തവനൂരിലും, കുന്നംകുളത്തും മുങ്ങി മരണം: സഹോദരങ്ങളടക്കം നാല് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

എടപ്പാൾ, കുന്നംകുളം :കുന്നംകുളത്തും തവനൂരിലും ഉണ്ടായ വ്യത്യസ്ത‌ അപകടങ്ങളിൽ നാല് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. തവനൂരിൽ കളിക്കുന്നതിനിടെ പുഴയിലേക്ക് തെറിച്ചുപോയ പന്ത് എടുക്കുന്നതിനിടെയും, കുന്നംകുളത്ത് കാലിലെ അഴുക്ക് കഴുകികളയുന്നതിനിടെ അബദ്ധത്തിൽ കുളത്തിൽ വീണുമാണ് കുട്ടികൾ മരിച്ചത്. തവനൂരിൽ കോഴിക്കോട് പ്രഭോദിനി സ്വദേശികളായആയൂർ രാജ് (13), അശ്വിൻ (11) എന്നിവരാണ്മരിച്ചത്.കുറ്റിപ്പുറം എം.ഇ.എസ് സ്കൂ‌ളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച ആയൂർരാജ്.ഇന്ന് ഉച്ചക്ക് 2.30 മണിയോടെ ആയിരുന്നു അപകടം. തവനൂർ കാർഷികകോളജിന്റെ പിറക് വശത്തുള്ള കടവിൽ ഫുട്ബോൾ കളിക്കിടെ പുഴയിലേക്ക്…

Read More

‘പരസ്പരം കാണുമ്പോൾ ജയ് ശ്രീറാം എന്ന് വിളിച്ചില്ലെങ്കിൽ കുത്തിക്കൊല്ലുന്ന നാടാണിത് ‘; ഇന്ന് ജ്യത്തെ ഏറ്റവും വലിയ വില്പന ചരക്ക് ശ്രീരാമന്റെ പേരാണെന്നും ടി.പത്മനാഭന്‍

കണ്ണൂര്‍: വരുന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ തുറുപ്പു ചീട്ട് ശ്രീരാമന്‍റെ പേരും അയോധ്യയിലെ ക്ഷേത്രവുമായിരിക്കുമെന്ന് എഴുത്തുകാരൻ ടി.പത്മനാഭന്‍. ഇതു വച്ചു കൊണ്ടായിരിക്കും ബിജെപിയുടെ കളി. ഇന്ന് ജ്യത്തെ ഏറ്റവും വലിയ വില്പന ചരക്ക് ശ്രീരാമന്റെ പേരാണെന്നും അദ്ദേഹം പറഞ്ഞു. ‘ശ്രീരാമന്‍റെ പേര് പറഞ്ഞില്ലെങ്കില്‍, പരസ്പരം കാണുമ്പോൾ ജയ് ശ്രീറാം എന്ന് വിളിച്ചില്ലെങ്കിൽ കുത്തിക്കൊല്ലുന്ന നാടാണിത്.അങ്ങനെ സംഭവിച്ചിട്ടുമുണ്ട്. ഇനി അത് വര്‍ധിക്കാനാണ് സാധ്യത’ അദ്ദേഹം പറഞ്ഞു.

Read More

എറണാകുളത്ത് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി;കൊലപ്പെടുത്തിയത് പ്ലാസ്റ്റിക് കയർ കഴുത്തിൽ മുറുക്കി

കൊച്ചി: എറണാകുളം അങ്കമാലി പാറക്കടവ് പുളിയനത്ത് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. പുന്നക്കാട്ട് വീട്ടിൽ ലളിതയാണ് (62) മരിച്ചത്. പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് കഴുത്തിൽ മുറുക്കിയാണ് കൊലപ്പെടുത്തിയത്. ഭർത്താവ് ബാലൻ ഒളിവിലാണ്. ഇയാളുടെ സൈക്കിൾ മൂഴിക്കുളം ജംങ്ഷനിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത അങ്കമാലി പൊലീസ് ബാലനായി അന്വേഷണം ആരംഭിച്ചു

Read More

സ്കൂൾ വിദ്യാർത്ഥിനികളെ ലൈം ഗികമായി പീഡിപ്പിച്ചു; പോക്‌സോ കേസിൽ ഹെഡ്മാസ്റ്റർ അറസ്റ്റിൽ

ഒഡീഷ: സ്കൂൾ വിദ്യാർത്ഥിനികളെ ലൈം ഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഹെഡ്മാസ്റ്റർ പിടിയിൽ. ആറ്, ഏഴ് ക്ലാസുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്കാണ് ദുരനുഭവം ഉണ്ടായത്. ഒഡീഷയിലെ കേന്ദ്രപാര ജില്ലയിലാണ് സംഭവം. കുട്ടികൾ സ്കൂളിൽ പോകാൻ വിസമ്മതിനെ തുടർന്നാണ് പീഡന വിവരം വീട്ടുകാർ അറിയുന്നത്. പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിൽ സ്വകാര്യ സ്കൂളിലെ പ്രധാനാധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാർത്ഥിനികളെ സ്കൂൾ വളപ്പിൽ വെച്ച് 45 കാരനായ പ്രധാനാധ്യാപകൻ പീഡിപ്പിച്ചുവെന്നാണ് ആരോപണം. ജനുവരി 16നാണ് കേസിന് ആസ്പദമായ സംഭവം…

Read More

‘മണിപ്പൂരിന്റെ സുസ്ഥിര വികസനത്തിനായി പ്രാർത്ഥിക്കുന്നു’; സംസ്ഥാന രൂപീകരണ ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

മണിപ്പൂർ സംസ്ഥാന രൂപീകരണ ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ പുരോഗതിക്ക് മണിപ്പൂർ ശക്തമായ സംഭാവന നൽകിയിട്ടുണ്ട്. മണിപ്പൂരിന്റെ സുസ്ഥിര വികസനത്തിനായി പ്രാർത്ഥിക്കുന്നതായും മോദി. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് മോദി ആശംസകൾ അറിയിച്ചത്. ‘സംസ്ഥാനത്തെ ജനങ്ങൾക്ക് ആശംസകൾ. ഇന്ത്യയുടെ പുരോഗതിക്ക് മണിപ്പൂർ ശക്തമായ സംഭാവന നൽകിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ സംസ്കാരത്തിലും പാരമ്പര്യത്തിലും അഭിമാനിക്കുന്നു. മണിപ്പൂരിന്റെ സുസ്ഥിര വികസനത്തിനായി പ്രാർത്ഥിക്കുന്നു’-മോദി ട്വീറ്റ് ചെയ്തു. മണിപ്പൂരിനെ കൂടാതെ മേഘാലയയ്ക്കും ത്രിപുരയ്ക്കും സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി…

Read More

അച്ഛന്‍ കല്ലുകൊണ്ട് തലയ്ക്കിടിച്ചു; ചികിത്സയിലായിരുന്ന മകന്‍ മരിച്ചു

കോഴിക്കോട്: കുടുംബ വഴക്കിനെ തുടർന്ന് അച്ഛന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന മകൻ മരിച്ചു. കോഴിക്കോട് പാലാഴി മേത്തല്‍ സ്വദേശി രഞ്ജിത്ത് (31) ആണ് മരിച്ചത്. പിതാവ് രാജേന്ദ്രനാണ് രഞ്ജിത്തിനെ ആക്രമിച്ചത്. ഡിസംബര്‍ 24 നായിരുന്നു സംഭവം. മദ്യപാനത്തെത്തുടര്‍ന്നുള്ള വാക്കേറ്റത്തെത്തുടര്‍ന്ന് രാജേന്ദ്രന്‍ കല്ലു കൊണ്ട് മകന്റെ തലയ്ക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രഞ്ജിത്ത് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത രാജേന്ദ്രന്‍ റിമാന്‍ഡിലാണ്.

Read More

രാമക്ഷേത്ര പ്രതിഷ്ഠ; പൊതു അവധി പ്രഖ്യാപിച്ച് 15 സംസ്ഥാനങ്ങള്‍ 

ന്യഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ നടക്കുന്ന നാളെ 15 സംസ്ഥാനങ്ങൾ പൊതു അവധി പ്രഖ്യാപിച്ചു. കേന്ദ്ര ഭരണപ്രദേശങ്ങളായ പുതുച്ചേരിയും ചണ്ഡിഗഡും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗോവ, ചണ്ഡിഗഡ്, പുതുച്ചേരി, എന്നിവിടങ്ങളിൽ പൂർണ അവധിയാണ്. ഗുജറാത്ത്, ഹരിയാന, ഛത്തീസ്‌ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഒഡീഷ, അസം, ത്രിപുര, ഉത്തരാഖണ്ഡ്, ഡൽഹി എന്നിവിടങ്ങളിൽ ഉച്ചവരെയാണ് അവധി. കനത്ത സുരക്ഷാവലയത്തിൽ അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠയ്ക്ക് ഒരു ദിവസം മാത്രം ബാക്കിയിരിക്കെ കനത്ത സുരക്ഷാവലയത്തിൽ അയോധ്യ. പ്രവേശന പാസോ ക്ഷണക്കത്തോ ഇല്ലാത്തവരെ ഇന്നു…

Read More

കിസാൻ സഭ തിരുവനന്തപുരം മണ്ഡലം സമ്മേളനം

തിരുവനന്തപുരം:കിസാൻ സഭ തിരുവനന്തപുരം മണ്ഡലം സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കിസാൻ സഭ ജില്ലാ സെക്രട്ടറി വി.പി ഉണ്ണികൃഷ്ണൻ , പ്രസിഡന്റ് വെങ്ങാനൂർ ബ്രൈറ്റ്, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ ദേവകി .സിപിഐ തിരുവനന്തപുരം മണ്ഡലം സെക്രട്ടറി ടി എസ് ബിനുകുമാർ തുടങ്ങിയവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. ഹരികുമാർ രക്തസാക്ഷി പ്രമേയവും ജഗതി ബാബു അനുശോചന പ്രമേയവും അവതരിപ്പിച്ചു. അഡ്വ മോഹന ചന്ദ്രൻ സ്വാഗതവും ആൾ സെയിന്റ്സ് അനിൽ…

Read More

പന്തല്ലൂരിലെ യുവതിയുടെ ആത്മഹത്യ; ഭർതൃപിതാവ് അറസ്റ്റിൽ, ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി

മലപ്പുറം: മഞ്ചേരി പന്തല്ലൂരിലെ തഹ്ദിലയുടെ മരണത്തിൽ ഭർതൃപിതാവ് അറസ്റ്റിൽ. പന്തല്ലൂർ കിഴക്കുപറമ്പ് സ്വദേശി അബൂബക്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്.അബൂബക്കർ യുവതിയെ ഉപദ്രവിച്ചിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. വ്യാഴാഴ്ച്ച രാത്രി 9 മണിയോടെയാണ് തഹ്‌ദിലയെ ഭർത്താവ് നിസാറിന്റെ പന്തല്ലൂരിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭര്‍ത്താവ് നിസാറിന്റെ ബന്ധുക്കളാണ് ഇക്കാര്യം തഹ്‍ദിലയുടെ സഹോദരനെ അറിയിച്ചത്. തുടര്‍ന്ന് പോലീസെത്തി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഭര്‍തൃപിതാവായ അബു നിരന്തരം യുവതിയെ ഉപദ്രവിച്ചിരുന്നതായാണ് ബന്ധുക്കള്‍…

Read More

തിരുവനന്തപുരത്ത് വധശ്രമ കേസിലെ പ്രതി ഒതളങ്ങ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

വധശ്രമ കേസിലെ പ്രതി ഒതളങ്ങ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പോലീസ് സ്റ്റേഷനിൽ കീഴടങ്ങാൻ എത്തുന്നതിന് തൊട്ടുമുമ്പാണ് പ്രതി അനിൽ ഒതളങ്ങ കഴിച്ചത്. അയിരൂർ പോലീസ് സ്റ്റേഷനിൽ എത്തി കുറ്റ സമ്മതം നടത്തിയതിന് പിന്നാലെ പ്രതി കുഴഞ്ഞു വീഴുകയായിരുന്നു. പൊലീസുകാർ ചേർന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. തിരുവനന്തപുരം ഇടവ സ്വദേശിയാണ് അനിൽ. ഇന്നലെ വൈകിട്ടാണ് പ്രതി അനിൽ ബന്ധുവായ വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. വെട്ടേറ്റ വിഷ്ണുവും തിരുവനന്തപുരം മെഡിക്കൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial