Headlines

ആലുവയിലെ എൽ ഡി എഫ് സ്വതന്ത സ്ഥാനാർത്ഥിയായിരുന്ന ഷെൽന നിഷാദ് അന്തരിച്ചു

ആലുവ: നിയമസഭാ തിരഞ്ഞെടുപ്പിൽ ആലുവ മണ്ഡലത്തിലെ എൽ ഡി എഫ് സ്വതന്ത സ്ഥാനാർത്ഥിയായിരുന്ന ഷെൽന നിഷാദ് (36) അന്തരിച്ചു. മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെത്തുടർന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അന്ത്യം. ദീർഘനാളുകളായി അർബുദബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അലുവ സിറ്റിംഗ് എം എൽ എ അൻവർ സാദത്തിനോടായിരുന്നു ഷെൽന മത്സരിച്ചത്. 54,817 വോട്ടുകൾ നേടി. അൻവർ സാദത്ത് 73,703 വോട്ടായിരുന്നു നേടിയത്. ഷെൽന നിഷാദ് ആർക്കിടെക്കായിരുന്നു. ഭർത്താവ് നിഷാദ് അലി. ദീർഘകാലം…

Read More

യു.പിയിൽ ‘ഹലാൽ’ ടാഗുള്ള ഉൽപ്പന്നങ്ങൾ നിരോധിച്ചു

ലഖ്നോ: ഹലാൽ ടാഗ് പതിച്ച ഉൽപ്പന്നങ്ങളുടെ വിൽപ്പന നിരോധിച്ച് യു.പി സർക്കാർ ഉത്തരവിറക്കി. വിവിധ ഉൽപ്പന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നൽകിയതിന് ലഖ്നോവിൽ ബി.ജെ.പി പ്രവർത്തകന്‍റെ പരാതിയിൽ ഒരു കമ്പനിക്കും മൂന്ന് സംഘടനകൾക്കുമെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഹലാൽ നിരോധനമേർപ്പെടുത്തിയത്. നിരോധനം ഉടനടി പ്രാബല്യത്തിലായതായി ഉത്തരവിൽ പറയുന്നു. ഭക്ഷ്യവസ്തുക്കൾക്കും സൗന്ദര്യവർധക വസ്തുക്കൾക്കും ഹലാൽ സർട്ടിഫിക്കറ്റ് പതിപ്പിക്കുന്നത് മതവികാരത്തിന്‍റെ മുതലെടുപ്പാണെന്നും പ്രത്യേക അജണ്ടയുടെ ഭാഗമാണെന്നും കേസെടുത്തതിന് പിന്നാലെ അധികൃതർ വിശദീകരിച്ചിരുന്നു. ‘ഹലാൽ സർട്ടിഫൈഡ് ഭക്ഷ്യോൽപ്പന്നങ്ങളുടെ നിർമാണം, സംഭരണം, വിതരണം, വിൽപ്പന…

Read More

രാജസ്ഥാനിലെ വാഹനാപകടത്തിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം; രണ്ട് പേർ ഗുരുതരാവസ്ഥയിൽ

രാജസ്ഥാനിൽ പൊലീസ് വാഹനം അപകടത്തിൽപ്പെട്ട അഞ്ച് ഉദ്യോഗസ്ഥർ മരിച്ചു. രണ്ട് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജസ്ഥാനിലെ ചുരുവിൽ ഞായറാഴ്ചയായിരുന്നു അപകടം. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി നാഗൗറിൽ നിന്ന് ജുൻജുനുവിലേക്ക് ഡ്യൂട്ടിക്കായി പോകുകയായിരുന്നു പൊലീസ് സംഘം. ഇതിനിടെ പൊലീസ് വാഹനം ട്രക്കിൽ ഇടിക്കുകയായിരുന്നു. അമിത വേഗതയിൽ വന്ന ട്രക്ക് പൊലീസ് വാഹനത്തെ മറികടന്ന ശേഷം പെട്ടെന്ന് ബ്രേക്ക് ചവിട്ടി നിർത്തുകയായിരുന്നുവെന്നാണ് വിവരം. വാഹനം ട്രക്കിൽ ഇടിച്ച് അഞ്ച് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. രണ്ടു പേർ…

Read More

പി – ഹണ്ട് റെയ്ഡ്: 10 പേർ അറസ്റ്റിൽ; 46 കേസ് രജിസ്റ്റർ ചെയ്തു

തിരുവനന്തപുരം: സൈബർ ലോകത്ത് കുട്ടികളുടെ ലൈംഗികദൃശ്യങ്ങൾ ശേഖരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനായി വിവിധ ജില്ലകളിൽ പൊലീസ് നടത്തിയ റെയ്ഡിൽ 10 പേർ അറസ്റ്റിലായി. പി – ഹണ്ട് എന്ന പേരിൽ നടത്തിയ റെയ്ഡിൽ 46 കേസുകൾ രജിസ്റ്റർ ചെയ്തു. ദൃശ്യങ്ങൾ ശേഖരിക്കാൻ ഉപയോഗിച്ച 123 ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു. ആലപ്പുഴയിലും എറണാകുളം റൂറലിലും ഒരാൾ വീതവും ഇടുക്കിയിലും കൊച്ചി സിറ്റിയിലും രണ്ടുപേർ വീതവും മലപ്പുറത്ത് നാലു പേരുമാണ് അറസ്റ്റിലായത്. സംസ്ഥാന വ്യാപകമായി 389 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്.

Read More

വാഹനങ്ങളുടെ പെർമിറ്റ് ഫീസ് കുത്തനെ ഉയർത്തുന്നു

തി​രു​വ​ന​ന്ത​പു​രം: കാ​റു​ക​ൾ അ​ട​ക്കം ട്രാ​ൻ​സ്​​പോ​ർ​ട്ട്​ വാ​ഹ​ന​ങ്ങ​ളു​ടെ പെ​ർ​മി​റ്റ്​ ഫീ​സ്​ വ​ർ​ധി​പ്പി​ച്ച്​ ഗ​താ​ഗ​ത​വ​കു​പ്പി​ന്‍റെ ക​ര​ട്​ വി​ജ്ഞാ​പ​നം. കാ​റു​ക​ളു​ടെ പെ​ർ​മി​റ്റ്​ ഫീ​സ്​ 760 രൂ​പ​യി​ൽ​നി​ന്ന്​ 1000 ആ​യാ​ണ്​ വ​ർ​ധി​ക്കു​ക. 14 മു​ത​ൽ 21 സീ​റ്റു​ക​ൾ​വ​രെ കോ​ൺ​ട്രാ​ക്ട്​ കാ​ര്യേ​ജ്​ വാ​ഹ​ന​ങ്ങ​ൾ​ക്ക്​ 2800 രൂ​പ​യാ​യി​രു​ന്ന​ത്​ 4500 രൂ​പ​യാ​യി ഉ​യ​രും. 21 സീ​റ്റി​ന്​ മു​ക​ളി​ലു​ള്ള​വ​യു​ടേ​ത്​ ​ 5250 രൂ​പ​യാ​യാ​ണ്​ വ​ർ​ധി​പ്പി​ച്ച​ത്. 3960 രൂ​പ​യാ​ണ്​ നി​ല​വി​ൽ. ഇ​ട​ത്ത​രം ഗു​ഡ്​​സ്​ വാ​ഹ​ന​ങ്ങ​ളു​ടേ​ത്​ (എ​ൽ.​ജി.​വി) 1170 രൂ​പ​യി​ൽ​നി​ന്ന്​ 1500 ആ​യി ​ വ​ർ​ധി​ക്കും. എ​ൽ.​ജി.​വി​ക്ക്​​ മു​ക​ളി​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക്​ 2250…

Read More

നവകേരള സദസ്സ്; ആദ്യ ദിനം ലഭിച്ചത് 2200 പരാതികൾ; 45 ദിവസത്തിനകം പരിഹാരം കാണാൻ നിര്‍ദേശം

കാസര്‍കോട്: നവകേരള സദസിന്റെ ആദ്യദിനം ലഭിച്ചത് 2200 പരാതികൾ. മഞ്ചേശ്വരത്ത് ലഭിച്ച പരാതികൾക്ക് 45 ദിവസത്തിനകം പരിഹാരം കാണണമെന്നാണ് സർക്കാർ നിർദേശം. ജില്ലയിലെ മന്ത്രിമാര്‍ക്കാണ് മേല്‍നോട്ടച്ചുമതല. നവകേരള സദസ്സിന്റെ രണ്ടാം ദിനം കാസർകോട് മണ്ഡലത്തിൽ നിന്ന് ആരംഭിക്കും. പത്തരയ്ക്ക് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. തുടര്‍ന്ന് കാസര്‍കോട് മണ്ഡലം നവ കേരള സദസ്സ് നായന്മാര്‍മൂല മിനി സ്റ്റേഡിയത്തില്‍ നടക്കും. വൈകീട്ട് മൂന്ന് മണിക്ക് ഉദുമയിലും നാലരയ്ക്ക് കാഞ്ഞങ്ങാടും ആറുമണിക്ക് തൃക്കരിപ്പൂരിലുമാണ് നവകേരള സദസ്സ്. നാളെയാണ് കണ്ണൂര്‍ ജില്ലയിലെ പര്യടനം….

Read More

സ്വര്‍ണ ലായനിയില്‍ ലുങ്കി മുക്കി ഉണക്കി കടത്താൻ ശ്രമം; വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത് മൂന്നു കിലോ സ്വർണം, രണ്ടുപേർ അറസ്റ്റിൽ

തിരുവനന്തപുരം: വിമാനത്താവളത്തിൽ നിന്ന് മൂന്നു കിലോ സ്വർണം പിടികൂടി. കോഴിക്കോട് സ്വദേശി സുഹൈബ്, തിരുവനന്തപുരം കമലേശ്വരം സ്വദേശി മുഹമ്മദ് അസ്സാർ എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. കുഴമ്പു രൂപത്തിലാക്കിയാണ് രണ്ട് കിലോ സ്വര്‍ണം സുഹൈബ് കടത്താൻ ശ്രമിച്ചത്. ലുങ്കി മുണ്ടുകള്‍ സ്വര്‍ണ ലായനിയില്‍ മുക്കി ഉണക്കിയാണ് മുഹമ്മദ് അസ്സാർ സ്വര്‍ണം കടത്തിയതെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. മറ്റു പലരീതികളിലും സ്വര്‍ണം കടത്താറുണ്ടെങ്കിലും ലുങ്കി മുണ്ടുകള്‍ സ്വര്‍ണ ലായനിയില്‍ മുക്കി ഉണക്കിയുള്ള കടത്ത് അപൂര്‍വമാണ്. സ്വര്‍ണ ലായനിയില്‍ മുക്കി…

Read More

സന്നിധാനത്തേക്ക് അഭിഷേകത്തിനായി മായം കലരാത്ത നെയ്യ് എത്തിക്കണമെന്ന് ഭക്തരോട് തന്ത്രി

സന്നിധാനം: മണ്ഡലകാല പൂജയ്ക്കായി നട തുറന്ന ശേഷം ശബരിമലയിലേക്ക് ഭക്തജന തിരക്ക്. അവധി ദിവസമായ ഇന്ന് തിരക്ക് വർധിക്കാനാണ് സാധ്യതയെന്നും അധികൃതർ പറയുന്നു.എന്നാൽ അതേസമയം സന്നിധാനത്തേക്ക് ഭക്തർ മായം കലരാത്ത നെയ്യ് അഭിഷേകത്തിനായി എത്തിക്കാവൂവെന്ന് ക്ഷേത്രം തന്ത്രി ആവശ്യപ്പെട്ടു. പ്രവേശനം പൂർണമായും വെർച്ചൽ ക്യു മുഖേന ആയതിനാൽ ഒരു ദിവസം പരമാവധി ഒരു ലക്ഷം പേർക്കാണ് ദർശനം നടത്താൻ കഴിയുക. ഇനിയുള്ള ദിവസങ്ങളിൽ തിരക്ക് വർധിക്കാനാണ് സാധ്യത. ഇന്നും നാളെയും അവധി ദിവസങ്ങൾ ആയതിനാൽ കൂടുതൽ തീർത്ഥാടകർ…

Read More

ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലേർ‌ട്ട്

തിരുവനന്തപുരം: സംസ്ഥനത്ത് ഇന്നും നാളെയും‌ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ മൂന്ന് ജില്ലകളിലാണ് യെല്ലോ അലേർട്ട്. അടുത്ത അഞ്ച് ദിവസം പൊതുവെ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ട്.വടക്കൻ ത്രിപുരക്ക് മുകളിലെ ന്യൂനമർദ്ദ‍ം ഇന്ന് ദുർബലമായേക്കും. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി രണ്ട് ‌ചക്രവാതച്ചുഴികളും നിലനിൽക്കുന്നുണ്ട്. കാറ്റുകൾ ശക്തി പ്രാപിക്കുന്നതാണ് മഴയ്ക്ക് കാരണം. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന്…

Read More

ലോകകപ്പിൽ ആര് മുത്തമിടും, ഇന്ത്യ-ഓസ്ട്രേലിയ ഫൈനൽ പോരാട്ടം ഇന്ന്

അഹമ്മദാബാദിൽ ഇന്ന് ഇന്ത്യ-ഓസ്ട്രേലിയ കലാശക്കളി. ടൂർണമെൻ്റിൽ 10 മത്സരങ്ങൾ തുടരെ വിജയിച്ച് ആധികാരികമായി കലാശപ്പോരിലെത്തിയ ഇന്ത്യയും ആദ്യ രണ്ട് കളി പരാജയപ്പെട്ടപ്പോഴുണ്ടായ പരിഹാസങ്ങളെ കാറ്റിൽ പറത്തി 8 തുടർ ജയങ്ങളുമായി ഫൈനൽ പ്രവേശനം നേടിയ ഓസ്ട്രേലിയയും ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ഗ്രൗണ്ടായ അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് 2 മണി മുതൽ പരസ്പരം കൊമ്പുകോർക്കും. ഓസ്ട്രേലിയയെ നേരിടുന്ന ഇന്ത്യക്ക് ടോസ് നിർണായകമാണ്. ഈ മൈതാനത്ത് ടൂർണമെന്റിൽ ഇതുവരെ രണ്ടാമത് ബാറ്റ് ചെയ്ത ടീമുകൾക്കയിരുന്നു…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial