
പോലീസ് മർദ്ദനത്തിൽ 17കാരന്റെ നട്ടെല്ലിന് പരിക്കേറ്റ സംഭവം ; രണ്ടു പോലീസുകാർക്ക് സസ്പെൻഷൻ
കോട്ടയം : വാഹന പരിശോധനയുടെ പേരിൽ പാലാ സ്റ്റേഷനിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച കേസിൽ രണ്ട് പോലീസുകാർക്കെതിരെ നടപടി. എഎസ്ഐ ബിജു കെ തോമസ്, ഗ്രേഡ് എസ് ഐ പ്രേംസൺ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ജില്ല പോലീസ് മേധാവി ഇതുമായി ബന്ധപ്പെട്ട് ഡിഐജിക്ക് റിപ്പോർട്ടും കൈമാറിയിരുന്നു. റിപ്പോർട്ടിനെതുടർന്ന് ഡിഐജിയാണ് ഇരുവരെയും സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കിയത് പെരുമ്പാവൂർ സ്വദേശി പാർത്ഥിപന്റെ പരാതിയിലാണ് ഐപിസി 323, 325 വകുപ്പ് ചുമത്തി രണ്ടു പോലീസുകാർക്കെതിരെ നേരത്തെ കേസെടുത്തിരുന്നത്. പോലീസ് മർദ്ദനത്തിൽ പെരുമ്പാവൂർ…