തിരുവനന്തപുരത്ത് ഓട്ടോയില്‍ യുവതിയെ പീഡിപ്പിച്ചതായി പരാതി; പ്രതി പിടിയില്‍

തിരുവനന്തപുരത്ത് ഓട്ടോയില്‍ യുവതിയെ പീഡിപ്പിച്ചതായി പരാതി. അട്ടക്കുളങ്ങരയില്‍ നിന്ന് ഓട്ടോ വിളിച്ച യുവതിയെയാണ് ഓട്ടോഡ്രൈവര്‍ പീഡിപ്പിച്ചത്.പ്രതി മുട്ടത്തറ സ്വദേശി മുഹമ്മദ് ജിജാസിനെ പൊലീസ് പിടികൂടി. വെള്ളിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. അട്ടക്കുളങ്ങര ഭാഗത്ത് കച്ചവടം നടത്തുന്നയാളാണ് യുവതി. ഇവരെ ഓട്ടോ ഡ്രൈവര്‍ക്ക് നേരത്തെ തന്നെ പരിചയമുള്ളതായാണ് വിവരം. പരിചയമുള്ള ഓട്ടോ എന്ന നിലയ്ക്കാണ് രാത്രി ഇയാളെ വിളിച്ചതും. അട്ടക്കുളങ്ങരയില്‍ നിന്ന് മുട്ടത്തറയിലെ വീട്ടിലേക്ക് പോകാനാണ് യുവതി ഓട്ടോ വിളിച്ചത്. എന്നാല്‍ യാത്രാമധ്യേ ആളൊഴിഞ്ഞ വഴിയിലേക്ക് തിരിഞ്ഞ് ഇയാള്‍ യുവതിയെ…

Read More

സിനിമാ ടിക്കറ്റെടുക്കാൻ ‘എന്റെ ഷോ’ ആപ്പ്

തിരുവനന്തപുരം: സിനിമാ ടിക്കറ്റുകള്‍ ബുക്കു ചെയ്യുന്നതിനായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ മൊബൈല്‍ ആപ്പും വെബ്സൈറ്റും വരുന്നു. ‘എന്റെ ഷോ’ എന്നാണ് പേര്. പരീക്ഷണാടിസ്ഥാനത്തില്‍ കെഎസ്എഫ്ഡിസിയുടെ 16 തിയേറ്ററുകളില്‍ ‘എന്റെ ഷോ’ വഴിയുള്ള ടിക്കറ്റ് വിതരണം ഉടൻ തുടങ്ങും. ജനുവരിയോടെ കേരളത്തിലെ എല്ലാ തിയേറ്ററുകളെയും ഉള്‍പ്പെടുത്തി പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമാക്കാനാണ് ഉദ്ദേശം. സാധാരണ സിനിമാ ടിക്കറ്റ് ബുക്കിങ് ആപ്പുകളെയും വെബ്സൈറ്റുകളെയും പോലെയാണ് ഇതിന്റെയും പ്രവര്‍ത്തനം. ഒരു ടിക്കറ്റിന് ഒന്നര രൂപ മാത്രമേ അധികമായി നല്‍കേണ്ടതുള്ളൂ. ടിക്കറ്റ് വിതരണം ‘എന്റെ ഷോ’യിലൂടെയാക്കുന്നതോടെ എത്ര…

Read More

കൂടപ്പുഴ സെന്റ് ആന്റണീസ് കപ്പേള അജ്ഞാതർ തകർത്തു; അന്വേഷണം ആരംഭിച്ച് പൊലീസ്

തൃശൂര്‍: കൂടപ്പുഴ സെന്റ് ആന്റണീസ് കപ്പേള അടിച്ചുതകർത്തു. അജ്ഞാതരുടെ ആക്രമണത്തിൽ കപ്പേളയുടെ ചില്ല് തകര്‍ന്നു. ഇന്നലെ രാത്രിയോടെ ആണ് കപ്പേളക്ക് നേരെ ആക്രമണമുണ്ടായത്. മുമ്പ് മൂന്നു തവണ കപ്പേളക്ക് നേരെ ആക്രമണമുണ്ടായിരുന്നു. സംഭവത്തില്‍ ചാലക്കുടി പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടന്‍ പിടികൂടണമെന്നറിയിച്ച് ബഹുജന പ്രതിഷേധം സംഘടിപ്പിച്ചു

Read More

കടമുറിയുടെ പൂട്ട് തകർത്ത് അകത്തു കയറി മോഷണം നടത്തിയ പ്രതി പോലീസിന്റെ പിടിയിൽ

മാനന്തവാടി: മോഷണം നടത്തിയ ആളെ പോലീസ് പിടികൂടി. കടമുറിയുടെ പൂട്ട് തകര്‍ത്ത് അകത്ത് കയറി പണം മോഷ്ടിച്ചയാളെയാണ് പോലീസ് പിടികൂടിയത്. തരുവണ, കോക്കടവ്, കായലിങ്കല്‍ വീട്ടില്‍ സുര്‍ക്കന്‍ എന്ന സുധീഷി(30)നെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലര്‍ച്ചെ ഒരു മണിക്കും രണ്ടു മണിക്കും ഇടക്കാണ് തവിഞ്ഞാല്‍ സ്വദേശിയായ കിഴക്കേകുടിയില്‍ ജോണ്‍ എന്നയാളുടെ കടമുറിയില്‍ മോഷണം നടന്നത് മാനന്തവാടി ബീവറേജ് ഔട്ട്‌ലെറ്റിന് ചേര്‍ന്ന സ്‌റ്റേഷനറി കടയുടെ പൂട്ട് തകര്‍ത്ത് അകത്ത് കയറി 5600 രൂപയാണ് മോഷ്ടാവ് അപഹരിച്ചത്….

Read More

റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ ഇരു ചക്ര വാഹനം ഇടിച്ചു വീട്ടമ്മ മരിച്ചു

നെടുമങ്ങാട് :പുതുക്കുളങ്ങര ചാരുoമ്മൂട്ടിൽ റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ ഇരുചക്ര വാഹനം ഇടിച്ചു വീട്ടമ്മ മരിച്ചു. ചാരുംമൂട് സ്വദേശിനി ആരിഫ ബീവി (60)യാണ് മരിച്ചത്. ഇന്നലെ രാത്രി ഏഴര മണിയോടെയാണ് അപകടം.ജംഗ്ഷനിൽ വെച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ ആര്യനാട് ഭാഗത്ത് നിന്നും വന്ന ഇരുചക്ര വാഹനം ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇവരെ നെടുമങ്ങാട് ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Read More

വായുമലിനീകരണം രൂക്ഷം,ദില്ലിയിലെ പ്രൈമറി സ്കൂളുകൾക്ക് ഒരാഴ്ച അവധി,മുതൽ 12വരെയുള്ള ക്ലാസുകൾ ഓൺലൈനിൽ

ദില്ലി: വായുമലിനീകരണം ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ ദില്ലിയിലെ പ്രൈമറി സ്കൂളുകൾക്ക് അവധി നീട്ടി നൽകി. അടുത്ത വെള്ളിയാഴ്ച വരെ അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അതിഷി അറിയിച്ചു. ആറ് മുതൽ 12 വരെയുള്ള ക്ലാസുകൾ ഓൺലൈനിലേക്ക് മാറാമെന്നും സർക്കാർ നിർദ്ദേശിച്ചു. 300ന് മുകളിൽ അതീവ ഗുരുതരമാണെന്നിരിക്കേ 460 ആണ് ദില്ലിയിൽ ഇന്ന് രാവിലെ രേഖപ്പെടുത്തിയ ശരാശരി വായുഗുണനിലവാര സൂചിക. നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിരോധനമേർപ്പെടുത്തുമെന്നും, മലിനീകരണ തോത് കുറക്കാൻ വാഹനങ്ങളുടെ എണ്ണം കുറക്കാൻ നിർദ്ദേശം നൽകുമെന്നും വ്യക്തമാക്കിയ പരിസ്ഥിതി മന്ത്രി ഗോപാൽ…

Read More

ഉണങ്ങിയ മരക്കൊമ്പ് തലയില്‍ വീണു; വയോധികയ്ക്ക് ദാരുണാന്ത്യം

പാലക്കാട്: ഉണങ്ങിയ മരക്കൊമ്പ് തലയില്‍ വീണ് വയോധികക്ക് ദാരുണാന്ത്യം. ശനിയാഴ്ച വൈകീട്ട് നാലു മണിയോടെയാണ് സംഭവം ഉണ്ടായത്. പറളി ആറ്റുപുറം പാന്തംപാടം തത്ത(70) ആണ് മരക്കൊമ്പ് തലയില്‍ വീണ് മരിച്ചത്. വീടിനു പുറകുവശത്ത് ചാഞ്ഞുകിടക്കുകയായിരുന്ന ഉണങ്ങിയ മരകൊമ്പില്‍ പിടിച്ചു വലിച്ചപ്പോള്‍ തലയില്‍ വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Read More

തലശ്ശേരി കോടതിയില്‍ ഏഴ് പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു

കണ്ണൂർ: തലശ്ശേരി കോടതിയില്‍ ഏഴ് പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം എട്ടായി.തിരുവനന്തപുരം പബ്ലിക് ഹെല്‍ത്ത് ലാബിലെ പരിശോധനാ ഫലമാണ് പുറത്തു വന്നത്. ഒരാഴ്‌ച മുൻപാണ് തലശ്ശേരി ജില്ലാ കോടതിയില്‍ ജഡ്‌ജിമാര്‍ക്കും അഭിഭാഷകര്‍ക്കും ജീവനക്കാര്‍ക്കുമടക്കം നൂറോളം പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടത്.രോഗബാധയെ തുടര്‍ന്ന് വ്യാഴം, വെള്ളി ദിവസങ്ങളില്‍ മൂന്ന് കോടതികള്‍ അടച്ചിട്ടിരുന്നു. ഒരേ രോഗലക്ഷണങ്ങള്‍ നൂറോളം പേര്‍ക്കാണ് അനുഭവപ്പെട്ടത്. കണ്ണിന് ചുവപ്പും പനിയുമാണ് ചിലര്‍ക്ക് അനുഭവപ്പെട്ടത്. ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ തുടങ്ങിയ രോഗങ്ങള്‍ പടര്‍ത്തുന്ന…

Read More

സൗജന്യ ‘ബ്ലൂ ടിക്ക്’ വെരിഫിക്കേഷൻ; പ്രചരിക്കുന്ന സന്ദേശം നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടോ ?

സോഷ്യൽ മീഡിയയിലൂടെ പല രീതിയിലും തട്ടിപ്പുകൾ നടക്കാറുണ്ട്. ഇന്നത്തെ കാലത്ത് അത് ക്രമാതീതമായി വർദ്ധിച്ചു വരികയാണ്. ഇപ്പോൾ പോലീസിന്റെ ഒരു പ്രധാന മുന്നറിയിപ്പ് പുറത്തിറങ്ങിയിട്ടുണ്ട്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പ്രൊഫൈൽ വെരിഫൈ ചെയ്ത് ‘ബ്ലൂ ടിക്ക്’ വെരിഫിക്കേഷൻ സൗജന്യമായി ചെയ്തു നൽകുന്നുവെന്ന രീതിയിൽ നിങ്ങൾക്ക് സന്ദേശം ലഭിച്ചിട്ടുണ്ടോ? എങ്കിൽ പ്രതികരിക്കേണ്ട. സംഗതി തട്ടിപ്പാണെന്ന് പൊലീസ്. വ്യാജലിങ്കുകൾ ഉൾപ്പെടുത്തിയ സന്ദേശം മെസ്സേജ് ആയോ നോട്ടിഫിക്കേഷൻ ആയോ വരാം. ഇത്തരം വ്യാജ വെബ്സൈറ്റുകൾ ഉപഭോക്താക്കളുടെ യൂസർ ഇൻഫർമേഷൻ, ആക്റ്റീവ് സെഷൻ എന്നിവ…

Read More

മിനിലോറി പിക്കപ്പ് വാനിലും കാറിലും ഇടിച്ചു; ഒരാള്‍ മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് വടകര കരിമ്പനപാലത്ത് മിനിലോറി പിക്കപ്പ് വാനിലും കാറിലും ഇടിച്ച് ഒരാൾ മരിച്ചു. തമിഴ്നാട് സേലം സ്വദേശി രാജു ആണ് മരിച്ചത്. രണ്ടുപേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട മിനിലോറി ആദ്യം കാറിലും പിന്നീട് പിക്കപ്പ് വാനിലും ഇടിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial