മലപ്പുറത്ത് രണ്ടര വയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മാതാവിനെതിരെ കൊലക്കുറ്റത്തിന് കേസ്

മലപ്പുറം: മലപ്പുറം പെരുമ്പടപ്പിൽ രണ്ടര വയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവിനെതിരെ കൊലക്കുറ്റത്തിന് കേസ്. വന്നേരി സ്വദേശിനി ഹസീനക്കെതിരെയാണ് കേസ്. പെരുമ്പടപ്പ് പൊലീസാണ് കേസെടുത്തത്. ഹസീനയെയും മകൾ രണ്ടര വയസുകാരി ഇശ മെഹറിനെയും ഇന്ന് രാവിലെയാണ് കിണറ്റിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഹസീനയെയും മകൾ ഇശ മെഹറിനെയും രാവിലെ കാണാത്തതിനെ തുടർന്ന് ഭർതൃ വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ നിന്ന് കണ്ടെത്തിയത്. ഫയർഫോഴ്‌സ് എത്തി ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇശ…

Read More

സുരേഷ് ഗോപിയുടെ മകളുടെ വിവാഹം; വധൂവരന്മാർക്ക് വരണമാല്യം എടുത്ത് നൽകിയത് മോദി

ഗുരുവായൂർ: സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹ ചടങ്ങുകൾ പൂർത്തിയായി. വൻ താരനിരയുടെ സാന്നിധ്യത്തിൽ ​ഗുരുവായൂർ കണ്ണനെ സാക്ഷിയാക്കി ശ്രേയസ് ഭാ​ഗ്യയുടെ കഴുത്തിൽ താലി ചാർത്തി. വധൂവരന്മാരുടെ മാതാപിതാക്കളെയും പൂജാരിയേയും കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കതിർമണ്ഡപത്തിലുണ്ടായിരുന്നു. സുരേഷ് ഗോപിയും ഭാര്യ രാധികയും ചേർന്നാണ് മകളെ മണ്ഡപത്തിലേക്ക് കൈപിടിച്ചു കയറ്റിയത്. ശ്രേയസ് താലി ചാർത്തിയതിന് പിന്നാലെ പ്രധാനമന്ത്രിയാണ് വധൂവരന്മാർക്ക് പരസ്പരം അണിയിക്കാനുള്ള വരണമാല്യം കൈമാറിയത്. ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിലെ കല്യാണമണ്ഡപത്തിലായിരുന്നു ചടങ്ങുകൾ. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയിലാണ്…

Read More

ആരാധകരുടെ ശ്രദ്ധ നേടിപ്രേംനസീർഗാനം

36 വർഷങ്ങൾക്കു മുൻപ് ജീവിതത്തിൽ നിന്നും വിടപറഞ്ഞപ്രേംനസീറിനെ കുറിച്ച് അദ്ദേഹത്തിന്റെ ജന്മനാട്ടിലെ പുതിയ തലമുറ ഒരുക്കിയ ഗാനം ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുനവമാധ്യമങ്ങളായവാട്ട്സാപ്പ്, ഫെയ്സ്ബുക്ക്, തുടങ്ങിയനവമാധ്യമങ്ങളിൽ അദ്ദേഹത്തിന്റെ ചരമദിനത്തോടനുബന്ധിച്ച്നൂറുകണക്കിനാളുകളാണ് പ്രേംനസീറിനെ കുറിച്ചുള്ള സംഗീത ആൽബമായ ‘പ്രേമോദാരം’ മാണ് അദ്ദേഹത്തിന്റെ ഓർമ്മദിനത്തിൽ സവിശേഷ ശ്രദ്ധ നേടുന്നത്. പ്രേംനസീറിന്റെ ജന്മ നാട്ടുകാരനും നാടക,സിനിമാഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുമാണ് ഗാനരചന നിർവ്വഹിച്ചിരിക്കുന്നത്. ഫ്ലവേഴ്സ് ടോപ് സിംഗറിലൂടെ ശ്രദ്ധേയനായ ചിറയിൻകീഴ് സ്വദേശി സൂര്യമഹാദേവനാണ് ഗായകൻ. സിനിമാസംഗീത സംവിധായകൻ അൻവർ അമനാണ് സംഗീതം നൽകിയത്….

Read More

നടി സ്വാസിക വിവാഹിതയാകുന്നു.

നടിയും നർത്തകിയുമായ സ്വാസിക വിജയ് വിവാഹിതയാകുന്നുവെന്ന് റിപ്പോർട്ട്. ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരൻ. ജനുവരി 26 ന് തിരുവനന്തപുരത്തുവെച്ചാകും വിവാഹം നടക്കുക. പിന്നീട് ജനുവരി 27 ന് കൊച്ചിയിൽ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമായി വിവാഹ സൽക്കാരം സംഘടിപ്പിക്കും.മനംപോലെ മംഗല്യം എന്ന ടെലിവിഷൻ പരമ്പരയിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ് പ്രേം. വൈഗ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സ്വാസിക വെള്ളിത്തിരയിൽ എത്തുന്നത്. 2010 ൽ പുറത്തിറങ്ങിയ ഫിഡിൽ ആണ് ആദ്യത്തെ മലയാള ചിത്രം. ടെലിവിഷനിലൂടെയാണ്…

Read More

കേന്ദ്ര അവഗണനക്കെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും ദില്ലിയിലേക്ക്; ഫെബ്രുവരി 8 ന് ജന്തർ മന്ദറിൽ പ്രതിഷേധ സമരം

തിരുവനന്തപുരം: കേരളത്തോടുളള കേന്ദ്രത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ച് ദില്ലിയിൽ ഫെബ്രുവരി 8 ന് സമരത്തിനിറങ്ങാൻ മുഖ്യമന്ത്രിയും മന്ത്രിമാരും.ജനപ്രതിനിധികളെയടക്കം പങ്കെടുപ്പിച്ച് ജന്തർ മന്ദറിൽ സമരം നടത്താൻ ഇടത് മുന്നണി യോഗത്തിൽ തീരുമാനമായി. കേരള ഹൗസിൽ നിന്ന് രാവിലെ 11.30 ന് ജാഥ ജന്തർ മന്ദറിലേക്ക് നീങ്ങും. ഇന്ത്യാ മുന്നണിയിലെ കക്ഷി നേതാക്കളെയും എല്ലാ മുഖ്യമന്ത്രിമാരെയും സമരത്തിന് ക്ഷണിച്ചു. ബിജെപി മുഖ്യമന്ത്രിമാർക്കും സമരത്തിന് ക്ഷണിച്ച് കത്ത് നൽകും. ഇടത് സർക്കാരിന്റെ ജനപ്രീതി ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ ബോധപൂർവ്വം ശ്രമം നടത്തുകയാണെന്ന് ഇടത് മുന്നണി…

Read More

പൊലീസ് തലപ്പത്ത് വൻ അഴിച്ചുപ്പണി; എസ്. ശ്യാം സുന്ദർ കൊച്ചി കമ്മീഷണര്‍; വിജിലൻസ് ഐജി ഹർഷിതയ്ക്കും മാറ്റം

തിരുവനന്തപുരം: പൊലീസ് തലപ്പത്ത് വൻ അഴിച്ചുപ്പണി. ഐജി ശ്യാം സുന്ദർ കൊച്ചി കമ്മീഷണറാകും. കൊച്ചി കമ്മീഷണർ എ.അക്ബറിനെ ക്രൈം ബ്രാഞ്ചിലേക്ക് മാറ്റി. തെരഞ്ഞെടുപ്പ് മാനദണ്ഡ പ്രകാരം സ്വന്തം ജില്ലയിൽ ജോലി ചെയ്യാൻ പാടില്ലെന്ന നിബന്ധനയിലാണ് അഴിച്ചുപണി. ക്രൈംബ്രാഞ്ച് ഐജിയായാണ് എ. അക്ബര്‍ ചുമതലയേല്‍ക്കുക. ആഭ്യന്തര സുരക്ഷാ വിഭാഗം ഐജിയാണ് നിലവില്‍ ശ്യാം സുന്ദര്‍. വിജിലൻസ് ഐജി ഹർഷിത അത്തല്ലൂരിയെ പൊലീസ് ആസ്ഥാനത്തേക്ക് മാറ്റി നിയമിച്ചു.വയനാട് എസ്പിയായി ടി.നാരായണനെയും നിയമിച്ചു. വയനാട് എസ് പിയായ പതംസിംങിനെ പൊലീസ് ആസ്ഥാനത്തേക്ക്…

Read More

വാക്ക് പാലിച്ചു സർക്കാർ ;കുട്ടിക്കര്‍ഷകര്‍ക്ക് അഞ്ച് പശുക്കളെ ചിഞ്ചു റാണി കൈമാറി

തൊടുപുഴ: കുട്ടിക്കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ച് പശുക്കളെ കൈമാറി. ഉയര്‍ന്ന ഉത്പാദന ശേഷിയുള്ള എച്ച്എഫ് വിഭാഗത്തില്‍പ്പെട്ട അഞ്ച് പശുക്കളെയാണ് നല്‍കിയത്. ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി വെള്ളിയാമറ്റത്തെ വീട്ടിലെത്തിയാണ് പശുക്കളെ കൈമാറിയത്. ഒരു മാസത്തെ കാലിത്തീറ്റയും നൽകി. ഇതിനൊപ്പം മിൽമയുടെ 45000 രൂപയുടെ ധനസഹായവും കൈമാറി. കപ്പത്തൊണ്ട് കഴിച്ചതിനെ തുടർന്ന് പുതുവർഷപ്പുലരിയിലാണ് കുട്ടിക്കർഷകരായ മാത്യുവിന്റെയും ജോർജിന്റെയും 13 പശുക്കൾ ചത്തത്.പിതാവിന്റെ മരണശേഷം 22 പശുക്കളുള്ള ഫാമായിരുന്നു അമ്മയും സഹോദരിയുമടങ്ങുന്ന കുടുംബത്തിന്റെ ആശ്രയം.മികച്ച കുട്ടിക്കർഷകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം…

Read More

രണ്ടര വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; അമ്മയുടെ നില ഗുരുതരം

മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് രണ്ടര വയസുകാരി കിണറ്റിൽ മരിച്ച നിലയിൽ. ചങ്ങരംകുളം പേരോത്തയിൽ റഫീഖിന്റെ മകൾ ഇശ മെഹ്‌റിനെയാണ് ആണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റഫീഖിന്റെ ഭാര്യ ഹസീന (35)യെയും കിണറ്റിൽ കണ്ടെത്തി. ഹസീനയെ കിണറിൽ നിന്ന് പുറത്തെടുത്ത് പുത്തൻപുരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹസീനയുടെ ആരോഗ്യ നില ഗുരുതരമാണ്. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. രാവിലെ ഇവരെ കാണാതായതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കിണറ്റിൽ കണ്ടത്. കുട്ടി മരിച്ചനിലയിലായിരുന്നു. അതേസമയം, സംഭവം എന്താണെന്ന് വ്യക്തമല്ല. പൊലീസ്…

Read More

റൺവേയിലിരുന്ന് യാത്രക്കാര്‍ അത്താഴം കഴിച്ച സംഭവം; മുംബൈ വിമാനത്താവളത്തോട് വിശദീകരണം തേടി വ്യോമയാന മന്ത്രി

ഡൽഹി: കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഇൻഡിഗോ വിമാനം പത്തുമണിക്കൂറിലേറെ വൈകിയിരുന്നു. സംഭവത്തിന് പിന്നാലെ വിമാനത്തിലെ യാത്രക്കാർ നിലത്തിരുന്ന് ഭക്ഷണം കഴിച്ചത് ഏറെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. സംഭവത്തിൽ മുംബൈ വിമാനത്താവള അധികൃതരോട് വിശദീകരണം തേടി. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയാണ് നടപടിയെടുത്തത്. ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം വിളിച്ചാണ് നടപടിക്ക് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നിര്‍ദ്ദേശം നൽകിയത്. റൺവേയിൽ വിമാനത്തിന് സമീപം നിലത്തിരുന്നാണ് യാത്രക്കാർ ഭക്ഷണം കഴിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. മറുപടി നൽകിയില്ലെങ്കിൽ…

Read More

ബൈക്ക് റോഡിൽ ഉപേക്ഷിച്ചു; പിന്നാലെ യുവാവ് നദിയിൽ ചാടി മരിച്ചു

ആറ്റിങ്ങൽ: ബൈക്കിലെത്തിയ യുവാവ് വാഹനം റോഡിൽ ഉപേക്ഷിച്ച ശേഷം നദിയിൽ ചാടി മരിച്ചു. വടകര സ്വദേശി മനോജ്കുമാർ (50) ആണ് നദിയിൽ ചാടിയത്. ഇന്ന് രാവിലെ ഒമ്പത് മണിക്ക് പൂവമ്പാറ പാലത്തിലാണ് സംഭവം. ഇയാൾ കിളിമാനൂരിലെ സ്വകാര്യ ചിട്ടി സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. കൊടുവഴനൂരിലാണ് മനോജ്കുമാർ വാടകയ്ക്ക് താമസിക്കുന്നത്. വാഹനത്തിലെത്തിയ യുവാവ് റോഡിൽ വാഹനം നിർത്തിയ ശേഷം നദിയിലേക്കെടുത്ത് ചാടുകയായിരുന്നു. ആറ്റിങ്ങൽ ഫെയർ ഫോഴ്സ് സ്കൂബാ ടീം എത്തി യുവാവിന്റെ മൃതദേഹം കണ്ടത്തി. യുവാവിന്റെ മൃതദേഹം ചിറയിൻകീഴ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial