Headlines

സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ മഴ കനക്കും; പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മലയോരമേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത. വരും മണിക്കൂറുകളിലും മഴ കനക്കും. പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെങ്കിലും കടലാക്രമണത്തിനും സാധ്യത ഉണ്ട്. തമിഴ്നാടിന് മുകളിലും കേരളത്തിന്‌ സമീപത്തുമായി സ്ഥിതി ചെയ്യുന്ന ചക്രവാതചുഴിയുടെ സ്വാധീനഫലമായാണ് കനത്ത മഴ തുടരുന്നത്. ഞായറാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ചയോടെ…

Read More

46,000 രൂപ കെട്ടിവച്ചു; കെഎസ്ആര്‍ടിസി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചുതകര്‍ത്ത യുവതിക്ക് ജാമ്യം

കോട്ടയം :ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ, കാറിന്റെ മിററില്‍ തട്ടിയെന്നാരോപിച്ച് കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഹെഡ് ലൈറ്റ് അടിച്ചു തകര്‍ത്ത കേസില്‍ യുവതിയ്ക്ക് ജാമ്യം. പൊന്‍കുന്നം സ്വദേശി സുലുവിനാണ് ചങ്ങനാശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. 46,000 രൂപ കെട്ടിവയ്ക്കണമെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്. കേസില്‍ ഇന്നലെ വൈകീട്ടാണ് സുലുവിനെ അറസ്റ്റ് ചെയ്തത്. പൊതുമുതല്‍ നശിപ്പിച്ചതുള്‍പ്പടെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. ഇന്നലെ ഉച്ചയ്ക്ക് കെഎസ്ആര്‍ടിസി ബസ് ഓവര്‍ടേക്ക് ചെയ്തപ്പോള്‍ അമ്മയും മകളും സഞ്ചരിച്ചിരുന്ന കാറിന്റെ…

Read More

യൂത്ത് കോൺഗ്രസിന്റെ വ്യാജ സംസ്ഥാന അധ്യക്ഷനാണ് രാഹുൽ മാങ്കൂട്ടത്തിൽ : ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്

കോഴിക്കോട് : യൂത്ത് കോൺഗ്രസിന്റെ വ്യാജസംസ്ഥാന അധ്യക്ഷനാണ് രാഹുൽ മാങ്കൂട്ടത്തിലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ അറസ്റ്റിലായവർ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അടുപ്പക്കാരാണ്. കേസിൽ നിന്നും രക്ഷപെടാനാണ് യൂത്ത് കോൺഗ്രസ് ചില കലാ പരിപാടികൾ നടത്തുന്നത്. കോൺഗ്രസ് നേതാക്കൾക്കും വ്യാജ ഐഡി കാർഡ് നിർമിച്ചതിൽ പങ്കുണ്ടെന്നും വി ഡി സതീശൻ അടക്കമുള്ളവർക്ക് ഗൂഢാലോചനയിൽ പങ്കുണ്ടോയെന്ന് പരിശോധിക്കണമെന്നും വികെ സനോജ് ആവശ്യപ്പെട്ടു. വ്യാജന്മാർ യൂത്ത് കോൺഗ്രസ് ഭാരവാഹികൾ ആകുന്ന…

Read More

28-ാമത് ഐ.എഫ്.എഫ്‌.കെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഇന്നു മുതൽ; ഫീസിൽ വർധനവ്

തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്കെ) ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഇന്ന് രാവിലെ 10 മണി മുതൽ. www.iffk.in എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം.ഇത്തവണത്തെ രജിസ്‌ട്രേഷന് ഡെലിഗേറ്റ് ഫീസ് ചലച്ചിത്ര അക്കാദമി ഉയർത്തി. 18 ശതമാനം ജിഎസ്ടി കൂടി ഉൾപ്പെടുത്തിയാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുവിഭാഗം 1180 രൂപയും വിദ്യാർഥികൾക്ക് 590 രൂപയുമാണ് ഫീസ്. മുഖ്യവേദിയായ ടഗോർ തിയറ്ററിലെ ഡെലിഗേറ്റ് സെൽ മുഖേന നേരിട്ടും രജിസ്‌ട്രേഷൻ നടത്താം. എട്ട് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള ഏകദേശം 180…

