രാഹുല്‍ മാങ്കൂട്ടത്തിലിനെ മൂന്നു കേസുകളില്‍ കൂടി അറസ്റ്റ് ചെയ്ത് പോലീസ്; നടപടി നാളെ ജാമ്യഹര്‍ജി പരിഗണിക്കാനിരിക്കെ

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിനെ മൂന്നു കേസുകളില്‍ കൂടി അറസ്റ്റ് ചെയ്ത് പോലീസ്. രണ്ടു കേസുകൾ സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ടവയാണ്. നാളെ രാഹുലിന്റെ ജാമ്യഹര്‍ജി പരിഗണിക്കാനിരിക്കെയാണ് പൊലീസിന്റെ പെട്ടെന്നുള്ള നടപടി. ജില്ലാ ജയില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ ജയിലിലെത്തിയാണ് കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയറ്റുമായി ബന്ധപ്പെട്ട് മൂന്നു കേസുകളാണ് രാഹുലിനെതിരെ പൊലീസ് എടുത്തിരുന്നത്. എന്നാല്‍ അതില്‍ ഒരു കേസിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തിരുന്നത്. ഇപ്പോള്‍ ശേഷിക്കുന്ന രണ്ടു കേസിലാണ്…

Read More

മഹാകവി കുമാരനാശാൻ പല്ലനയിൽ മറഞ്ഞിട്ട് ഇന്ന് ഒരു നൂറ്റാണ്ട്

കൊല്ലം: മലയാള കവിതയുടെ കാല്‍പനിക വസന്തത്തിനു തുടക്കം കുറിച്ച കവിയായിരുന്ന കുമാരനാശാൻ പല്ലനയാറിൻ്റെ ആഴങ്ങളിലേയ്ക്ക് മറഞ്ഞിട്ട് ഇന്ന് ഒരു നൂറ്റാണ്ട്. 1873 ഏപ്രില്‍ 12ന്‌ ചിറയിൻകീഴ്‌ താലൂക്കില്‍പെട്ട കായിക്കര ഗ്രാമത്തിലെ തൊമ്മൻവിളാകം വീട്ടിലാണ്‌ ആശാൻ ജനിച്ചത്‌. 1891ല്‍ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയതാണ് കുമാരനാശാന്‍റെ ജീവിതത്തിലെ വഴിത്തിരിവ്. സംസ്കൃത ഭാഷ, ഇംഗ്ലീഷ്‌ ഭാഷ പഠനമുള്‍പ്പെടെ പലതും നേടിയെടുത്തത് ആ കണ്ടുമുട്ടലിലൂടെയായിരുന്നു. ഡോ. പല്‍പ്പുവിന്‍റെ കൂടെ ബംഗളൂരുവിലും കല്‍ക്കത്തയിലും താമസിച്ചു പഠിക്കുന്ന കാലത്ത്‌ രവീന്ദ്രനാഥ ടാഗോര്‍, ശ്രീരാമകൃഷ്ണ പരമഹംസൻ, രാജാറാം…

Read More

നമ്മുടെ ശാസ്ത്രീയ അടിത്തറയാണ് വിദ്വേഷത്തിന്‍റെ രാഷ്ട്രീയം കേരളത്തിൽ ഓടത്തതിന് കാരണം; സയന്‍സ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം നമ്മുടെ ശാസ്ത്രീയ അടിത്തറയാണ് വിദ്വേഷത്തിന്റെ രാഷ്ട്രീയം കേരളത്തിൽ ഓടത്തതിന് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ ശാസ്ത്ര വിരുദ്ധത പറയുന്നത് ഉത്തരവാദിത്വപ്പെട്ടവർ തന്നെയാന്നെന്നും പറഞ്ഞു. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും അമ്യൂസിയം ആർട്സയൻസും ചേർന്ന് സംഘടിപ്പിക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരള ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ആൾദൈവങ്ങൾ ആദരിക്കപ്പെടുകയാണെന്നും മതമാണ് രാജ്യപുരോഗതിക്ക് ഉള്ള വഴിയെന്ന് പ്രചരിപ്പിക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞു. ഇതിന്റെ ഫലം പാരതന്ത്ര്യമാണ്. അസംബന്ധങ്ങൾ പ്രചരിപ്പിക്കപ്പെടുന്ന കാലത്ത് കേരളം ഭരണഘടനാപരമായ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ്. പാട്ട…

Read More

മികച്ച ലോക താരത്തിനുള്ള ഫിഫയുടെ പുരസ്കാരം 8-ാം തവണ മെസ്സിക്ക്; മികച്ച വനിതാ താരം അയ്താന ബോണ്‍മതി

ലണ്ടൻ: കഴിഞ്ഞ വർഷത്ത മികച്ച ഫുട്‌ബോൾ താരമായി ഫിഫ തെരഞ്ഞെടുത്തത് അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സിയെ. ഫിഫ ദ ബെസ്റ്റ് പുരസ്‌കാരത്തിനാണ് ഇന്റർ മയാമി താരമായ മെസ്സി അർഹനായത്. ബാഴ്‌സലോണയുടെ സ്പാനിഷ് താരം അയ്താന ബോൺമതിയാണ് മികച്ച വനിതാ താരം. 2022 ഡിസംബർ 19 മുതൽ 2023 ഓഗസ്റ്റ് 20 വരെയുള്ള കാലയളവിലെ പ്രകടനമാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്. 8–ാം തവണയാണ് മെസ്സി മികച്ച ലോക താരത്തിനുള്ള ഫിഫയുടെ പുരസ്കാരം നേടുന്നത്. അന്തിമ പട്ടികയിലുണ്ടായിരുന്ന മാഞ്ചെസ്റ്റർ സിറ്റിയുടെ…

Read More

കുരുമുളക് പറിക്കുന്നതിനിടെ ഏണി വൈദ്യുതി ലൈനിൽ വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

റാന്നി: കുരുമുളക് പറിക്കുന്നതിനിടെഇരുമ്പേണി ചെരിഞ്ഞ് 11 കെവി ലൈനിൽ തട്ടി തോട്ടം തൊഴിലാളിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പേഴുംപാറ പത്താം ബ്ലോക്ക് ഇരവുംമണ്ണിൽ സുജാത(55) ആണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ഭർത്താവ് രാജേന്ദ്രനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കൾ പകൽ 12.45യോടാണ് അപകടം.വീടിന് തൊട്ടടുത്ത പുരയിടത്തിൽ ഇരുമ്പേണി ഉപയോഗിച്ച് കുരുമുളക് പറിക്കുകയായിരുന്നു ദമ്പതികൾ. 20 അടി ഉയരമുള്ള ഏണിയിൽ കയറി രാജേന്ദ്രൻ മുളക് പറിക്കുമ്പോൾ ഏണി പെട്ടെന്ന് ചെരിഞ്ഞു. ഏണി വീണത് 11 കെ വി…

Read More

ബസ് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം; ഡ്രൈവര്‍ മരിച്ചത് ഷോക്കേറ്റ്

കല്‍പ്പറ്റ: ബസ് വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. വയനാടിനോട് ചേര്‍ന്നുള്ള പന്തല്ലൂരിൽ രാത്രി 7.30-ഓടെ ആയിരുന്നു അപകടമുണ്ടായത്. തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍റെ ബസാണ് അപകടത്തില്‍പ്പെട്ടത്. ഷോക്കേറ്റാണ് ഡ്രൈവര്‍ മരിച്ചത്. ഒരു യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ബസിന്‍റെ ഡ്രൈവര്‍ നാഗരാജുവാണ് മരിച്ചത്. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ ബസ് സമീപത്തെ വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവര്‍ക്ക് ഷോക്കേല്‍ക്കുകയായിരുന്നു. യാത്രക്കാരനും പരിക്കേറ്റു. ഡ്രൈവറെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read More

യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്ഐ-ഫ്രറ്റേണിറ്റി സംഘർഷം; മഹാരാജാസ് കോളജിൽ ഒമ്പത് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. എസ്എഫ്ഐ- ഫ്രറ്റേണിറ്റി പ്രവർത്തകർ തമ്മിലാണ് സംഘർഷം. കഴിഞ്ഞ വർഷം നടന്ന കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഏറ്റുമുട്ടലിന് കാരണം. സംഭവത്തിൽ ഏഴ് ഫ്രറ്റേണിറ്റി പ്രവർത്തകർക്കും രണ്ട് എസ്എഫ്ഐ പ്രവർത്തകർക്കും പരിക്കേറ്റു. വൈകീട്ട് നാലോടെയാണ് സംഘർഷമുണ്ടായത്. കഴിഞ്ഞവർഷം നടന്ന തെരഞ്ഞെടുപ്പിൽ കെ.എസ്.യുവിന്റെ ഒരു സ്ഥാനാർഥി വിജയിച്ചിരുന്നു.ഇത് ഫ്രറ്റേണിറ്റി പിന്തുണയോടെയാണെന്ന് എസ്എഫ്ഐ ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച് ഇരു സംഘടനകളും തമ്മിൽ തർക്കങ്ങളും ഉണ്ടായി. ഇതാണ് സംഘർഷത്തിൽ കലാശിച്ചത്. അധ്യാപകരുടെ…

Read More

‘മോദി പ്രതിഷ്ഠ നടത്തുമ്പോൾ ഞങ്ങൾ പുറത്തിരുന്ന് കൈയ്യടിക്കണോ ?’; ചടങ്ങിൽ പങ്കെടുക്കാത്തതിൽ കാരണം വ്യകത്മാക്കി ശങ്കരാചാര്യരുടെ വിശദീകരണം

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന നാല് ശങ്കരാചാര്യന്മാരുടെ തീരുമാനം ചര്‍ച്ചയാകുന്നതിനിടെ തീരുമാനത്തിനു പിന്നിലെ കാരണം വ്യക്തമാക്കി പുരി ശങ്കരാചാര്യ പീഠത്തിലെ ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതി മഹാരാജ്. രാം ലല്ല വിഗ്രഹം സ്ഥാപിക്കുന്ന സമയത്തുള്ള സ്ഥാപിത പാരമ്പര്യങ്ങളിൽ നിന്നുള്ള വൃതിചലനമാണ് ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്ന തങ്ങളുടെ തീരുമാനത്തിന് പിന്നിലെന്ന് സ്വാമി നിശ്ചലാനന്ദ സരസ്വതി മഹാരാജ് പറഞ്ഞു. എഎൻഐക്ക് നൽകി അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ‘ശങ്കരാചാര്യന്മാർ സ്വന്തം അന്തസ്സ് ഉയർത്തിപ്പിടിക്കേണ്ടതുണ്ട്. ഇത് ഒരു ഈഗോ പ്രശ്നമല്ല….

Read More

ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; പൊലീസിനു നേര കല്ലേറ്, പ്രവർത്തകർക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം. പൊലീസിനു നേര പ്രവർത്തകർ കല്ലെറിഞ്ഞു. ഇതിനു പിന്നാലെ ജലപീരങ്കി പ്രയോഗിച്ചു പൊലീസ്. രാഹുൽ മാങ്കൂട്ടത്തിലി​ന്റെ അറസ്റ്റിനെതിരെയാണ് ആലപ്പുഴയിൽ യൂത്ത് കോൺ​ഗ്രസി​ന്റെ പ്രതിഷേധം. കാസർഗോഡ് ആർഡിഒ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി.

Read More

ട്രെയിനിലെ ശുചിമുറിയിൽ മലയാളി യുവതി മരിച്ചനിലയിൽ

കോട്ടയം: ട്രെയിനിലെ ശുചിമുറിയിൽ മലയാളി യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. വൈക്കം ആറാട്ടുകുളങ്ങര പാലക്കാട്ട് മഠത്തിൽ പരേതനായ സുരേന്ദ്രൻനായരുടെ മകൾ സുരജ എസ് നായർ (45) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ആലപ്പുഴ – ധൻബാദ് എക്സ്‌പ്രസ് ട്രെയിനിൽ തമിഴ്‌നാട്ടിലെ ജോളാർപ്പെട്ടിൽവെച്ചാണ് മൃതദേഹം കണ്ടെത്തിയത്. ജോളാർപ്പെട്ടിലാണ് മൃതദേഹം നിലവിൽ സൂക്ഷിച്ചിരിക്കുന്നത്. ഒഡീഷയിലുള്ള സഹോദരിയുടെ വീട്ടിൽപോയശേഷം വൈക്കത്തേക്ക് ട്രെയിനിൽ വരുന്നതിനിടെയാണ് സംഭവം. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് നാട്ടിൽ ലഭിച്ചിട്ടുള്ള വിവരം. വിവരമറിഞ്ഞ് ഇന്ന് രാവിലെ ബന്ധുക്കൾ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഭർത്താവ്:…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial