
36കാരനായ നേഴ്സിന് മസ്തിഷ്കമരണം; ഹൃദയം ഉൾപ്പടെയുള്ള അവയവങ്ങൾ ദാനം ചെയ്തു, ഹൃദയം കൊച്ചിയിലേക്ക് എത്തിക്കാൻ ഹെലികോപ്റ്റർ സജ്ജമെന്നും മന്ത്രി
തിരുവനന്തപുരം: മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ അവയവങ്ങള്‍ തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് കൊണ്ടുവരാനുള്ള നടപടി തുടങ്ങി. 36 വയസ്സുള്ള സെല്‍വിന്‍ ശേഖര്‍ എന്ന സ്റ്റാഫ് നഴ്‌സിനാണ് മസ്തിഷ്‌ക മരണം സംഭവിച്ചത്.ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിക്കായി ഹൃദയം ഹെലികോപ്റ്റർ മാർഗ്ഗം എത്തിച്ചു നൽകുമെന്ന് നിയമമന്ത്രി പി രാജീവ്. കായംകുളം സ്വദേശിയായ ഹരിനാരായണന് (16) വേണ്ടിയാണ് ഹൃദയം നൽകുന്നത്. ഹൃദയം നൽകിയ കുടുംബത്തോട് ഹരിനാരായണന്റെ കുടുംബം നന്ദി പറഞ്ഞു. സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷമാണ് അവയവങ്ങളെത്തിക്കാനായി ഹെലികോപ്ടർ ഉപയോഗിക്കുന്നത്. കെ. സോട്ടോ പദ്ധതി (മൃതസഞ്ജീവനി)…