Read More

പൂജാ ബംബർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 12 കോടി, ഭാഗ്യശാലി കാണാമറയത്ത്, കൂടുതൽ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ നറുക്കെടുപ്പ് ഫലം പുറത്തു വന്നതോടെ പന്ത്രണ്ട് കോടിയുടെ ഭാ​ഗ്യശാലി ആര് എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ച് രണ്ട് മണിയോടെ ആണ് നറുക്കെടുപ്പ് നടന്നത്. 12 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത് JC 253199 എന്ന നമ്പറിനാണ്. 300 രൂപയാണ് ടിക്കറ്റ് വില. കാസർകോട് ഹൊസങ്കടിയിലെ ഭാരത് എന്ന ലോട്ടറി ഏജൻസിയിൽ ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. എന്നാൽ ആരാണ് ആ ഭാ​ഗ്യവാൻ എന്ന…

Read More

വ്യാജ തിരിച്ചറിയൽ കാർഡ്; 4 യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ, രാഹുൽ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്യും

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. അഭി വിക്രം, വികാസ് കൃഷ്ണൻ, ബിനിൽ വിനു, ഫെന്നി എന്നിവരാണ് അറസ്റ്റിലായത്. മ്യൂസിയം പൊലീസാണ് അറസ്റ്റ് ചെയ്തത്. അടൂർ സ്വദേശികളാണ് അറസ്റ്റിലായവർ. പ്രതികൾക്കെതിരെ ഡിജിറ്റൽ തെളിവുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടിസ് അയക്കും. അതേസമയം അന്വേഷണത്തെ ഒരു തരത്തിലും പ്രതിരോധിക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചിരുന്നു. പക്ഷെ അതിനു…

Read More

ഡീപ് ഫേക്കിന് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; സമൂഹ മാധ്യമ കമ്പനികളുടെ യോഗം വിളിച്ചു

ഡല്‍ഹി: ഡീപ് ഫേക്കിന് പൂട്ടിടാനുള്ള നടപ്പായിയുമായി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി സമൂഹ മാധ്യമ കമ്പനികളുടെ യോഗം വിളിച്ചു. ഉപഭോക്താക്കള്‍ പങ്കുവയ്ക്കുന്ന വിവരങ്ങളില്‍ സാമൂഹിക മാധ്യമ കമ്പനികള്‍ക്ക് ഉത്തരവാദിത്തം ഉണ്ടാകില്ല എന്ന നിയമമടക്കം യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് വിവരം. മെറ്റയും ഗൂഗിളുമടക്കമുള്ള സോഷ്യല്‍ മീഡിയ ഭീമന്‍മാര്‍ക്കടക്കം കേന്ദ്രം നോട്ടീസ് നല്‍കിയിട്ടുണ്ട്. വിഷയം ചര്‍ച്ച ചെയ്യാനായി വെള്ളിയാഴ്ച ഐ ടി മന്ത്രി അശ്വനി വൈഷ്ണവിന്റെ അധ്യക്ഷതയില്‍ യോഗം ചേരുമെന്നും യോഗത്തില്‍ പങ്കെടുക്കണമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡീപ് ഫേക്ക് പോസ്റ്റുകളുമായി ബന്ധപ്പെട്ട പരാതികള്‍…

Read More

മദ്യം നൽകി വീട്ടമ്മയെ പീഡിപ്പിച്ചു;ഓട്ടോ ഡ്രൈവർ പിടിയിൽ

ഹരിപ്പാട്: മദ്യം നൽകി വീട്ടമ്മയെ പീഡിപ്പിച്ച ഓട്ടോഡ്രൈവറെ അറസ്റ്റ് ചെയ്ത് പൊലീസ് പിടിയിൽ. ആറാട്ടുപുഴ വലിയഴീക്കൽ മീനത്ത് വീട്ടിൽ പ്രസേനനെ(സ്വാമി-54)യാണ് തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച രാവിലെ ഒൻപതോടെ ആശുപത്രിയിൽ പോകാനായി ഓട്ടോറിക്ഷയിൽ കയറിയ 58 കാരിയായ വീട്ടമ്മയെ മദ്യം കുടിപ്പിച്ചു മയക്കിയശേഷം പീഡിപ്പിച്ചതായാണ് പരാതി. അബോധാവസ്ഥയിലായ വീട്ടമ്മയെ വീട്ടിലെത്തിച്ചാണ് പീഡനത്തിനിരയാക്കിയത്. പിന്നീട്, വൈകുന്നേരം അഞ്ചോടെ ഓട്ടോറിക്ഷയിൽ തന്നെ തിരികെ വീടിനു സമീപത്തു കൊണ്ടുവന്ന് ഇറക്കി വിടുകയും ചെയ്തു. അവശനിലയിലായ വീട്ടമ്മയെ തൃക്കുന്നപ്പുഴ സാമൂഹ്യരോഗ്യകേന്ദ്രത്തിലും തുടർന്ന്…

Read More

താത്ക്കാലിക ഷെഡ്ഡിന് തീപിടിച്ചു; ഭര്‍ത്താവിന് പിന്നാലെ തേയിയും മരണത്തിന് കീഴടങ്ങി

വയനാട്: ഷെഡ്ഡിനു തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. തരുവണ പാലയാണയിലെ തേനോത്തുമ്മല്‍ വെള്ളന്റെ ഭാര്യ തേയിയാണ് മരിച്ചത്. പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ഇവർ. ഇന്നാലെ വെെകിട്ടുണ്ടായ അപകടത്തിൽ വെള്ളന്‍ മരിച്ചിരുന്നു. വീടുപണി നടക്കുന്നതിനാല്‍ വെള്ളനും തേയിയും താല്‍ക്കാലിക ഷെഡ്ഡിലായിരുന്നു താമസം.ഷെഡ്ഡില്‍ സൂക്ഷിച്ചിരുന്ന പെട്രോളില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് സംശയം. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്. ഷെഡ്ഡിലാകെ തീപടരുന്നത് കണ്ട് നാട്ടുകാര്‍ ഓടിയെത്തുകയും തീയണയ്ക്കാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ അപ്പോഴേക്കും ഷെഡ്ഡിലുണ്ടായിരുന്ന വെള്ളനും തേയിയ്ക്കും…

Read More

കണ്ണൂരിൽ എട്ടാം ക്ലാസുകാരിയുടെ കൈ അദ്ധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

കണ്ണൂര്‍: കണ്ണൂരിൽ എട്ടാം ക്ലാസുകാരിയുടെ കൈ അദ്ധ്യാപകൻ തല്ലിയൊടിച്ചതായി പരാതി. പാച്ചേനി ഗവണ്മെന്റ് ഹൈസ്കൂളിലെ വിദ്യാർത്ഥിനിയെ നോട്ട് എഴുതി പൂർത്തിയാക്കാത്തതിന് മർദ്ദിച്ചതായാണ് ആരോപണം. സഹപാഠികളായ മൂന്നു കുട്ടികളെയും അദ്ധ്യാപകൻ മർദിച്ചതായി കുട്ടി പറയുന്നു. കഴിഞ്ഞ ദിവസം രാവിലെ നടന്ന സംഭവത്തിൽ ഉച്ചയോടെയാണ് സ്കൂൾ അധികൃതർ രക്ഷിതാക്കളെ അറിയിച്ചത്. പരിയാരം ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ കുട്ടിയുടെ വലതു കൈക്ക് പൊട്ടലുണ്ട്. സംഭവത്തില്‍ രക്ഷിതാക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തു. സ്കൂൾ അധികൃതരുടെ ഭാഗത്തു നിന്ന് ഗുരുതര പിഴവ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial