Headlines

ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, കേരളത്തിൽ ചക്രവാതച്ചുഴി സ്വാധീനിക്കും.

തിരുവനന്തപുരം: കന്യാകുമാരിക്ക് മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉള്‍ക്കടലില്‍ നിന്നും തെക്ക് കിഴക്കൻ ഇന്ത്യയിലേക്ക് വീശുന്ന ശക്തമായ വടക്ക് കിഴക്കന്‍ കാറ്റിന്റെ സ്വാധീന ഫലമായി ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിട്ടുള്ളത്. നവംബർ 23 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ…

Read More

54-മത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം; ഉദ്ഘാടന ചിത്രം കാച്ചിങ് ഡസ്റ്റ്

പനാജി, ഗോവ: ഇന്ത്യയുടെ അഭിമാനമായ 54-മത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും. വൈകിട്ടു നടക്കുന്ന വർണശബളമാർന്ന ഉദ്ഘാടനച്ചടങ്ങോടെ ആഘോഷങ്ങൾക്കു തുടക്കമാവും. സ്റ്റുവാർട്ട് ഗാട്ട് സംവിധാനം ചെയ്ത ബ്രിട്ടീഷ് ചിത്രമായ കാച്ചിങ് ഡസ്റ്റ് ആണ് ഉദ്ഘാടന ചിത്രം. ചിത്രത്തിന്റെ ഇന്റർനാഷനൽ പ്രീമിയർ കൂടിയാണിത്. മുൻ വർഷങ്ങളിലേതിനേക്കാൾ മൂന്നിരട്ടി ചിത്രങ്ങളാണ് ഇക്കുറി മേളയിലേക്ക് അപേക്ഷിക്കപ്പെട്ടത്. ഇവയിൽ 105 രാജ്യങ്ങളിൽ നിന്നായി 198 രാജ്യാന്തര സിനിമകൾ 15 രാജ്യാന്തര മത്സരചിത്രങ്ങൾ, 13 ലോക പ്രീമിയർ, 18 രാജ്യാന്തര പ്രീമയർ, ഏഷ്യയിൽ ആദ്യമായി…

Read More

വായു മലിനീകരണ തോത് കുറഞ്ഞു; ഡൽഹിയിൽ ഇന്നുമുതൽ നിയന്ത്രണങ്ങളോടെ സ്കൂളുകൾ തുറക്കുമെന്ന് സർക്കാർ

ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണ തോത് കുറഞ്ഞതിനാൽ ഡൽഹിയിലെ എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകളിലും ഇന്നുമുതൽ ക്ലാസുകൾ പുനരാരംഭിക്കും . സ്‌കൂളുകൾ വീണ്ടും തുറക്കുമെങ്കിലും, സ്പോട്സ് പ്രവർത്തനങ്ങൾക്കും പ്രഭാത അസംബ്ലികൾക്കും ഒരാഴ്ചത്തേക്ക് നിരോധനം ഉണ്ടായിരിക്കുമെന്നും സർക്കാർ അറിയിച്ചു. അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തിലാണ്‌ ഡൽഹിയിൽ സ്‌കൂളുകള്‍ക്ക് ശീതകാല അവധി നേരത്തെയാക്കിയത്. നവംബർ ഒമ്പതു മുതൽ 18വരെയാണ് അവധി പ്രഖ്യാപിച്ചത്. ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ മലിനീകരണം വീണ്ടും രൂക്ഷമാകുമെന്ന് കണക്കാക്കിയാണ് നേരത്തെ അവധി നൽകിയത്. മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന്‌ ക്ലാസുകളിലേറെയും…

Read More

ലോകകപ്പിലെ താരം വിരാട് കോലി; ആറ് അർദ്ധസെഞ്ചുറികളും 3 സെഞ്ചുറികളുമാണ് താരം ഈ ലോകകപ്പിൽ സ്വന്തമാക്കിയത്

അഹമ്മദാബാദ് | ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യ പൊരുതി വീണെങ്കിലും ലോകകപ്പിലെ താരമായി ഇന്ത്യൻ താരം വിരാട് കോലി. 11 മത്സരങ്ങളിൽ 95.62 ശരാശരിയിൽ 765 റൺസ് അടിച്ചുകൂട്ടിയാണ് കോലി ടൂർണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ആറ് അർദ്ധസെഞ്ചുറികളും 3 സെഞ്ചുറികളുമാണ് താരം ഈ ലോകകപ്പിൽ സ്വന്തമാക്കിയത്. 90 സ്ട്രൈക്ക് റേറ്റിലാണ് കോലിയുടെ നേട്ടം. ഇന്ന് ഓസ്ട്രേലിയക്കെതിരായ ഫൈനലിൽ കോലി 63 പന്തിൽ 54 റൺസ് നേടി പുറത്താവുകയായിരുന്നു. ഇന്ത്യയെ ആറ് വിക്കറ്റിനു തകർത്തെറിത്താണ് ഓസ്ട്രേലിയ ആറാം ലോക…

Read More

കണ്ണീർക്കടലായി അഹമ്മദാബാദ് സ്റ്റേഡിയം; ഓസീസിനു മുന്നിൽ പൊരുതി വീണ് ഇന്ത്യ, ഓസ്ട്രേലിയയ്ക്ക് ആറാം ലോക കിരീടം

അഹമ്മദാബാദ്: ഇന്ത്യയെ തോൽപ്പിച്ച് ഓസ്ട്രേലിയ ലോകകപ്പ് ക്രിക്കറ്റ് കിരീടം ചൂടി. ജയിക്കാൻ 241 റൺസ് വേണ്ടിയിരുന്ന നാലു വിക്കറ്റ് നഷ്‌ടത്തിൽ 43 ഓവറിൽ ലക്ഷ്യം കണ്ടു. ഓസ്ട്രേലിയയുടെ ആറാം കിരീട നേട്ടമാണിത്. തുടക്കത്തിലെ പതർച്ചയ്ക്കു ശേഷം ടീമിനെ തിരിച്ചു കൊണ്ടു വന്ന ട്രാവിസ് ഹെഡിന്റെ സെഞ്ചറിയാണ് ഓസീസ് ജയത്തിൽ നിർണായകമായത്‌. ഹെഡ് 120 പന്തുകളിൽ നിന്നും 137 റൺസ് നേടി പുറത്തായി. 58 റൺസുമായി ലബുഷെയ്ൻ മികച്ച പിന്തുണ നൽകി. തുടക്കത്തിലെ തിരിച്ചടിക്കു ശേഷമാണ് ഓസ്ട്രേലിയ പൊരുതിക്കയറിയത്….

Read More

നടൻ വിനോദ് തോമസിന്റെ മരണം; എ സിയിൽ നിന്ന് കാർബൺ മോണോക്സൈഡ് ശ്വസിച്ചെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

കോട്ടയം : നടൻ വിനോദ് തോമസ് മരിച്ചത് കാർബൺ മോണോക്സൈഡ് ശ്വസിച്ച്. സ്റ്റാർട്ട് ആക്കി കിടന്ന കാറിൽ എ.സി ഓണാക്കി ഗ്ലാസ് പൂട്ടിയിരുന്നു. ഇത് ശ്വസിച്ചാണ് വിനോദ് തോമസ് മരിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് മരണകാരണം വ്യക്തമായത്. സംസ്കാരം മറ്റന്നാൾ മുട്ടമ്പലം പൊതു ശ്മശാനത്തിൽ നടക്കും പാമ്പാടിയിലെ ബാറിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിനുള്ളിലാണ് വിനോദ് തോമസിൻ്റെ മൃതദേഹം കണ്ടെത്തിയത്. കാറിൽ കയറിയ വിനോദ് കുറെ നേരമായിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് ബാറിലെ സുരക്ഷാ ജീവനക്കാരൻ കാറിൻ്റെ അരികിൽ എത്തിയപ്പോൾ…

Read More

മരണത്തിൽ ദുരൂഹത; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യാൻ തീരുമാനം

കോഴിക്കോട്: യുവാവിൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയിൽ മൃതദേഹം കല്ലറയിൽനിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും. കോഴിക്കോട് തോട്ടുമുക്കം പനംപ്ലാവിൽ പുളിക്കയിൽ തോമസ് (36) എന്ന തൊമ്മന്റെ മൃതദേഹമാണ് നാളെ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യുക. യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവ് നൽകിയ പരാതിയിൽ അരീക്കോട് പൊലീസാണ് മൃതദ്ദേഹം പുറത്തെടുത്ത് പരിശോധന നടത്താൻ തീരുമാനം എടുത്തത്. നാളെ രാവിലെ 11 മണിയോടെ സെമിത്തേരിയിൽവെച്ച് തന്നെ പോസ്റ്റ്മോർട്ടം നടത്താനാണ് തീരുമാനം. ഇതിന് കഴഞ്ഞില്ലെങ്കിൽ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി…

Read More

കന്യാകുമാരിയിൽ ഒരു വയസുകാരനെ മദ്യം വായിലൊഴിച്ച് തലയ്ക്ക് മർദിച്ച് കൊലപ്പെടുത്തിയ അമ്മയും കാമുകനും അറസ്റ്റിൽ

കന്യാകുമാരി: കന്യാകുമാരിയിലെ അഞ്ചുഗ്രാമത്തിൽ ഒരു വയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇരയുമൻതുറ സ്വദേശി ചീനുവിന്റെ മകൻ അരിസ്റ്റോ ബ്യൂലനെ (1) കൊലപ്പെടുത്തിയ സംഭവത്തിലാണ് അമ്മ പ്രബിഷയും (27), കാമുകനായ നിദ്രവിള, സമത്വപുരം സ്വദേശി മുഹമ്മദ്‌ സദാം ഹുസൈനെയും (32) പൊലീസ് അറസ്റ്റ് ചെയ്യ്തത്. മത്സ്യത്തൊഴിലാളിയായ ചീനുവാണ് പ്രബിഷയുടെ ഭർത്താവ്. രണ്ടുമക്കളാണ് ഇരുവർക്കുമുള്ളത്. ഇതിനിടയിൽ മുഹമ്മദ്‌ സദാം ഹുസൈനും പ്രബിഷയും പ്രണയത്തിലായി. ഈ ബന്ധത്തെ ചൂണ്ടിക്കാട്ടി വഴക്കുണ്ടാവുന്നത് ചീനുവിനും പ്രബിഷയ്ക്കുമിടയിൽ പതിവായിരുന്നു. തുടർന്ന്…

Read More

വിശ്വസുന്ദരി കിരീടം ചൂടി ഷീനിസ് പലാസിയോസ്

2023ലെ വിശ്വസുന്ദരി കിരീടം ചൂടി നിക്കാരഗ്വയിൽ നിന്നുള്ള ഷീനിസ് പലാസിയോസ്. എൽ സാൽവാദോറിലാണ് വിശ്വസുന്ദരി മത്സരം നടന്നത്. ആദ്യ റണ്ണർ അപ്പ് തായ്‌ലൻഡിൽ നിന്നുള്ള ആൻ്റോണിയ പോർസിലിദാണ്. രണ്ടാം റണ്ണറപ്പായി ഓസ്ട്രേലിയയിൽ നിന്നുള്ള മൊറായ വിൽസണും തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വർഷത്തെ വിശ്വസുന്ദരി ബോണി ഗബ്രിയേലാണ് ഷീനിസിനെ വിജയ കിരീടമണിയിച്ചത്. 23 കാരിയായ ഷീനിസ് പലാസിയോസ് ടിവി അവതാരകയും മോഡലുമാണ്. ആഗോള മത്സരത്തിൽ പങ്കെടുക്കുകയെന്ന ബാല്യകാല സ്വപ്‌നമാണ് പൂവണിഞ്ഞിരിക്കുന്നതെന്ന വാചകത്തോടെ ഷീനിസ് പലാസിയോസ് ഇൻസ്റ്റഗ്രാമിൽ ഒരു കുറിപ്പിട്ടിരുന്നു. ഫൈനലിന്…

Read More

ലോകകപ്പ് ഫൈനല്‍ വേദിയിയില്‍ പലസ്തീന്‍ പ്രതിഷേധം; സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് കോലിക്കടുത്തെത്തി യുവാവ്

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയിത്തിൽ ഇന്ത്യ- ഓസ്ട്രേലിയ ലോകകപ്പ് ഫൈനൽ പുരോഗമിക്കവെ പലസ്തീൻ അനുകൂല പ്രതിഷേധവുമായി യുവാവ്. ഇന്ത്യയുടെ ബാറ്റിങിനിടെയാണ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് യുവാവ് ഗ്രൗണ്ടിലേക്ക് ഓടിയെത്തിയത്. പലീനിൽ ബോംബാക്രമണം അവസാനിപ്പിക്കുക, പലസ്തീനിനെ സ്വതന്ത്രമാക്കുക എന്നീ വാചകങ്ങൾ എഴുതിയ ടീ ഷർട്ട് ധരിച്ചെത്തിയ യുവാവ് പലസ്തീൻ പതാക ഉപയോഗിച്ചുകൊണ്ടുള്ള മാസ്‌കും ധരിച്ചിരുന്നു. പിച്ചിന് സമീപത്തേക്ക് ഓടിയെത്തിയ ഇയാൾ ഇയാൾ വിരാട് കോലിയെ ആലിംഗനം ചെയ്യാനും ശ്രമിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഇയാളെ അഹമ്മദാബാദിൽ നിന്ന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial