കെഎസ്ഇബി സെർവർ തകരാറിൽ; ബില്ല് അടക്കുന്നതിനും അടിയന്തര അറിയിപ്പുകൾ നൽകുന്നതിലും തടസ്സം

തിരുവനന്തപുരം: കെഎസ്ഇബിയുടെ സെർവർ തകരാറിലായതോടെ ഓൺലൈൻ നടപടികൾ പ്രതിസന്ധിയിൽ. ബോർഡിന്റെ ഒരുമ നെറ്റ് എന്ന സോഫ്റ്റ് വെയറിലാണ് സാങ്കേതിക തകരാർ. ബിൽ അടക്കുന്നതടക്കമുള്ള ഉപഭോക്തൃ സേവനങ്ങളെല്ലാം തടസ്സപ്പെട്ടു. ഓൺലൈൻ വഴി പണം അടക്കാനാകുന്നില്ലെന്ന് മാത്രമല്ല. സോഫ്റ്റ് വെയർ വഴി അടിയന്തിര അറിയിപ്പുകളും നൽകാനാകുന്നില്ല. തകരാർ പരിഹരിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. നാളെ രാവിലെയോടെ പ്രശ്നം പരിഹരിക്കാനാകുമെന്നാണ് കെഎസ്ഇബി അറിയിക്കുന്നത്.

Read More

തിരുവനന്തപുരത്ത് നൃത്താധ്യാപിക വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം : നൃത്താധ്യാപിക വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. നഗരൂര്‍ നന്തായിവനത്ത് നവരസ നാട്യ കലാക്ഷേത്രം നടത്തിവന്ന നന്തായിവനം എസ് എസ് ഭവനില്‍ സുനില്‍കുമാര്‍ സിന്ധു ദമ്പതികളുടെ മകള്‍ ശരണ്യ (20) ആണ് മരിച്ചത്. വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ശരണ്യയെ ഉടനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ശരണ്യയെ ഉടൻതന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും…

Read More

സംസ്ഥാനത്ത് ഷെയ്ഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ നാമധേയത്തില്‍ അറബി ഭാഷ സാംസ്‌കാരിക പഠന കേന്ദ്രം; മന്ത്രി ബിന്ദു

തിരുവനന്തപുരം: പൊന്നാനി ആസ്ഥാനമായി ഷെയ്ഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ നാമധേയത്തില്‍ അറബി ഭാഷ സാംസ്‌കാരിക പഠന കേന്ദ്രം ആരംഭിക്കാനൊരുങ്ങുകയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പെന്ന് മന്ത്രി ആര്‍ ബിന്ദു. കേരള സര്‍വ്വകലാശാല അറബി വിഭാഗം സംഘടിപ്പിച്ച രാജ്യാന്തര കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.   കേരളത്തെക്കുറിച്ചുള്ള ആധികാരിക ചരിത്രരചനക്ക് തുടക്കം കുറിക്കുകയും നിരവധി അധിനിവേശവിരുദ്ധ കൃതികള്‍ രചിക്കുകയും ചെയ്ത ഷെയ്ഖ് സൈനുദ്ദീന്‍ മഖ്ദൂമിന് അര്‍ഹമായ ആദരവ് നല്‍കാനാണ് കേരള സര്‍ക്കാരിന്റെ തീരുമാനം. മധ്യ കാലഘട്ടത്തിലെ അറിവിന്റെയും ശാസ്ത്രത്തിന്റെയും വളര്‍ച്ചയില്‍ നിസ്തുല…

Read More

തേനീച്ച, കടന്നൽ ആക്രമണത്തിൽ ജീവഹാനി സംഭവിച്ചാല്‍ പത്തുലക്ഷം രൂപ നഷ്ടപരിഹാരം; ഒറ്റതവണ ശിക്ഷായിളവില്‍ നിര്‍ണായക തീരുമാനം; ഡോ. ബി സന്ധ്യയ്ക്ക് പുതിയ പ​ദവി; മന്ത്രിസഭാ യോഗത്തി​ന്റെ തീരുമാനങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: ആദ്യമായി കേസില്‍ ഉള്‍പ്പെട്ട് പത്തു വര്‍ഷം വരെ ശിക്ഷ അനുവഭിവിക്കുന്നവര്‍ക്ക് ഒറ്റതവണ ഇളവ് നൽകാൻ മന്ത്രിസഭാ യോ​ഗത്തി​ന്റെ തീരുമാനം. ശിക്ഷാ ഇളവ് ഇല്ലാതെ പകുതി തടവ് അനുഭവിച്ചവർക്ക് ഇളവ് നൽകാനുള്ള മാർഗ നിർദ്ദേശത്തിനാണ് മന്ത്രിസഭയുടെ അം​ഗീകാരം. സുപ്രീം കോടതി നിർദ്ദേശ പ്രകാരമാണ് തീരുമാനം. എന്നാൽ സ്ത്രീകൾക്കും കുട്ടികൾക്കുനേരെയുള്ള അതിക്രമം, ലഹരി കേസുകൾ എന്നിവയിൽ ഉൾപ്പെട്ടവർക്ക് ശിക്ഷയിൽ ഇളവ് ലഭിക്കില്ല. മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥ ഡോ. ബി സന്ധ്യയെ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി മെമ്പറായി നിയമിക്കാനും…

Read More

ജീവനക്കാരോട് വൈരാഗ്യം; കൽപ്പറ്റയിൽ ആക്രിക്കടക്ക് തീവച്ചയാൾ പിടിയിൽ

വയനാട്: കൽപ്പറ്റ എടപെട്ടിയിൽ ആക്രി സംഭരണ കേന്ദ്രത്തിന് തീവച്ച കേസിൽ പ്രതി പിടിയിൽ. കൽപ്പറ്റ എമിലി ചീനിക്കോട് വീട്ടിൽ സുജിത്ത് ലാൽ ആണ് അറസ്റ്റിലായത്. സ്ഥാപനത്തിലെ ജീവനക്കാരുമായുള്ള വ്യക്തി വൈരാഗ്യമാണ് തീവയ്ക്കാൻ കാരണമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് ആക്രിക്കടക്ക് തീപിടിച്ചത്. ഫയർഫോഴ്സെത്തിയാണ് തീയണച്ചത്. സി.സി.ടി.വി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. തീവെച്ച് ഒരാൾ ഓടിപ്പോകുന്നത് സി.സി.ടി.വി ദൃശ്യങ്ങളിലുണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

Read More

വിദ്യാര്‍ഥി സംഘര്‍ഷം; മഹാരാജാസ് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു

കൊച്ചി: വിദ്യാർഥി സംഘർഷത്തെ തുടർന്ന് എറണാകുളം മഹാരാജാസ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു. പ്രിൻസിപ്പിലിന്റെ നേതൃത്വത്തിൽ ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. കോളജിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയ കേസിൽ പ്രതികൾക്കെതിരെ വധശ്രമത്തിന് കേസ് എടുത്തതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കോളജിൽ വലിയ രീതിയിലുള്ള സംഘർഷം ഉണ്ടായിരുന്നു. ഇന്ന് പുലർച്ചെയാണ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസർ അബ്ദുൾ റഹ്മാനാണ് കുത്തേറ്റത്. നാസറിൻ്റെ കാലിനും കൈക്കും വയറിനും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ നാസർ അബ്ദുൾ റഹ്മാനെ സ്വകാര്യ…

Read More

കലാപം കെട്ടടങ്ങാതെ മണിപ്പൂർ; ആൾക്കൂട്ട ആക്രമണത്തിൽ മൂന്ന് ബിഎസ്‌എഫ് ഉദ്യോഗസ്ഥർക്ക് പരിക്ക്

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും ആൾക്കൂട്ട ആക്രമണത്തിൽ മൂന്ന് ബിഎസ്‌എഫ് ഉദ്യോഗസ്ഥർക്ക് പരിക്ക്. തൗബാൽ ജില്ലയിലെ പൊലീസ് ആസ്ഥാനത്തിനു നേരെയായിരുന്നു ബുധനാഴ്ച രാത്രി ആക്രമണം നടന്നത്. കഴിഞ്ഞ ദിവസം ഇന്ത്യ–മ്യാൻമർ അതിർത്തി നഗരമായ മോറെയിൽ കുക്കി സായുധഗ്രൂപ്പുകൾ നടത്തിയ വെടിവയ്‌പ്പു നടത്തിയിരുന്നു. ഇതിൽ രണ്ട് രണ്ടു കമാൻഡോകൾ കൊല്ലപ്പെട്ടിരുന്നു. ഇതിു പിന്നാലെയാണ് ഇപ്പോൾ പൊലീസ് ആസ്ഥാനത്തിനുനേരെയും ആക്രമണം നടന്നത്. ഇന്ത്യൻ റിസർവ് ബറ്റാലിയൻ കേന്ദ്രത്തിനു നേരെ ആക്രമണം നടത്താനാണ് ജനക്കൂട്ടം ആദ്യം ശ്രമിച്ചത്. ഇത് സുരക്ഷാ ഉദ്യോഗസ്ഥർ നേരിട്ട്,…

Read More

മഹാരാജാസ് കോളജിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയ്ക്ക് കുത്തേറ്റു; പിന്നിൽ ഫ്രറ്റേണിറ്റിയെന്ന് ആരോപണം

കൊച്ചി: മഹാരാജാസ് കോളജിൽ വീണ്ടും സംഘർഷം. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയ്ക്ക് കുത്തേറ്റു. നാസർ അബ്ദുൾ റഹ്മാൻ എന്ന വിദ്യാർത്ഥിക്കാണ് കുത്തേറ്റത്. ഇദ്ദേഹത്തെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫ്രറ്റേണിറ്റി പ്രവർത്തകരാണ് കുത്തിയതെന്ന് എസ്എഫ്ഐ ആരോപിച്ചു. ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം. ഫ്രറ്റേണിറ്റിയിലെ ചില വിദ്യാർത്ഥികളെ കോളജിൽ നിന്ന് സസ്പൻഡ് ചെയ്തിരുന്നു. ഇതിന്റെ പേരിൽ ഒരു അധ്യാപകനെ ഈ വിദ്യാർത്ഥികൾ മർദ്ദിച്ചു. ഇതും കോളജിനുള്ളിൽ വച്ചാണ് നടന്നത്. ഇതിനു പിന്നാലെയാണ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയ്ക്ക് നേരായ ആക്രമണം….

Read More

വസ്തു തർക്കം; വൃദ്ധയുടെ കാൽ ചവിട്ടിയൊടിച്ച് അയല്‍വാസികൾ; കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: വസ്തു തർക്കത്തിൻറെ പേരിൽ വൃദ്ധയുടെ കാൽ ചവിട്ടിയൊടിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര മാമ്പഴക്കരയിലാണ് സംഭവം. കാഞ്ഞിരംകുളം സ്വദേശി കൃഷ്ണകുമാറും സുഹൃത്ത് സുനിലുമാണ് ആക്രമിച്ചത്. 35 വർഷമായി വിജയകുമാറെന്ന വ്യക്തിയുടെ കൃഷിയിടത്തിലാണ് കൃഷി ചെയുന്നത്. വിജയകുമാറിൻറെ മരണ ശേഷം സഹോദരി ഭർത്താവ് കൃഷ്ണകുമാർ കൃഷിയിടം ഒഴിഞ്ഞ് തരണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്ന് ദേഹോപദ്രവം തുടങ്ങിയപ്പോൾ ഇവർ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പ്രതികളെ പൊലീസ് ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. ഈ മാസം ഒമ്പതിന് രാവിലെ പതിനൊന്നരയോടെ കൃഷ്ണകുമാറും സുഹൃത്തും ചേർന്ന്…

Read More

തെരുവുനായ വീട്ടുമുറ്റത്ത് നിന്ന് പിഞ്ചുകുഞ്ഞിനെ കടിച്ചെടുത്ത് കൊണ്ടുപോയി, നിലവിളി കേട്ട് ഓടിയെത്തി വീട്ടുകാര്‍; നാലുപേര്‍ക്ക് കടിയേറ്റു

കാസർകോട്: കാസർകോട് വീണ്ടും തെരുവുനായ ആക്രമണം. പടന്നയിൽ മൂന്ന് കുട്ടികളടക്കം നാല് പേർക്ക് തെരുവുനായയുടെ കടിയേറ്റു. വടക്കെപ്പുറത്തെ സുലൈമാൻ-ഫെബീന ദമ്പതികളുടെ മകൻ ബഷീർ (ഒന്നര വയസ്), കാന്തിലോട്ട് ഓടത്തിലെ രതീഷിന്റെ മകൻ ഗാന്ധർവ് (9), ഷൈജു മിനി ദമ്പതികളുടെ മകൻ നിഹാൻ (6) എന്നി കുട്ടികൾക്കും എ വി മിസ്രിയ (48)ക്കുമാണ് കടിയേറ്റത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കുകയായിരുന്ന കുട്ടികളെയാണ് തെരുവുനായ ആക്രമിച്ചത്. ഒന്നര വയസുകാരനെ തെരുവുനായ കടിച്ചെടുത്ത് പുറത്തേയ്ക്ക് കൊണ്ടുപോയി ക്രൂരമായി പരിക്കേൽപ്പിക്കുകയായിരുന്നു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial