
മാറക്കാനയിലും നാണംകെട്ട് ബ്രസീല്‍, ഹാട്രിക് തോല്‍വി; അര്‍ജന്‍റീനയുടെ ജയം എതിരില്ലാത്ത ഒരു ഗോളിന്
മാറക്കാന: ഒരിടവേളയ്‌ക്ക് ശേഷം ബ്രസീലും അര്‍ജന്‍റീനയും മാറക്കാനയില്‍ മുഖാമുഖം വന്ന ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കാനറികള്‍ക്ക് നിരാശ. 63-ാം മിനുറ്റില്‍ നിക്കോളാസ് ഒട്ടാമെന്‍ഡി നേടിയ ഗോളില്‍ അര്‍ജന്‍റീന എതിരാളികളുടെ തട്ടകത്തില്‍ 0-1ന്‍റെ ജയം സ്വന്തമാക്കി. ബ്രസീലിന്‍റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. കഴിഞ്ഞ മത്സരങ്ങളില്‍ യുറുഗ്വെയോടും കൊളംബിയയോടും ബ്രസീല്‍ തോറ്റിരുന്നു. അതേസമയം യുറുഗ്വെയോട് തോറ്റ അര്‍ജന്‍റീന ബ്രസീലിനെതിരായ മത്സരത്തോടെ വിജയവഴിയില്‍ തിരിച്ചെത്തി. ഗോളില്ലാ ആദ്യ പകുതിമാറക്കാനയില്‍ തിങ്ങിനിറഞ്ഞ ആരാധകക്കൂട്ടത്തിന് മുന്നിലാണ് ഒരിടവേളയ്‌ക്ക് ശേഷം ലാറ്റിനമേരിക്കന്‍ വമ്പന്‍മാര്‍ നേര്‍ക്കുനേര്‍ വന്നത്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ വിനീഷ്യസ്…