
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കൈകൾ കെട്ടിയിട്ട് വായിൽ തുണി തിരുകി ലൈംഗികമായി പീഡിപ്പിച്ചു; അമ്പത്തിയെട്ടുകാരന് 41 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും
തിരുവനന്തപുരം: എട്ടുവയസ്സുകാരിയെ ലൈം ഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 41 വർഷം കടിന തടവ് ശിക്ഷ വിധിച്ച് കോടതി. തുരുത്തുംമൂല സ്വദേശി ശ്രീനിവാസ(58)നാണ് പ്രതി. ഇയാൾക്ക് 41 വർഷത്തെ കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ആണ് ശിക്ഷ വിധിച്ചത്. ബന്ധുവായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആണ് ഇയാൾ പീഡിപ്പിച്ചത്. തടവ് ജീവിതാന്ത്യം വരെ അനുഭവിക്കണം. 2016 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയേയും സഹോദരനേയും ബന്ധുവായ പ്രതിയുടെ വീട്ടിൽ ഏൽപ്പിച്ച ശേഷം വീട്ടുകാർ പുറത്തു പോയ…