നേത്രാവതി എക്സ്പ്രസ് പ്രകാശനം ചെയ്തു

ആറ്റിങ്ങൽ:കഥാകൃത്തും ഡോക്യുമെന്ററി രചയിതാവുമായ സുജേഷ്. ജി യുടെ നോവൽ “നേത്രാവതി എക്സ്പ്രസ് ” പ്രകാശനം ചെയ്തു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം പ്രകാശനം നിർവ്വഹിച്ചു.അഡ്വക്കേറ്റ് മധുസൂധനൻ ഏറ്റുവാങ്ങി. ഇംഗ്ലീഷ് അക്കാഡമി ഹാളിൽ നടന്ന ചടങ്ങിൽ ഉദയൻ കലാനികേതൻ അധ്യക്ഷനായി. സുരേഷ്, അനിൽഎന്നിവർ പങ്കെടുത്തു. പ്രഭാത് ബുക്ക് ഹൗസാണ് പുസ്തക പ്രസാധകർ.

Read More

മഹാരാജാസ് കോളേജ് പ്രിന്‍സിപ്പാളിനെ സ്ഥലം മാറ്റി

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് പ്രിന്‍സിപ്പാളിനെ സ്ഥലം മാറ്റി. പ്രിന്‍സിപ്പാൾ ഡോ. വി.എസ്. ജോയിയെ പട്ടാമ്പി ശ്രീ നീലകണ്ഠ സര്‍ക്കാര്‍ സംസ്കൃത കോളേജിലേക്കാണ് സ്ഥലംമാറ്റിയത്. കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സ്ഥലമാറ്റം.എസ്എഫ്ഐ നേതാവ് വിദ്യയുടെ വ്യാജരേഖ കേസില്‍ പൊലീസിലെ പരാതിക്കാരനായിരുന്നു വി.എസ്. ജോയി. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് പി.എം. ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തിലും പ്രതിയായിരുന്നു. മഹാരാജാസ് കോളേജിലെ മാര്‍ക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് ആര്‍ഷോ നല്‍കിയ പരാതിയിലാണ് മഹാരാജാസ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. വി.എസ്….

Read More

പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: കർണാടക സ്വദേശി പിടിയിൽ

മാനന്തവാടി: 14കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ കര്‍ണ്ണാടക സ്വദേശിയായ യുവാവ് അറസ്റ്റില്‍. കുട്ട, കെ ബേഡഗ, മത്തിക്കാടു എസ്റ്റേറ്റില്‍ മണിവണ്ണന്‍ (21) നെയാണ് മാനന്തവാടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം.എം. അബ്ദുള്‍ കരീമിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. മാതാവിന്റെ പ്രസവത്തെ തുടര്‍ന്ന് കൂട്ടിയിരിപ്പിനായി വയനാട് മെഡിക്കല്‍ കോളേജിലെത്തിയ വിദ്യാര്‍ത്ഥിനിയായ 14 കാരിയെ ഭാര്യയുടെ പ്രസവത്തിനായി മെഡിക്കല്‍ കോളേജില്‍ എത്തിയ മണിവണ്ണന്‍ പ്രലോഭിപ്പിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നു.ഈ കേസിന് ആസ്പദമായ സംഭവം നടന്നത് 2023 സെപ്റ്റംബറിൽ ആണ്. പോക്‌സോ, ബലാത്സംഗം…

Read More

നാലാം ക്ലാസ് വിദ്യാർത്ഥിനി സ്കൂൾ ബസിന് അടിയിൽപ്പെട്ട സംഭവം; ഡ്രൈവറുടെ ലൈസൻസ് സസ്‌പെന്റ് ചെയ്ത് എംവിഡി

കൊച്ചി: സ്കൂൾ ബസിൽ നിന്നറങ്ങിയ നാലാം ക്ലാസ് വിദ്യാർത്ഥിനി ബസിനടിയിൽപ്പെട്ട സംഭവത്തിൽ ഡ്രൈവർക്കെതിരെ നടപടിയെടുത്ത് എംവിഡി. എറണാകുളം പെരുമ്പാവൂരിലെ മെക്ക സ്‌കൂളിലെ ബസ് ഡ്രൈവർ ഉമ്മറിന്റെ (54) ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെന്റ് ചെയ്തു. കഴിഞ്ഞ പന്ത്രണ്ടിന് ഒക്കലിലാണ് അപകടമുണ്ടായത്. വീടിനു മുന്നിൽ സഹോദരിയോടൊപ്പം സ്‌കൂൾ ബസിൽ നിന്ന് ഇറങ്ങിയ പെൺകുട്ടി ബസിനു മുന്നിലൂടെ പോകുമ്പോഴാണ് അപകടമുണ്ടായത്. പെൺകുട്ടി റോഡിന്റെ മറുഭാഗത്തേക്ക്‌ കടക്കുമ്പോൾ ബസ് അശ്രദ്ധമായി മുന്നോട്ടെടുക്കുകയായിരുന്നു. പെട്ടെന്ന് പെൺകുട്ടി ബസ്സിനടിയിലേക്ക് വീണു. ബസിന്റെ അടിയിൽ…

Read More

സ്കൂൾ വിദ്യാർത്ഥിയായ ഭാര്യ സഹോദരിയെ പീഡിപ്പിച്ചു; ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ

ശാസ്താംകോട്ട : സ്കൂൾ വിദ്യാർത്ഥിനിയായ ഭാര്യാ സഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തു.ശൂരനാട് വടക്ക് പാറക്കടവ് ഇടപ്പനയം സ്വദേശി ഉമേഷ്(30) ആണ് അറസ്റ്റിലായത്.പോക്സോ വകുപ്പ് പ്രകാരം അറസ്റ്റിലായ ഇയ്യാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.മാസങ്ങൾക്കു മുമ്പ് നടന്ന പീഡനം പെൺകുട്ടി ഗർഭിണിയായതിനെ തുടർന്നാണ് പുറത്തറിഞ്ഞത്

Read More

ഞെട്ടിക്കാൻ മോഹൻലാലും ലിജോയും; അദ്ഭുതമാകാന്‍ മലൈക്കോട്ടൈ വാലിബൻ; ട്രെയിലർ

ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്റെ ട്രെയ്‌ലർ എത്തി. കളത്തിൽ പടപൊരുതാൻ വാലിബനും സംഘവും ഒരുങ്ങുക്കഴിഞ്ഞു. ചിത്രം തിയറ്ററിൽ അത്ഭുതം സൃഷ്‌ിക്കുമെന്ന് ട്രെയിലർ ഉറപ്പു നൽകുന്നു. “ഈ ജോണറിലുള്ള ഒരു സിനിമ ഇന്ത്യൻ സിനിമയിൽ ഉണ്ടായിട്ടില്ല എന്നാണ് എന്റെ വിശ്വാസം. വലിയൊരു കാൻവാസിൽ ചെയ്ത മലൈക്കോട്ടൈ വാലിബൻ തിയറ്ററിൽ മുൻവിധികൾ ഇല്ലാതെ ആസ്വദിക്കാൻ സാധിക്കുന്ന നല്ലൊരു സിനിമയാണ്.”- എന്നാണ് മോഹൻലാൽ സിനിമയെ കുറിച്ച് വിശേഷിപ്പിച്ചത്. ലിജോയുടെ കരിയറിലെ ഏറ്റവും വലിയ…

Read More

മഹാരാജാസ് കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് കെ.എസ്.യു പ്രവർത്തകൻ അറസ്റ്റിൽ; കണ്ണൂർ സ്വദേശി ഇജിലാൽ കേസിലെ എട്ടാംപ്രതി

കൊച്ചി: മഹാരാജാസ് കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് കെ.എസ്.യു പ്രവർത്തകൻ അറസ്റ്റിൽ. കണ്ണൂർ സ്വദേശിയായ ഇജിലാൽ ആണ് അറസ്റ്റിലായത്. എസ്എഫ്ഐ നൽകിയ പരാതിയിലെ എട്ടാംപ്രതിയാണ് ഇജിലാൽ. അതേസമയം, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയകേസിലെ പ്രതികൾ ഒളിവിലാണ്. ഇവർക്കായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി. മഹാരാജാസ് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസർ അബ്ദുൾ റഹ്മാനാണ് കുത്തേറ്റത്. സാരമായി പരിക്കേറ്റ വിദ്യാർത്ഥിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുത്തിയകേസിൽ കെ.എസ്.യു, ഫ്രട്ടേണിറ്റി പ്രവർത്തകരായ 15 പേർക്കെതിരെയാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്….

Read More

കെഎസ്ആർടിസി ബസ് റെയിൽ പാളത്തിൽ കുടുങ്ങി; തള്ളി നീക്കിയതിന് തൊട്ടുപിന്നാലെ ട്രെയിൻ കുതിച്ചെത്തി; ഒഴിവായത് വൻദുരന്തം

ആലപ്പുഴ: കെഎസ്ആർടിസി ബസ് ലെവൽ ക്രോസിൽ വച്ച് റെയിൽ പാളത്തിൽ കുടുങ്ങി പരിഭ്രാന്തി പരത്തി. കുടുങ്ങിയ ബസ് പാളത്തില്‍ നിന്നും പെട്ടന്ന് തള്ളി നീക്കിയതിനാല്‍ വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. ബസ് തള്ളി നീക്കിയതിന് തൊട്ടുപിന്നാലെ പാളത്തിലൂടെ ട്രെയിന്‍ കടന്നുപോവുകയും ചെയ്തു. ഇന്ന് വൈകിട്ട് ആറരയോടെ ഹരിപ്പാട് തൃപ്പക്കുടം റെയില്‍വെ ക്രോസിലാണ് സംഭവം. ഹരിപ്പാട് നിന്നും എടത്വ വഴി കോട്ടയം പോകുന്ന കെഎസ്ആര്‍ടിസി ബസ് ലെവല്‍ ക്രോസിലൂടെ കടന്നുപോകുന്നതിനിടെ പാളത്തില്‍ കുടുങ്ങുകയായിരുന്നു. ബസിന്‍റെ ചവിട്ടുപടി പാളത്തില്‍ തടഞ്ഞ്…

Read More

നവകേരള സദസ്സില്‍ പങ്കെടുത്തില്ല; തൊഴില്‍ നിഷേധിച്ച് പ്രതികാരം; പരാതി

തിരുവനന്തപുരം: നവകേരള സദസിൽ പങ്കെടുക്കാത്തതിന്റെ പേരിൽ ജോലി നിഷേധിച്ചതായി പരാതി. സിപിഎം ഭരിക്കുന്ന ആനാട് പഞ്ചായത്തിലെ ആറ് സ്ത്രീകളാണ് തൊഴിലുറപ്പ് ജോലി നിഷേധിച്ചതായി പരാതിയുമായി രംഗത്തെത്തിയത്. പ്രസന്ന, ത്രേസ്യ, ഷീബ എൽ.എസ്., സുലജ, സുനിത, ജോളി ആർ. എന്നിവരാണ് പരാതി നൽകിയത്.ആനാട് പഞ്ചായത്ത് സെക്രട്ടറിക്കാണ് പരാതി നൽകിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ വാർഡായ ഒമ്പതാം വാർഡിലാണ് തൊഴിൽനിഷേധമെന്നു പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു. 16 പേരുടെ പേര് മസ്റ്ററിലുണ്ടെങ്കിലും ജോലിയില്‍ നിന്ന് ഇവരെല്ലാവരെയും മാറ്റി നിറുത്തിയിരിക്കുകയാണ്. പ്രശ്നപരിഹാരം ഉണ്ടാക്കാമെന്ന് പഞ്ചായത്ത്…

Read More

പാത്രക്കച്ചവടത്തിനെത്തി, പെൺകുട്ടിയെ ബലാത്സംഗം ചെയ്തു; പ്രതിയെ രാജ്യാന്തരകുറ്റവാളിയായി പ്രഖ്യാപിച്ച് ഇന്റർപോൾ

കോട്ടയം: മാനസിക വൈകല്യമുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിച്ച് ഇന്റർപോൾ. തിരുവനന്തപുരം വിഴിഞ്ഞം വലിയവിളാകം വീട്ടിൽ യാഹ്യാഖാൻ (40) എന്നയാളെയാണ് ഇന്‍റര്‍പോള്‍ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിച്ചത്. 2008 ലാണ് മാനസിക വൈകല്യമുള്ള പെൺകുട്ടിയെ ഇയാള്‍ ബലാത്സംഗം ചെയ്തത്. വീടുകൾ തോറും പാത്രക്കച്ചവടം നടത്തിവന്നിരുന്ന ഇയാൾ 2008 ജൂൺ മാസം പാലായിലെ ഒരു വീട്ടില്‍ കച്ചവടത്തിനായി എത്തുകയും വീട്ടിൽ തനിച്ചായിരുന്ന പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial