
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു; മൂന്നാമത്തെ പോക്സോ കേസിലും യുവതിക്ക് കഠിനതടവ്
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച രണ്ടു കേസുകളിൽ ശിക്ഷ അനുഭവിക്കുന്ന യുവതിക്ക് മൂന്നാമത്തെ കേസിലും കഠിന തടവും പിഴയും. വീണകാവ് അരുവിക്കുഴി മുരിക്കറ കൃപാലയത്തിൽ സന്ധ്യ (31)യെയാണ് കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ജഡ്ജി എസ് രമേശ് കുമാർ ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി ഒൻപതര വർഷം കഠിന തടവും 40,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. ഇതുകൂടിയായപ്പോൾ മൂന്നു പോക്സോ കേസുകളിലാണ് യുവതി ശിക്ഷിക്കപ്പെട്ടത്. ദിവസങ്ങൾക്ക് മുൻപ് മറ്റൊരു കേസിലും കാട്ടാക്കട പോക്‌സോ കോടതി സന്ധ്യയെ ശിക്ഷിച്ചിരുന്നു….