
ആശുപത്രിയിലെത്തിയ പത്തു വയസുകാരിയെ ലിഫ്റ്റ് കാണിച്ചു തരാമെന്ന് പറഞ്ഞ് പീഡിപ്പിക്കാന്‍ ശ്രമം; പോക്‌സോ കേസിൽ മധ്യവയസ്‌കൻ പിടിയിൽ
കാസര്‍ഗോഡ്: ആശുപത്രിയിലെ ലിഫ്റ്റില്‍ പത്തു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം. നീര്‍ച്ചാല്‍ പെര്‍ഡാല സ്വദേശി 53 വയസുകാരനായ മുഹമ്മദിനെ പിടികൂടി. പോക്‌സോ, തട്ടിക്കൊണ്ട് പോകല്‍ വകുപ്പുകള്‍ ചുമത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കുമ്പള പൊലീസ് സിസി ടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കുമ്പളയിലെ ആശുപത്രിയില്‍ മാതാവിനൊപ്പം ഡോക്ടറെ കാണാന്‍ എത്തിയ പത്തു വയസുകാരിക്ക് നേരെയാണ് മധ്യവയസ്‌കന്റെ പീഡന ശ്രമമുണ്ടായത്. മാതാവ് മരുന്നു വാങ്ങാന്‍ പോയ സമയത്ത് പെണ്‍കുട്ടിയുടെ അടുത്തെത്തിയ ഇയാള്‍…