
1500 ലിറ്റർ സ്പിരിറ്റുമായി തളിപ്പറമ്പ് സ്വദേശികൾ അറസ്റ്റിൽ
തൃശൂർ : 1500 ലിറ്റർ സ്പിരിറ്റുമായി രണ്ട് തളിപ്പറമ്പ് സ്വദേശികൾ തൃശൂരിൽ എക്സൈസ് പിടിയിലായി. ലിനീഷ്, നവീൻ എന്നിവരാണ് പിടിയിലായത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് തലവനായ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ടി. അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശൂർ ചാവക്കാട് ഇടക്കഴിയൂർ എന്ന സ്ഥലത്ത് വെച്ച് ടാറ്റാ ഇൻട്രാ മിനി ലോറിയിൽ ചകിരി ചാക്കുകളുടെ മറവിൽ 43 പ്ലാസ്റ്റിക് കന്നാസുകളിലായി കടത്തിക്കൊണ്ടുവന്ന സ്പിരിറ്റാണ് പിടികൂടിയത്. പിടികൂടിയ ഇരുവരേയും കേസിന്റെ മേൽ നടപടികൾക്കായി ചാവക്കാട് എക്സൈസ്…