Headlines

പകർച്ചവ്യാധികൾ വ്യാപിക്കുന്നു: മൂന്നുജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മൂന്ന് ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം.തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകൾക്കാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. പകർച്ചപ്പനി പ്രതിരോധം ചർച്ചചെയ്യാൻ കഴിഞ്ഞദിവസം ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു. ഈ യോഗത്തിൻ്റേതാണ് നിർദ്ദേശം. മൂന്ന് ജില്ലകളിലെയും നഗര, തീരദേശ പരിധികളിൽ ഡെങ്കിപ്പനി വ്യാപനം രൂക്ഷമാണെന്ന് യോഗം വിലയിരുത്തി. ഇടവിട്ട് മഴ തുടരുന്നതിനാൽ രോഗികളുടെ എണ്ണത്തിൽ ഉടനൊരു കുറവ് ഉണ്ടാകാൻ ഇടയില്ലെന്നും പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമായില്ലെന്നും വിലയിരുത്തലുണ്ടായി. അതേസമയം, സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം…

Read More

റോബിൻ ബസ് ഉടമ ഗിരീഷിന് ജാമ്യം.

പത്തനംതിട്ട: ചെക്ക് കേസിൽ അറസ്റ്റിലായ റോബിൻ ബസ്സുടമ ഗിരീഷിന് ജാമ്യം. 2012ലെ ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് പാലായിലെ വീട്ടിൽനിന്ന് ഗിരീഷിനെ ഇന്ന് അറസ്റ്റ് ചെയ്തിരുന്നത്.കോട്ടയത്തെ വീട്ടിൽനിന്നും അറസ്റ്റ് ചെയ്ത് എറണാകുളം മരട് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കി.കഴിഞ്ഞ ദിവസം തുടർച്ചയായ പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി റോബിൻ ബസ് എം.വി.ഡി പിടിച്ചെടുത്ത് പത്തനംതിട്ട എ.ആർ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ബസിന്റെ പെർമിറ്റും ഡ്രൈവർമാരുടെ ലൈസൻസും റദ്ദാക്കാൻ നടപടി തുടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് ഗിരീഷിനെ അറസ്റ്റ് ചെയ്തത്.പൊലീസിൻ്റെ പ്രതികാര…

Read More

‘റോബിൻമാർക്ക്’ തിരിച്ചടി; നിർണായക ഉത്തരവ്, ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾ സ്റ്റേജ് കാര്യേജ് ആക്കാനാവില്ല

കൊച്ചി : ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ്വാഹനങ്ങൾ സ്റ്റേജ് കാര്യേജായി ഉപയോഗിക്കാനാവില്ലെന്ന് ഹൈക്കോടതി. ഇത്തരം വാഹനങ്ങൾ പെർമിറ്റ് ചട്ടങ്ങൾ ലംഘിക്കുകയാണെങ്കിൽ പിഴ ചുമത്താമെന്നും കോടതി ഉത്തരവിട്ടു. നിയമം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ അധികൃതർക്ക് സ്വാതന്ത്ര്യമുണ്ടെന്നും കോടതി അറിയിച്ചു. പെർമിറ്റ് ചട്ടം ലംഘിച്ചതിന് പിഴ ചുമത്തിയതിനെതിരായ കൊല്ലം സ്വദേശികളുടെ ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.

Read More

സ്പാനറിനും ട്രിമ്മറിനുമിടയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; നെടുമ്പാശേരിയിൽ 24 ലക്ഷം രൂപയുടെ 454 ഗ്രാം സ്വർണം പിടികൂടി

എറണാകുളം: സ്പാനറിന്റെയും ട്രിമ്മറിന്റെയും ഇടയിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമം. മസ്‌കറ്റിൽ നിന്നും നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരനിൽ നിന്നും 24 ലക്ഷം രൂപയുടെ 454 ഗ്രാം സ്വർണമാണ് കസ്റ്റംസ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്. സംശയാസ്പദമായി കണ്ടതിനെ തുടർന്നാണ് കസ്റ്റംസ് യാത്രക്കാരനെ പരിശോധിച്ചത്. തുടർന്ന് ഇയാളുടെ സാധനങ്ങൾ പൊട്ടിച്ച് നോക്കിയപ്പോഴായിരുന്നു സ്പാനറിനും ട്രിമ്മറിനുമിടയിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തിയത്

Read More

പിതാവിനെ ചീത്ത വിളിച്ച വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തി, പ്രതിക്ക് ജീവപര്യന്തം ശിക്ഷ

മണ്ണാർക്കാട്: പാലക്കാട് മണ്ണാർക്കാട് പാലംപട്ടയിൽ വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. കാഞ്ഞിരപ്പുഴ പാലാംപട്ട ഫാത്തിമ വധക്കേസിൽ അത്തിപ്ര റഷീദിനാണ് മണ്ണാർക്കാട് പട്ടികജാതി പട്ടിക വർഗ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. 2011 ജൂൺ മുന്നിനാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. മുൻ വൈരാഗ്യത്തിൻ്റെ പേരിലാണ് വീട്ടിലുറങ്ങി കിടന്നിരുന്ന പൊറ്റശ്ശേരി പാലാംപട്ട ഈയ്യമ്പലം അക്ഷര കോളനിയിലെ ഫാത്തിമയെ പ്രതി കുത്തിക്കൊലപ്പെടുത്തിയത്. പ്രതിയുടെ പിതാവിനെ കൊല്ലപ്പെട്ട ഫാത്തിമ ചീത്ത വിളിച്ചതിലെ വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്. തന്റെ പിതാവിനെ…

Read More

മഹാരാഷ്ട്രയിൽ 27 കാരനെ നക്‌സലുകൾ കൊലപ്പെടുത്തി; ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ സംഭവം

മഹാരാഷ്ട്ര: കിഴക്കൻ മഹാരാഷ്ട്രയിലെ ഗഡ്‌ചിരോളി ജില്ലയിൽ 27കാരനെ നക്‌സലുകൾ വെടിവച്ച് കൊന്നു. പൊലീസ് ഇൻഫോർമറാണെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. ജില്ലയിൽ ഈയാഴ്ച മാത്രം നക്‌സലുകൾ നടത്തുന്ന രണ്ടാമത്തെ കൊലപാതകമാണിതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് അഹേരി തഹസിൽ കപെവഞ്ച ഗ്രാമത്തിൽ താമസിക്കുന്ന രാംജി അത്റാമാണ് വെടിയേറ്റ് മരിച്ചത്. അക്രമികൾ കൈകൊണ്ട് എഴുതിയ ഒരു കുറിപ്പ് മൃതദേഹത്തോടൊപ്പം ഉപേക്ഷിച്ചിട്ടുണ്ട്. അത്റാം ഒരു പൊലീസ് ഇൻഫോർമറാണെന്നും ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേനയുമായി ഒരു ഏറ്റുമുട്ടൽ ഉണ്ടായിട്ടുണ്ടെന്നും, വെടിവെപ്പിൽ…

Read More

യുവാക്കളെ കുത്തി കൊലപ്പെടുത്താൻ ശ്രമം; പ്രതി അറസ്റ്റിൽ

കിളിമാനൂർ: പള്ളിക്കൽ എംഎം മുക്കിൽ ബഹളം വച്ചത് ചോദ്യം ചെയ്ത യുവാക്കളെ കുത്തിക്കൊലപെടുത്താൻ ശ്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. പള്ളിക്കൽ കെ.കെ കോണം ഷഫീഖ് മൻസിലിൽ അർഷാദിനെയാണ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച മൂതല സ്വദേശികളായ രാജേഷ്, സജീവ് എന്നിവരെയാണ് കത്തികൊണ്ട് ആക്രമിച്ചത്. എം.എം മുക്കിൽ പ്രതി ബഹളം വച്ചത് യുവാക്കൾ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമത്തിലേക്ക് നയിച്ചത്. പള്ളിക്കൽ ഇൻസ്പെക്ടർ വി.കെ. ശ്രീജേഷ്, എസ്.ഐ എം. സാഹിൽ, സുനിൽ, അനിൽ കുമാർ, മനോജ്, ബിന്ദു, മഹേഷ്,…

Read More

ചെക്ക് കേസ്; ‘റോബിൻ’ ബസ് ഉടമ ഗിരീഷ് പോലീസ് കസ്റ്റഡിയിൽ

കോട്ടയം:2012 ലെ ചെക്ക് കേസുമായി ബന്ധപ്പെട്ട് റോബിൻ ബസ് നടത്തിപ്പുകാരൻ അറസ്റ്റിൽ. ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഗിരീഷുമായി പൊലീസ് സംഘം എറണാകുളത്തേക്ക് തിരിച്ചു. മരട് പൊലീസ് സ്റ്റേഷനിലാണ് മറ്റ് നടപടികൾ. ഗിരീഷിനെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കാനാണ് ശ്രമം. 2012ൽ ഗിരീഷ് ഒരു വാഹനം വാങ്ങിയതുമായി ബന്ധപ്പെട്ട ചെക്ക് കേസിലാണ് പൊലീസ് നടപടി. പ്രതികാര നടപടിയാണെന്ന് ഗിരീഷിൻ്റെ അഭിഭാഷകനും കുടുംബവും ആരോപിക്കുന്നു. റോബിൻ ബസുടമയ്‌ക്കെതിരെ പരാതിയുമായി സഹോദരൻ ബേബി ഡിക്രൂസ് രംഗത്തുവന്നിരുന്നു….

Read More

കണ്ണൂരിൽ 17 കാരി ഗർഭിണി ; പ്രതിശ്രുത വരനെതിരെ പോക്സോ കേസ്

കണ്ണൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി വിവാഹം നിശ്ചയിച്ച ശേഷം പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം പ്രതിശ്രുത വരനെതിരെ പോലീസ് കേസെടുത്തു.പെൺകുട്ടിയെ പരിശോധിച്ച ഡോക്ടറുടെ പരാതി പ്രകാരമാണ് കേസ്. എടക്കാട് സ്വദേശിയായ 26കാരനെതിരെ യാണ് പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ജൂൺ മാസം 8നാണ് സ്റ്റേഷൻ പരിധിയിലെ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയുമായി യുവാവിൻ്റെ വിവാഹനിശ്ചയം കഴിഞ്ഞത്.പെൺകുട്ടിക്ക് 18 വയസു തികഞ്ഞാൽ വിവാഹം നടത്താനായിരുന്നു കാരണവന്മാരുടെ തീരുമാനം. ഇതിനിടെ ഇരുവരും ശാരീരികമായി ബന്ധപ്പെടുകയും ഗർഭിണിയായതിനെ തുടർന്ന് പോലീസിൽ പരാതി…

Read More

കേരളോത്സവത്തിൽ പങ്കെടുക്കാൻ ജേഴ്സി നൽകിയില്ല; കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ ക്രിക്കറ്റ് ടീം അംഗങ്ങൾ ലുങ്കി ഉടുത്ത് കളിച്ച്‌ പ്രതിഷേധിച്ചു

കിളിമാനൂർ : കേരളോത്സവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാപഞ്ചായത്ത് സംഘടിപ്പിച്ച ജില്ലാതല ക്രിക്കറ്റ് ടൂർണമെന്റിൽ ജേഴ്സി നൽകിയില്ലെന്ന് ആരോപിച്ച്‌ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ ക്രിക്കറ്റ് ടീം അംഗങ്ങൾ ലുങ്കി ഉടുത്ത് കളിച്ച്‌ പ്രതിഷേധിച്ചു. പരിശീലനം നടക്കുന്ന സമയത്ത് മുതൽ ജേഴ്സി വേണമെന്ന് ബ്ലോക്ക് പഞ്ചായത്ത്അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഫണ്ടില്ലാത്തതിനാൽ ജേഴ്സി തരാൻ കഴിയില്ലെന്നും വേണമെങ്കിൽ കളിച്ചാൽ മതിയെന്നുമായിരുന്നു കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്നുള്ള മറുപടി. വെള്ളിയാഴ്ച മത്സരം നടന്ന കണിയാപുരം മുസ്‌ലിം ഹൈസ്കൂൾ ഗ്രൗണ്ടിൽ എത്തിയപ്പോൾ മറ്റു…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial