കനാൽ നവീകരണത്തിനായി ഉപയോഗിച്ചത് മണ്ണുമാന്തി യന്ത്രം; ഗൃഹപ്രവേശ ചടങ്ങ് നടക്കാനിരിക്കെ 3 നില വീട് തകർന്നു വീണു

ചെന്നൈ: പുതുച്ചേരിയിൽ 3 നില വീട് തകർന്നു വീണു. ഗൃഹപ്രവേശ ചടങ്ങ് നടക്കാനിരിക്കെയാണ് സംഭവം. കാരമല അടിഗൽ റോഡിനു സമീപമുള്ള കനാൽ നവീകരണത്തിനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു നടത്തിയ പ്രവൃത്തിക്കു പിന്നാലെയാണു വീട് തകർന്നു വീണത്. പ്രദേശത്ത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചതോടെ കനത്ത പ്രകമ്പനമുണ്ടായതിൽ ജനങ്ങൾ പ്രതിഷേധിച്ചു. സ്ഥലം എംഎൽഎയും പൊലീസും എത്തി ചർച്ച നടത്തവേ വീട് തകർന്നു കനാലിലേക്കു വീഴുകയായിരുന്നു. ശേഖർ-ചിത്ര ദമ്പതികൾ വായ്പയെടുത്തു നിർമിച്ച വീട്ടിൽ ഏതാനും ദിവസത്തിനുള്ള ഗൃഹപ്രവേശ ചടങ്ങുകൾ നടക്കാനിരിക്കുകയായിരുന്നു. വീട്ടിൽ…

Read More

ആറ്റിങ്ങൽ തിരിച്ചു പിടിക്കാൻ കടകംപള്ളി? കളത്തിറങ്ങി കളി തുടങ്ങി കേന്ദ്ര മന്ത്രി വി.മുരളീധരനും സിറ്റിങ് എംപി അടൂർ പ്രകാശും

തിരുവനന്തപുരം: മികച്ച സ്ഥാനാർഥിയെ ഇറക്കിയാല്‍ ആറ്റിങ്ങലിന്‍റെ സ്നേഹം ഇടത്തോട്ട് ചായുമെന്ന പ്രതീക്ഷയിൽ സിപിഎം. മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനെ കളത്തിലിറക്കാനാണ് സാധ്യത. പാർട്ടി പട്ടികയില്‍ ഒന്നാം പേരുകാരന്‍ മുന്‍മന്ത്രിയും കഴക്കൂട്ടം എംഎല്‍എയുമായ കടകംപള്ളി സുരേന്ദ്രനാണ്. യു.ഡി.എഫ് സ്ഥാനാർഥിയായി അടൂർപ്രകാശും ബി.ജെ.പിക്കായി കേന്ദ്രമന്ത്രി വി.മുരളീധരനും വരുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. പാർട്ടി കോട്ടയായി വിലയിരുത്തപ്പെട്ടിരുന്ന മണ്ഡലം തിരിച്ച് പിടിക്കാന്‍ ശക്തനായ സ്ഥാനാർഥിയെ വേണം എന്നാലോചനയുടെ ഭാഗമായിട്ടാണ് കടകംപള്ളിയുടെ പേര് ഉയർന്ന് വരുന്നത്. ചില യുവനേതാക്കളുടെ പേരും പറഞ്ഞ് കേട്ടിരിന്നു. എന്നാല്‍ ഇത്തവണ…

Read More

മദ്യലഹരിയിൽ എസ്.ഐയെ കയ്യേറ്റം ചെയ്തു; സിപിഎം- ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: മദ്യലഹരിയിൽ പൊലീസുദ്യോ​ഗസ്ഥനെ കയ്യേറ്റം ചെയ്ത സി.പി.എം- ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. കഴക്കൂട്ടം എസ്.ഐയെയാണ് ഇവർ കയ്യേറ്റം ചെയ്തത്. അക്രമത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് തിരിച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. ഞായറാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. സി.പി.എം ശ്രീകാര്യം ബ്രാഞ്ച് സെക്രട്ടറി ഷഹീൻ, നിധിൻ, ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി മനു കൃഷ്ണൻ, ജോഷി ജോൺ എന്നിവർക്കെതിരെയാണ് കേസ്. മദ്യലഹരിയിൽ കടയിലെത്തി ബഹളമുണ്ടാക്കിയ പ്രതികൾ ഇത് തടയാനെത്തിയ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ എസ്.ഐ മിഥുനെ കയ്യേറ്റം ചെയ്യുകയും…

Read More

ബുധനാഴ്ച പ്രതിപക്ഷ സംഘടനകളുടെ സൂചനാ പണിമുടക്ക്; നേരിടാന്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

ബുധനാഴ്ച പ്രതിപക്ഷ സംഘടനകള്‍ ആഹ്വാനം ചെയ്ത സൂചനാ പണിമുടക്കിനെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. ആനുകൂല്യങ്ങള്‍ തുടര്‍ച്ചയായി നിഷേധിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും മറ്റന്നാള്‍ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരായ പണിമുടക്കിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഏകീകൃത പൊതുസര്‍വീസിലെ അപാകതകള്‍ പരിഹരിക്കുക, മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള സ്ഥലംമാറ്റങ്ങള്‍ ഒഴിവാക്കുക, 6 ഗഡു ഡിഎ കുടിശ്ശിക അനുവദിക്കുക, ലീവ് സറണ്ടര്‍ പുനസ്ഥാപിക്കുക മുതലായ…

Read More

ബിജെപി പ്രതിഷേധം: കോട്ടയത്ത് രാം കെ നാം ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനുള്ള നീക്കം തടഞ്ഞ് പൊലീസ്

കോട്ടയം: അയോധ്യയിൽ ബാബ‌രി പള്ളി തകർത്തതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ രാം കെ നാം ഡോക്യുമെൻ്ററിയുടെ പ്രദർശനം കോട്ടയത്ത് തടഞ്ഞു. പള്ളിക്കത്തോട് കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന് സമീപം വിദ്യാർത്ഥികളാണ് ഡോക്യുമെന്ററി പ്രദർശനം സംഘടിപ്പിച്ചത്. ഇതിനെതിരെ ബിജെപി പ്രവർത്തകരാണ് രംഗത്ത് വന്നത്. ഇവർ പ്രതിഷേധവുമായി എത്തിയതിന് പിന്നാലെ പൊലീസെത്തി ഡോക്യുമെൻ്ററി പ്രദർശനം നിർത്തിവെപ്പിക്കുകയായിരുന്നു. വിഖ്യാത ചലച്ചിത്രകാരൻ ആനന്ദ് പട്‌വർധൻ 1992 ൽ തയ്യാറാക്കിയതാണ് രാം കെ നാം ഡോക്യുമെന്ററി. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുകയെന്ന ഉദ്ദേശത്തോടെ വിശ്വ ഹിന്ദു…

Read More

കാവി നിറത്തിൽ ഭൂപടം വരച്ച് മുദ്രാവാക്യം വിളിച്ചു; കോഴിക്കോട് എൻ.ഐ.ടിയിൽ വിദ്യാർഥി പ്രതിഷേധം

കോഴിക്കോട്: കാവി നിറത്തിൽ ഭൂപടം വരച്ച് മുദ്രാവാക്യം വിളിച്ചതിനെതിരെ കോഴിക്കോട് എൻ.ഐ.ടിയിൽ വിദ്യാർഥി പ്രതിഷേധം. അയോധ്യയിലെ രാമക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠ ചടങ്ങുകൾ നടന്ന ഇന്ന് എൻ.ഐ.ടിയിലെ എസ്.എൻ.എസ് എന്ന വിദ്യാർഥികളുടെ ക്ലബ്ബാണ് കാവി നിറത്തിൽ ഭൂപടം വരച്ചത്. തുടർന്ന് ജയ് ശ്രീറാം വിളികളുമായി ഇവർ ക്യാമ്പസിൽ സംഘം ചേർന്നു. ഇതിനെതിരെയായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം. ‘ഇന്ത്യ ഈസ് നോട്ട് രാമ രാജ്യ’ എന്ന പ്ലക്കാർഡുമായി ഒരു വിദ്യാർഥിയാണ് ആദ്യം പ്രതിഷേധത്തിന് തുടക്കമിട്ടത്. ഇത് എസ്.എൻ.എസ് ക്ലബ്ബിലെ വിദ്യാർഥികൾ ചോദ്യം…

Read More

ഭരണഘടനയുടെ ചിത്രം പങ്കുവെച്ച് ചലച്ചിത്രതാരങ്ങള്‍;ഇത് നമ്മുടെ ഇന്ത്യ

കൊച്ചി- രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന സമയത്ത് ഭരണഘടനയുടെ ആമുഖം പങ്കുവച്ച് ചലച്ചിത്ര താരങ്ങളും ആക്ടിവിസ്റ്റുകളും. ‘ഭാരതത്തിലെ ജനങ്ങളായ നാം..’ എന്നു തുടങ്ങുന്ന ആമുഖത്തിന്റെ ചിത്രമാണു സംവിധായകന്‍ ആഷിഖ് അബു, നടിമാരായ പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍ തുടങ്ങിയവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ‘നമ്മുടെ ഇന്ത്യ’ എന്നെഴുതി കൂപ്പുകൈകളുടെ ഇമോജി ചേര്‍ത്താണു പാര്‍വതി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. ‘ഇന്ത്യ, പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്’ എന്നു ആഷിഖ് അബുവും ‘നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ എന്ന് റിമയും ചിത്രത്തിനൊപ്പം…

Read More

എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ കാർ അപകടത്തിൽപ്പെട്ടു; പരുക്ക് ഗുരുതരമല്ല

ആലപ്പുഴ: എൻ.കെ. പ്രേമചന്ദ്രൻ എം.പി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. മാവേലിക്കര പുതിയകാവിൽ വച്ചു മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. എം.പിയുടെ നെറ്റിക്കും കാലിനും പരുക്കുണ്ട്. പരുക്ക് ഗുരുതരമല്ല. മാവേലിക്കര ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച എം.പിയുടെ കാലിന്റെ എക്സ്റേ എടുത്തു. ഒരു മണിക്കൂർ നിരീക്ഷണത്തിലാണ് എം.പി. ചങ്ങനാശ്ശേരിയിൽ മകളുടെ വീട്ടിൽ പോയി കൊല്ലത്തേക്കു മടങ്ങുകയായിരുന്നു എം.പി. ഷോറൂമിൽ നിന്ന് പുതുതായി ഇറക്കിയ മറ്റൊരു കാറിലാണ് ഇടിച്ചത്. അപകടം നടന്ന സമയത്ത് എം.പി ഉറക്കത്തിലായിരുന്നു.

Read More

തൃശ്ശൂരിൽ കോൺഗ്രസും ബി ജെ പി യും മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിന്: കെ. രാജൻ

ഇരിങ്ങാലക്കുട : തൃശ്ശൂർ പാർലിമെൻ്റ് മണ്ഡലത്തിൽ കോൺഗ്രസും ബി ജെ പിയും മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിനു വേണ്ടിയാണെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നി അഭിമാനകരമായ വിജയം നേടും. പ്രധാനമന്ത്രി എത്ര കല്യാണം കൂടിയാലും വിഭവസമൃദ്ധിയായ ഭക്ഷണം കഴിച്ചു പോകാമെന്നല്ലാതെ പ്രത്യേകിച്ച് മറ്റൊന്നും മോഹിക്കേണ്ടെന്നും മന്ത്രി കൂട്ടി ചേർത്തു. മതേതരതത്വവും ജനാധിപത്യവും സംരക്ഷിക്കുവാനുള്ള പ്രവർത്തനങ്ങളിൽ വിദ്യാർത്ഥി യുവജനപ്രസ്ഥാനങ്ങൾ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും മന്ത്രി കൂട്ടി ചേർത്തു . ഇരിങ്ങാലക്കുടയിൽഎഐഎസ്എഫ് – എഐവൈഎഫ് നേതൃത്വത്തിൽ നടന്ന വിദ്യാർത്ഥി…

Read More

ബിൽക്കിസ് ബാനു കേസ്: ഗോദ്ര സബ് ജയിലിൽ നാടകീയ നിമിഷങ്ങൾ, മിനിറ്റുകൾ ശേഷിക്കെ പ്രതികൾ കീഴടങ്ങി

ഗോദ്ര: ബിൽക്കിസ് ബാനു കേസിലെ 11 പ്രതികളും അർധരാത്രി കീഴടങ്ങി. കീഴടങ്ങനായി സുപ്രീം കോടതി നൽകിയ സമയപരിധി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെയാണ് പ്രതികൾ ജയിലിലെത്തിയത്. ഞായറാഴ്ച തന്നെ പ്രതികൾ കീഴടങ്ങിയിരിക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. രാത്രി ഏകദേശം 11.45 നാണ് പ്രതികൾ ഗോദ്ര സബ് ജയിലിൽ എത്തിയത്. രണ്ടുവാഹനങ്ങളിലായാണ് പ്രതികൾ കീഴടങ്ങാനെത്തിയത്. ജയിലധികൃതർക്ക് മുമ്പാകെ 11 പേരും കീഴടങ്ങിയെന്ന് പൊലീസും അറിയിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ കുറ്റവാളികൾ കീഴടങ്ങണമെന്നായിരുന്നു ജനുവരി എട്ടിന് സുപ്രീംകോടതി നൽകിയ നിർദ്ദേശം. കീഴടങ്ങാൻ ഒരുമാസം സാവകാശം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial