
1.225 കിലോഗ്രാം കഞ്ചാവുമായി വിതുര സ്വദേശിയായ യുവാവ് അറസ്റ്റിൽ
നെടുമങ്ങാട് : 1.225 കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ .മലയോര മേഖലയിൽ യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമിടയിൽ ലഹരിയുപയോഗം വൻ തോതിൽ വർദ്ധിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് എക്‌സൈസ് സർക്കിൽ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ വിതുര, തൊളിക്കോട് ഭാഗങ്ങളിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതിയെഅറസ്റ്റ് ചെയ്തത് .വിതുര കലുങ്കു ജങ്ഷന് സമീപം ഇറയൻകോട് എന്ന സ്ഥലത്ത് വച്ച് KL.22.C.8212 ബജാജ് പൾസർ ബൈക്കിൽ 1.225കിലോ ഗ്രാം കഞ്ചാവ് വില്പനക്കായി കടത്തിക്കൊണ്ട് വന്ന കുറ്റത്തിന് വിതുര ഇറയൻകോട് ഷാജി മൻസിലിൽ ഷാജി (33)…