷ്ടമായില്ല; കുഞ്ഞിനെ മുത്തശ്ശി ശ്വാസംമുട്ടിച്ചുകൊന്നു

ബാംഗ്ലൂർ; ഒമ്പത് മാസം പ്രായമായ ആൺകുഞ്ഞിനെ മുത്തശ്ശി ശ്വാസംമുട്ടിച്ചുകൊന്ന ശേഷം കുഴിച്ചുമൂടി. കർണാടക ഗദഗിലാണ് സമൂഹ മനസാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്. ഗദഗ് ഗജേന്ദ്രഗാഡ് പുർത്തരി സ്വദേശി കലാകേശ് നാഗരത്ന ദമ്പതിമാരുടെ മകൻ അദ്വിക് ആണ് മരിച്ചത്. സംഭവത്തിൽ കലാകേശിന്റെ അമ്മ സരോജ ഗൂളിയെ പൊലീസ് അറസ്റ്റുചെയ്തു. ബുധനാഴ്ച വീടിനു പുറത്തുപോയ നാഗരത്ന തിരിച്ചെത്തിയപ്പോഴാണ് കുഞ്ഞിനെ കാണാതായ വിവരം അറിയുന്നത്. സംഭവത്തിൽ മുത്തശ്ശി സരോജയെ സംശയംതോന്നിയ നാഗരത്ന പൊലീസിൽ പരാതി നൽകി. തുടർന്ന് നടന്ന അന്വേഷണത്തിൽ വെള്ളിയാഴ്ച രാത്രി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial