ആലപ്പുഴയില്‍ പ്രസവം നിർത്തൽ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ പ്രസവ നിർത്തൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു. ആലപ്പുഴ പഴയ വീട് സ്വദേശി ശരത്തിന്റെ ഭാര്യ ആശ (31) ആണ് മരിച്ചത്. ആലപ്പുഴ വനിതാ ശിശു ആശുപത്രിയിലാണ് യുവതിയുടെ ലാപ്രോസ്കോപ്പി ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ ആശയെ ഇന്നലെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് വൈകിട്ടോടെ മരണം സംഭവിച്ചത്. പോസ്റ്റുമോട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ എന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു. സംഭവത്തില്‍ ലീഗൽ സർവീസ് അതോറിറ്റി സ്വമേധയാ കേസെടുത്തു.

Read More

‘കമ്മ്യൂണിസ്റ്റ് രീതിയല്ല, പ്രോത്സാഹിപ്പിക്കാൻ പാടില്ല’; തൃശൂരിൽ വി എസ് സുനിൽ കുമാറിനു വേണ്ടിയുള്ള സൈബര്‍ പ്രചരണത്തിൽ സിപിഐ എക്സിക്യൂട്ടീവിൽ വിമർശനം

തിരുവനന്തപുരം: തൃശൂരിൽ വി എസ് സുനിൽ കുമാറിനായുള്ള പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിൽ സിപിഐ എക്സിക്യൂട്ടീവിൽ വിമർശനം. ഇത്തരം പ്രവർത്തികളെ പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്നാണ് അംഗങ്ങൾ എക്സിക്യൂട്ടീവിലെടുത്ത നിലപാട്. ഇതു കമ്മ്യൂണിസ്റ്റ് രീതിയല്ലെന്നും വിമർശനം ഉയർന്നു. ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ തൃശൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ടുള്ള ചർച്ച തുടങ്ങുന്നതിനിടെ വി എസ് സുനിൽ കുമാറിനായുള്ള സൈബര്‍ പ്രചരണമാണ് വിമര്‍ശനത്തിന് ഉടയാക്കിയത്. കോൺഗ്രസ് നേതാവ് ടി എൻ പ്രതാപനും ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിക്കും വേണ്ടി ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ്…

Read More

കേന്ദ്ര അവഗണനക്കെതിരെ ലക്ഷങ്ങളെ അണിനിരത്തി മനുഷ്യച്ചങ്ങല തീർത്ത് ഡി.വൈ.എഫ്.ഐ

തിരുവനന്തപുരം : കേന്ദ്രസർക്കാരിന്റെ അവഗണനക്കെതിരെയും സംസ്ഥാനത്തോടുള്ള വിവേചനപരമായ നയങ്ങൾക്കെതിരെയും കാസർകോട്ട് മുതൽ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങല തീർത്ത് പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. സ്ത്രീകളും കുട്ടികളുമടക്കം വൻ ജനാവലിയാണ് സംസ്ഥാനത്ത് ഉടനീളം മനുഷ്യച്ചങ്ങലയുടെ ഭാഗമായത്. ലക്ഷങ്ങൾ മനുഷ്യച്ചങ്ങലയിൽ അണിചേർന്നു. സമൂഹത്തിൻ്റെ വ്യത്യസ്ത വിഭാഗങ്ങളിൽപെടുന്ന ആളുകൾ ചങ്ങലയുടെ ഭാഗമായി.കാസർഗോഡ് റെയിൽവേ സ്റ്റേഷൻ മുതൽ തലസ്ഥാനത്ത് രാജ്‌ഭവൻ വരെ ലക്ഷക്കണക്കിന് ജനങ്ങൾ ഡി.വൈ.എഫ്.ഐക്ക് ഒപ്പം അണിനിരന്നു. കാസർകോട്ട് എ.എ റഹീം എം.പി ആദ്യകണ്ണിയായി മുനുഷ്യച്ചങ്ങലയുടെ ഭാഗമായി. തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐയുടെ ആദ്യ പ്രസിഡന്റ് ഇ.പി…

Read More

നടി രശ്മിക മന്ദാനയുടെ ഡീപ്പ് ഫേക്ക് വീഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ

നടി രശ്മിക മന്ദാനയുടെ ഡീപ്പ് ഫേക്ക് വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍. പ്രതിയെ ആന്ധ്രാപ്രദേശില്‍ നിന്നും പിടിച്ചതായി ഡല്‍ഹി പൊലീസ് അറിയിച്ചു. പ്രതിയെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. കേസുമായി ബന്ധപ്പെട്ടു നേരത്തെ ബിഹാറില്‍ നിന്നും ഒരാളെ പിടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് രശ്മികയുടെ ഡീപ്പ് ഫേക്ക് വി‍ഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ലിഫ്റ്റിലേക്ക് ഓടിക്കയറുന്ന സാറാ പട്ടേല്‍ എന്ന ബ്രിട്ടിഷ്–ഇന്ത്യന്‍ മോഡലിന്‍റെ വി‍ഡിയോയിലാണ് രശ്മികയുടെ മുഖം എഡിറ്റ് ചെയ്ത് ചേര്‍ത്തത്.  വിഷയത്തിൽ നിയമ നടപടി…

Read More

മഹാരാജാസിലെ അധ്യാപകൻ നിസാമുദ്ധീൻ നിരന്തരമായി പീഡിപ്പിക്കുന്നു’; പ്രിൻസിപ്പലിന് പരാതി നൽകി വിദ്യാർഥികൾ

കൊച്ചി: മഹാരാജാസ് കോളേജിലെ അധ്യാപകനെതിരെ പീഡന പരാതിയുമായി വിദ്യാർഥികൾ. അറബിക് ഡിപ്പാർട്ട്മെന്റിലെ അധ്യാപകനും സ്റ്റാഫ് അഡൈസറുമായ നിസാമുദ്ധീനിൽ നിന്ന് നിരന്തര പീഡനങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്ന പരാതിയുമായാണ് വിദ്യാർഥികൾ രംഗത്ത് വന്നത്. ബി.എ അറബിക് മൂന്നാം വർഷ വിദ്യാർഥികൾ പ്രിൻസിപ്പലിന് ഇത് സംബന്ധിച്ച് രേഖാമൂലം പരാതി നൽകി. അധ്യാപകനിൽ നിന്നും പീഡനത്തിനിരയായ പത്തോളം വിദ്യാർഥികൾ സംയുക്തമായാണ് പരാതി നൽകിയത്. ഗുരുതരമായ ആരോപണങ്ങളാണ് നിസാമുദ്ദീനെതിരെവിദ്യാർഥികൾ പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. പാർട്ടിപരമായാണ് വിദ്യാർത്ഥികളെ കാണുന്നത്. ക്ലാസുമുറികളിൽ വിവേചനപരമായാണ് വിദ്യാർഥികളോട് സംസാരിക്കുന്നതെന്നും പരാതിയിൽ പറയുന്നു. മൂന്നാം…

Read More

അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദം എന്ന പേരില്‍ മധുര പലാഹാരങ്ങള്‍ വിറ്റഴിച്ചു; ആമസോണിന് നോട്ടീസ്

ഡല്‍ഹി: ശ്രീരാമമന്ദിര്‍ അയോധ്യ പ്രസാദ് എന്ന പേരില്‍ ഓണ്‍ലൈനായി മധുര പലഹാരങ്ങള്‍ വിറ്റഴിച്ച ആമസോണിന് നോട്ടീസ് അയച്ച് കേന്ദ്രം. തെറ്റിദ്ധരിപ്പിച്ച് വഞ്ചനപരമായ വ്യാപരമാണ് നടത്തുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആമസോണ്‍ സെല്ലര്‍ സര്‍വീസസ് ലിമിറ്റഡിന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) നോട്ടീസ് അയച്ചത്.നോട്ടീസ് ലഭിച്ചതായി ആമസോണ്‍ സ്ഥിരീകരിച്ചു. ചില വില്‍പ്പനക്കാരില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ വിറ്റത് സംബന്ധിച്ച് സിസിപിഎയില്‍ നിന്ന് നോട്ടീസ് ലഭിച്ചതായി ആമസോണ്‍ വക്താവ് പറഞ്ഞു. നിരവധി പേരാണ് മധുരപലഹാരം ആമസോണില്‍ നിന്ന് വാങ്ങിയത്. എന്നാല്‍, ഔദ്യോ?ഗികമായി…

Read More

സ്കൂൾ വിദ്യാർത്ഥിനിക്ക് മുന്നിൽ ന​ഗ്നതാ പ്രദർശനം; ഇരുപത്തിമൂന്നുകാരൻ അറസ്റ്റിൽ

പെരിന്തൽമണ്ണ: പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. തവനൂർ തൃക്കണാപുരം വെള്ളാഞ്ചേരി സ്വദേശി ജിഷ്‌ണു(23)വിനെയാണ് പെരിന്തൽമണ്ണ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന 14 വയസ്സുകാരിക്കു മുന്നിൽ നഗ്നതാപ്രദർശനം നടത്തിയെന്നാണു കേസ്. എസ്ഐ ഷിജോ, എഎസ്‌ഐ രേഖ, എസ്‌സിപിഒ സജീർ, സിപിഒ കൃഷ്‌ണപ്രസാദ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Read More

ഗൂഗിൾ പേയിലൂടെ കൈക്കൂലി; കൊല്ലത്ത് 2 മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

കൈക്കൂലി വാങ്ങിയ രണ്ട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കൊല്ലത്താണ് സംഭവം. വൻ തുക പിഴ ഈടാക്കുന്നത് ഒഴിവാക്കാൻ ഏജന്റിന്റെ ഗൂഗിൾ പേ അക്കൗണ്ട് വഴിയാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പണം വാങ്ങിയത്. ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർ വി.ആ‌ർ.ലിജിൻ, ഡ്രൈവർ എൻ. അനിൽകുമാർ എന്നിവരെയാണ് ട്രാൻസ്പോർട്ട് കമ്മിഷണർ സസ്പെൻഡ് ചെയ്തത്.കഴിഞ്ഞ 4ന് രാവിലെ 10.30ന് പാറപ്പൊടി കയറ്റിവന്ന രണ്ട് ടോറസ് ലോറികൾ ഉദ്യോഗസ്ഥർ പിടികൂടി. കൊട്ടാരക്കര- ഓടനാവട്ടം…

Read More

കേന്ദ്രസർക്കാർ നിലപാടുകൾക്കെതിരായ ഡിവൈഎഫ്ഐ മനുഷ്യചങ്ങല ഇന്ന്

തിരുവനന്തപുരം:കേന്ദ്രസർക്കാർ നിലപാടുകൾക്കെതിരായ പ്രതിഷേധമായി ഡിവൈഎഫ്ഐ ഇന്ന് കേരളത്തിൽ മനുഷ്യചങ്ങല തീർക്കും. കാസർകോട് റെയിൽവേ സ്‌റ്റേഷനു മുന്നിൽ നിന്നാരംഭിച്ച് തിരുവനന്തപുരം രാജ്ഭവൻ വരെ നീളുന്ന മനുഷ്യച്ചങ്ങല ദേശീയപാത വഴിയാണ്. പത്തനംതിട്ട, ഇടുക്കി, കോട്ടയം, വയനാട് ഒഴികെ മറ്റു ജില്ലകളിലൂടെയെല്ലാം ചങ്ങല തീർക്കും. വയനാട്ടിൽ കൽപറ്റ മുതൽ മുട്ടിൽ വരെ 10 കിലോമീറ്റർ ഉപചങ്ങലയും തീർക്കുന്നുണ്ട്. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലയിലെ പ്രവർത്തകർ സമീപജില്ലകളിലെ ചങ്ങലയിൽ പങ്കാളികളാകും. റോഡിന്റെ പടിഞ്ഞാറുവശം ചേർന്ന് ഗതാഗതക്കുരുക്കുണ്ടാകാതെയാകും ചങ്ങല തീർക്കുകയെന്ന് നേതാക്കൾ അറിയിച്ചു. വൈകുന്നേരം…

Read More

‘എടാ, ‘പോടാ’ വിളി വേണ്ടെന്ന് പോലീസിന് കർശനനിർദ്ദേശം നല്‍കി ഹൈക്കോടതി

കൊച്ചി: ജനങ്ങളാണ് പരമാധികാരിയെന്നും അവരോട് ‘എടാ, ‘പോടാ’ വിളി വേണ്ടെന്നും പോലീസിന് കർശനനിർദ്ദേശം നല്‍കി ഹൈക്കോടതി. ഇക്കാര്യം വ്യക്തമാക്കി വീണ്ടും സർക്കുലർ ഇറക്കാൻ സംസ്ഥാന പോലീസ് മേധാവിയോട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചു. പാലക്കാട് ആലത്തൂരില്‍ പോലീസുദ്യോഗസ്ഥൻ അഭിഭാഷകനോട് മോശമായി പെരുമാറിയ സംഭവത്തെത്തുടർന്നുള്ള ഹർജികളാണ് കോടതി പരിഗണിച്ചത്. സർക്കുലർ ഇറക്കിയതിന്റെ റിപ്പോർട്ട് ഫെബ്രുവരി ഒന്നിന് ഹാജരാക്കണം. പോലീസിന്റെ ‘എടാ, പോടാ’ വിളി വേണ്ടെന്ന് ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നിലനില്‍ക്കേ കോടതി ഉത്തരവുമായി ഹാജരായ അഭിഭാഷകനെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial