Headlines

ന്യൂനമര്‍ദ്ദ പാത്തി: സംസ്ഥാനത്ത് ഇന്ന് മുതല്‍ ശക്തമായ മഴ; 2 ജില്ലയില്‍ ഓറഞ്ച് അലെര്‍ട്ട്

തിരുവനനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത.കോമറിന്‍ മേഖലയില്‍ നിന്ന് മധ്യ പടിഞ്ഞാറന്‍ ആന്ധ്രാ പ്രദേശ് തീരത്തേക്ക് കിഴക്കന്‍ കാറ്റിന്റെ ന്യുന മര്‍ദ്ദ പാത്തി സ്ഥിതി ചെയ്യുന്നതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. നവംബര്‍ 21-24 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്കും നവംബര്‍ 21-23 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതി ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേന്ദ്ര…

Read More

നെഹ്റു ഫൗണ്ടേഷൻ നാടകമൽസരത്തിൽ
രാധാകൃഷ്ണൻ കുന്നുംപുറം മികച്ച ഗാനരചയിതാവ്

ചേർത്തല :പള്ളിപ്പുറം നെഹ്റു ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രൊഫഷണൽ നാടക മൽസരത്തിൽ മികച്ച ഗാനരചനക്കുള്ള പുരസ്ക്കാരത്തിന് രാധാകൃഷ്ണൻ കുന്നുംപുറം അർഹനായി. കായംകുളം,ദേവാ കമ്യൂണിക്കേഷന്റെ ചന്ദ്രികാവസന്തം എന്ന നാടകത്തിലെ ഗാന രചനക്കാണ് അംഗീകാരം ലഭിച്ചത്. ഗാനരചനക്കു പുറമെ മികച്ച ജനപ്രിയ നാടകം , കേരളപുരം ശ്രീകുമാറിന് സംഗീതസംവിധാനം, വിജയൻ കടമ്പേരി രംഗപടം, നൂറനാട് പ്രദീപ് ഹാസ്യ നടൻ , അനിതാ സുരേഷ് പ്രത്യേക ജൂറി പുരസ്ക്കാരമടക്കമുള്ള അംഗീകാരങ്ങൾ ഈ നാടകം നേടി. കെ.സി.ജോർജ്ജ് കട്ടപ്പന രചിച്ച നാടകം രാജീവൻ…

Read More

നവകേരള സദസ്: സ്കൂൾ ബസുകൾ വിട്ടുനൽകാനുള്ള ഉത്തരവിന് ഹൈക്കോടതി സ്റ്റേ.

കൊച്ചി: നവകേരള സദസിന് സ്കൂൾ ബസുകൾ വിട്ടുനൽകാനുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.കോടതി അനുമതി ഇല്ലാതെ ബസ് വിട്ടുനൽകരുതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. സ്കൂൾ ബസുകൾ പൊതുയാത്രയ്ക്ക് ഉപയോഗിക്കാൻ മോട്ടോർ വാഹനനിയമം അനുവദിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാൻ കോടതി സർക്കാരിന് നിർദ്ദേശം നൽകി.നബംവർ 18 മുതൽ ഡിസബംർ 23 വരെ നവകേരള സദസിന്‍റെ സംഘാടകർ ആവശ്യപ്പെട്ടാൽ സ്കൂൾ ബസ് വിട്ടുനൽകണമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇറക്കിയ സർക്കുലറിൽ ആവശ്യപ്പെട്ടത്. ആരാണ് ഈ സംഘാടക സമിതിയെന്നും അവർ…

Read More

നവകേരള സദസിനായി സ്‌കൂള്‍ ബസ് വിട്ടുനല്‍കരുത്‌; വിലക്കി ഹൈക്കോടതി

കൊച്ചി: നവകേരളയാത്രയ്ക്കായി സ്കൂൾ ബസുകൾ വിട്ടുനൽകാനുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കോടതി അനുമതി ഇല്ലാതെ ബസ് വിട്ടുനൽകരുതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. സ്കൂൾ ബസുകൾ പൊതുയാത്രയ്ക്ക് ഉപയോഗിക്കാൻ മോട്ടോർ വാഹനനിയമം അനുവദിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാൻ കോടതി സർക്കാരിന് നിർദ്ദേശം നൽകി. നവംബർ 18 മുതൽ ഡിസബംർ 23 വരെ നവകേരള സദസിന്‍റെ സംഘാടകർ ആവശ്യപ്പെട്ടാൽ സ്കൂൾ ബസ് വിട്ടുനൽകണമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇറക്കിയ സർക്കുലറിൽ ആവശ്യപ്പെട്ടത്. ആരാണ് ഈ സംഘാടക സമിതിയെന്നും…

Read More

ഓട്ടോ ഡ്രൈവറെ ബസ് ജീവനക്കാർ മർദ്ദിച്ചു; കോഴിക്കോട് സംഘർഷം

കോഴിക്കോട് : ഓട്ടോറിക്ഷാ ഡ്രൈവറെ ബസ്ജീവനക്കാർ മർദ്ദിച്ച സംഭവം കോഴിക്കോട്കൂട്ടത്തല്ലിൽ കലാശിച്ചു. കോഴിക്കോട്മെഡിക്കൽ കോളേജ് പരിസരത്താണ് സ്വകാര്യബസ് ജീവനക്കാരും ഓട്ടോറിക്ഷാ ഡ്രൈവർമാരും തമ്മിൽ സംഘർഷമുണ്ടായത്.ഓട്ടോറിക്ഷാ ഡ്രൈവറെ ബസ് ജീവനക്കാർമർദ്ദിച്ചതിന് പകരമായി ബസ് ജീവനക്കാരെമർദ്ദിക്കാനെത്തിയതായിരുന്നു ഓട്ടോറിക്ഷാഡ്രൈവർമാർ. ഇന്ന് രാവിലെയാണ്സംഭവങ്ങളുടെ തുടക്കം. കോഴിക്കോട് –ഒളവണ്ണ റൂട്ടിൽ സർവ്വീസ് നടത്തുന്ന സനൂൽബസ്സിലെ ജീവനക്കാർ ഓട്ടോ ഡ്രൈവറായസന്ദീപ് കുമാറുമായി തർക്കമുണ്ടായിരുന്നു.ഇതിന് പിന്നാലെയാണ് സന്ദീപിനെ ബസ്ജീവനക്കാർ മർദ്ദിച്ചത്. സന്ദീപ് ഉടൻ തന്നെകോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സതേടി. വിവരമറിഞ്ഞ് ഓട്ടോറിക്ഷാഡ്രൈവർമാർ പ്രകോപിതരായി. ബസ് തടഞ്ഞ്ഓട്ടോറിക്ഷ ഡ്രൈവർമാർ…

Read More

‘മോദി എത്തുംവരെ ഇന്ത്യ നന്നായി കളിച്ചു. അപശകുനം എത്തിയതോടെ ടീം തോറ്റു’; പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത് . ലോകകപ്പ് ക്രിക്കറ്റ് മത്സരം കാണാൻ സ്റ്റേഡിയത്തിൽ മോദി എത്തും വരെ ഇന്ത്യൻ ടീം നന്നായി കളിച്ചെന്നും ദുശ്ശകുനം എത്തിയതോടെ കളി തോറ്റെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മത്സരത്തിൽ ഇന്ത്യ തോറ്റ സാഹചര്യത്തിലാണ് മോദിക്കെതിരെ പരിഹാസവുമായി രാഹുൽ ഗാന്ധി എത്തിയത്. മത്സരം കണാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്ത്ര മന്ത്രി അമിത് ഷായ്ക്കൊപ്പം ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിലെത്തി താരങ്ങളെ നേരിട്ട് ആശ്വസിപ്പിക്കുന്നതിന്‍റെയും മുഹമ്മദ് ഷമിയെ…

Read More

യൂത്ത് കോൺഗ്രസിലെ തെരഞ്ഞെടുപ്പിനെതിരേ വി.എം. സുധീരൻ.

കോട്ടയം: യൂത്ത് കോൺഗ്രസിലെ തെരഞ്ഞെടുപ്പിനെതിരേ വി.എം. സുധീരൻ. ഈ തെരഞ്ഞെടുപ്പ് സമ്പ്രദായം ശരിയല്ലന്നും ഇത് യൂത്ത് കോൺഗ്രസിന് ഗുണമല്ലെന്ന് താൻ തെരെഞ്ഞെടുക്കപ്പെട്ട കാലത്ത് തന്നെ പറഞ്ഞിട്ടുണ്ടന്നും സുധീരൻ പ്രതികരിച്ചു. മെമ്പർഷിപ്പ് നൽകിയാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടത്. യൂണിറ്റ് സമ്മേളനങ്ങൾ നടത്തിയാണ് പണ്ട് തെരഞ്ഞെടുപ്പ് നടത്തിയിരുന്നത്. എന്നാൽ, ഇപ്പോൾ ഡൽഹിയിൽ നിന്ന് നോമിനേറ്റ് ചെയ്യുന്നത് ശരിയല്ലന്നും സുധീരൻ പറഞ്ഞു. കോൺഗ്രസിൽ ഗ്രൂപ്പിസം കുറഞ്ഞുവെന്ന വി.ഡി. സതീശന്റെ നിലപാടും സുധീരൻ തള്ളി. നേരത്തെ രണ്ടു ഗ്രൂപ്പായിരുന്നെങ്കിൽ ഇപ്പോൾ അഞ്ചു ഗ്രൂപ്പായിട്ടുണ്ട്. രണ്ട്…

Read More

വ്യാജ ഐഡി കാർഡ് കേസ് : യൂത്ത് കോൺഗ്രസ് നേതാക്കളെ പോലീസ് ചോദ്യം ചെയ്യും

തിരുവനന്തപുരം: വ്യാജ ഐഡി കാർഡ് കേസിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ പോലീസ് ഉടൻ ചോദ്യം ചെയ്യും. വിവാദ ആപ്പ് ഉപയോഗിച്ചതടക്കമുള്ള കാര്യങ്ങളിലാകും ചോദ്യം ചെയ്യൽ. ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ളവരെ നോട്ടീസ് അയച്ച് വിളിച്ചു വരുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. യൂത്ത് കോൺഗ്രസിന്റെ്റെ തെരഞ്ഞെടുപ്പ് ഏജൻസി വിവരം കൈമാറിയില്ലെങ്കിൽ തെളിവ് നശിപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ പോലീസ് ഉൾപ്പെടുത്തും. കേസ് സിബിഐക്ക് വിടുന്ന കാര്യവും സർക്കാർ ആലോചിക്കുന്നുണ്ട്. എന്നാൽ കൃത്രിമം നടന്നിട്ടില്ലെന്ന നിലപാടാണ് യൂത്ത് കോൺഗ്രസ് ആവർത്തിക്കുന്നത്….

Read More

പുൽപ്പള്ളിയിൽ 760 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

വയനാട്: പുൽപ്പള്ളിയിൽ 760 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. പുല്‍പള്ളി എസ്.ഐ സി.ആര്‍ മനോജും സംഘവം പെരിക്കല്ലൂര്‍- മരക്കടവ് റോഡില്‍ നടത്തിയ പരിശോധനയിലാണ് 760 ഗ്രാം കഞ്ചാവുമായി വന്ന ബത്തേരി സ്വദേശി മുക്കത്ത് അമല്‍ (26) നെ അറസ്റ്റു ചെയ്തത്. സി.പി.ഒമാരായ രമേശന്‍, ദിനേശന്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. വരും ദിവസങ്ങളിലും വയനാട്ടിൽ ശക്തമായ നിരീക്ഷണം ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.

Read More

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. അമ്പലംമുക്കിന് സമീപത്ത് വച്ചായിരുന്നു സംഭവം. മാരുതി ഒമിനി കാറിനാണ് തീപിടിച്ചത്. ഈ വാഹനം ഗ്യാസ് ഉപയോഗിച്ചാണ് ഓടുന്നത്. കാറിന് തീപിടിച്ച ഉടൻ തന്നെ ഡ്രൈവർ ഓടി രക്ഷപ്പെട്ടതിനാൽ ആളപായം സംഭവിച്ചിട്ടില്ല. എന്നാൽ വാഹനം ഓഫ് ചെയ്യാതിരുന്നതിനാൽ വീണ്ടും മുന്നോട്ട് നീങ്ങി മറ്റൊരു കാറിൽ ഇടിച്ച് നിൽക്കുകയായിരുന്നു. കാർ ഭാഗികമായ കത്തി നശിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് സംഘം തീ നിയന്ത്രണ വിധേയമാക്കി. ഓടിക്കൊണ്ടിരിക്കുന്നതിനിടെ വാഹനം കത്തി നശിച്ച സംഭവങ്ങൾ സംസ്ഥാനത്ത് അടുത്തിടെ പല…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial