ആലപ്പുഴ-ധൻബാദ് എക്ര്‌സ്പ്രസിലെ ശുചിമുറിയിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

ട്രെയിനിലെ ശുചിമുറിയിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ആറാട്ടുകുളങ്ങല പാലക്കാട്ട് മഠത്തിൽ സുരജ എസ് നായരാണ് മരിച്ചത്. ഇന്ന് പുലർച്ചെ ജോലാർപേട്ടിൽ വെച്ച് ആലപ്പുഴ-ധൻബാദ് എക്‌സ്പ്രസ് ട്രെയിനിലാണ് സുരജയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടത് ഒഡീഷയിലുള്ള സഹോദരിയുടെ വീട്ടിൽ പോയ ശേഷം തിരികെ സ്വദേശമായ വൈക്കത്തേക്ക് വരുന്നതിനിടെയാണ് സംഭവം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. ബന്ധുക്കൾ ജോലാർപേട്ടിലേക്ക് പോയിട്ടുണ്ട്.

Read More

വായിൽ മണ്ണെണ്ണ ഒഴിച്ച് ഉയർത്തിപ്പിടിച്ച തീയിലേക്ക് തുപ്പുന്നതിനിടെ അപകടം; ഫയർ ഡാൻസിനിടെ യുവാവിന് പൊള്ളലേറ്റു

മലപ്പുറം: ഫയർ ഡാൻസിനിടെ യുവാവിന് പൊള്ളലേറ്റു. നിലമ്പൂർ പാട്ടുത്സവ വേദിയിൽവച്ച് തമ്പോളം ഡാൻസ് ടീമിലെ സജിക്കാണ് പൊള്ളലേറ്റത്. വായിൽ മണ്ണെണ്ണ ഒഴിച്ച് ഉയർത്തിപ്പിടിച്ച തീയിലേക്ക് തുപ്പുന്നതിനിടെ യുവാവിന്റെ മുഖത്തും ശരീരത്തിലും സാരമായി പൊള്ളലേൽക്കുകയായിരുന്നു. നാട്ടുകാർ വേഗത്തിൽ ഇടപെട്ട് തീ അണയ്ക്കുകയൂം യുവാവിനെ അടുത്തുള്ള മെഡിക്കൽ കോളജിലേക്ക് എത്തിക്കുകയുമായിരുന്നു. കാര്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിച്ചില്ലെന്നും ആരോപണം ഉയർന്നു. 10 മണിവരെ മാത്രമായിരുന്നു പരിപാടി അവതരിപ്പിക്കാൻ പൊലീസ് അനുവദിച്ചത് എന്നാൽ 10.50 നാണ് സംഭവം ഉണ്ടായത്. അതേസമയം, ഫയർഡൻസുമായി ബന്ധപ്പെട്ട…

Read More

നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസ്; ഹൈക്കോടതി അഭിഭാഷകനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ ഹൈക്കോടതി അഭിഭാഷകനായ പി ജി മനുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. പുത്തന്‍കുരിശ് പൊലീസാണ് ലുക്ക് ഔട്ട് നോട്ടീസിറക്കിയത്. പി ജി മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നിയമസഹായം തേടിയെത്തിയ എറണാകുളം സ്വദേശിയായ യുവതിയെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറായിരുന്ന അഡ്വക്കേറ്റ് പി ജി മനു ഓഫീസില്‍ വെച്ച് പീഡിപ്പിക്കുകയും സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തിയെന്നുമാണ് പരാതി. പൊലീസ് കേസ് എടുത്തതിന് പിന്നാലെ പി ജി മനു…

Read More

ലോറി മറിഞ്ഞ് ഒന്നരലക്ഷത്തോളം മുട്ട റോഡിൽ പൊട്ടിച്ചിതറി;വാഹനങ്ങൾ തെന്നിമറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്

മുഴപ്പിലങ്ങാട് (കണ്ണൂർ): ദേശീയപാതയിൽ കോഴിമുട്ട കയറ്റിവന്ന ലോറി മറിഞ്ഞു. മുട്ട റോഡിൽ പൊട്ടിച്ചിതറി. ഞായറാഴ്ച രാവിലെ ഏഴോടെ മുഴപ്പിലങ്ങാട് റെയിൽവേ മേൽപ്പാലത്തിലാണ് സംഭവം. തമിഴ്നാട് നാമക്കലിൽനിന്ന് കാഞ്ഞങ്ങാട്ടേക്ക് പോകുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. എതിരെവന്ന മത്സ്യ ലോറിയെ വെട്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന് കരുതുന്നു. ഡ്രൈവർ സോമസുന്ദരം മാത്രമായിരുന്നു ലോറിയിൽ. ആർക്കും പരിക്കില്ല. ഒന്നര ലക്ഷത്തോളം മുട്ട ലോറിയിലുണ്ടായിരുന്നു. അഞ്ചുലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. റാക്കുകളിൽ അടുക്കിവെച്ച നിലയിലായിരുന്നു. റോഡിലേക്ക് പൊട്ടിച്ചിതറിയതോടെ യാത്ര ദുഷ്കരമായി. വെള്ളയും മഞ്ഞയും മേൽപ്പാലത്തിൽ നിന്ന്…

Read More

ഇന്ന് മകരവിളക്ക്; ദര്‍ശനം കാത്ത് തീര്‍ഥാടക ലക്ഷങ്ങള്‍

പത്തനംതിട്ട: ഇന്ന് മകരവിളക്ക്. പെന്നമ്പലമേട്ടിൽ തെളിയുന്ന മകരജ്യോതി ദർശിച്ച് പുണ്യം നേടാനായി പതിനായിരങ്ങളാണ് ശബരിമലയിലും പരിസര പ്രദേശങ്ങളിലും കാത്തിരിക്കുന്നത്. ഇന്ന് വൈകിട്ട് ആറുമണിയോടെ സന്നിധാനത്തെത്തുന്ന തിരുവാഭരണം ചാർത്തി ദീപാരാധന നടക്കുന്നതോടെയാണ് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയുന്നത്. മകരജ്യോതി ദർശിക്കാൻ സന്നിധാനത്തും പരിസരത്തും ഭക്തജനപ്രവാഹമാണ്. ഭക്തർ മലയിറങ്ങാതെ സന്നിധാനത്ത് തുടരുകയാണ്. ഒന്നര ലക്ഷത്തിൽ അധികം ഭക്തർ മകരവിളക്ക് ദർശനത്തിനായി സന്നിധാനത്ത് മാത്രം ഉണ്ടാകും എന്നാണ് വിലയിരുത്തൽ. ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മകരജ്യോതി ദർശിക്കാൻ 10 വ്യൂ പോയിന്റുകളാണുള്ളത്. അതേസമയം,…

Read More

സംഗീത സംവിധായകൻ കെ ജെ ജോയ് അന്തരിച്ചു

ചെന്നൈ: മലയാളത്തിലെ ആദ്യ ടെക്‌നോ മ്യുസിഷ്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട സംഗീത സംവിധായകൻ കെ.ജെ.ജോയ് (77) അന്തരിച്ചു. പുലർച്ചെ 2:30ന് ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. തൃശൂർ നെല്ലിക്കുന്ന് സ്വദേശിയാണ്. ഇരുന്നൂറിലേറെ ചിത്രങ്ങൾക്ക് കെ ജെ ജോയ് സംഗീതമൊരുക്കി. 1975ൽ ലൗ ലെറ്റർ എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. ‘കസ്തൂരി മാൻമിഴി’, ‘അക്കരെയിക്കരെ’ തുടങ്ങി ഒട്ടേറെ ഹിറ്റ് ഗാനങ്ങൾക്ക് ഈണം നൽകി. മലയാളത്തിലെ ആദ്യ ടെക്നോ മ്യുസീഷ്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട സംഗീത സംവിധായകൻ കൂടിയാണ് ഇദ്ദേഹം. ദക്ഷിണേന്ത്യൻ സിനിമയിൽ ആദ്യമായി…

Read More

അമ്മയ്‌ക്കൊപ്പം ഓട്ടോയില്‍ സഞ്ചരിക്കവേ തല ഇലക്ട്രിക് പോസ്റ്റിലിടിച്ച് 7 വയസുകാരന് ദാരുണാന്ത്യം

വെമ്പായം: തിരുവനന്തപുരം വെമ്പായത്ത് തല ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. മാതാവിനൊപ്പം ഓട്ടോയില്‍ സഞ്ചരിക്കവെയായിരുന്നു അപകടം. വെഞ്ഞാറമൂട് വൈഷ്ണവത്തില്‍ ദീപു- ശാന്തി കൃഷ്ണ ദമ്പതികളുടെ മകന്‍ വൈഷ്ണവാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 3 മണിയോടെ വെമ്പായം മൂന്നാനക്കുഴിയില്‍ വച്ചായിരുന്നു അപകടം. സംഭവത്തില്‍ വെഞ്ഞാറമൂട് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയും മാതാവും സഞ്ചരിച്ച ഓട്ടോ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് കുട്ടിയുടെ തല ശക്തിയായി ഇലക്ട്രിക് പോസ്റ്റിലിടിച്ചത്. കുട്ടിയെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍…

Read More

അതിശൈത്യം; കൽക്കരി കത്തിച്ചതിനെ തുടർന്നുണ്ടായ വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ അതിശൈത്യം കടുക്കുന്നു. തണുപ്പകറ്റാൻ കൽക്കരി കത്തിച്ചതിനെ തുടർന്ന് ഉണ്ടായ വിഷപ്പുക ശ്വസിച്ച് ഡൽഹിയിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. ദില്ലി അലിപൂരിലാണ് സംഭവം. തണുപ്പകറ്റാൻ കൽക്കരി കത്തിച്ച് വച്ച് കിടന്നുറങ്ങുകയായിരുന്നു. രണ്ട് മാസം പ്രായമുള്ള കുഞ്ഞടക്കമാണ് നാല് മരണം. ശക്തമായ മൂടൽ മഞ്ഞ് ഗതാഗത സംവിധാനങ്ങളെയും താറുമാറാക്കി. ന്യായ് യാത്രയ്ക്ക് പുറപ്പെട്ട രാഹുൽ ഗാന്ധിയുടെ വിമാനം മൂടൽമഞ്ഞിനെ തുടർന്ന് വൈകി. ദില്ലിയിൽ റെഡ് അലർട്ട് തുടരുകയാണ്. നിരവധി വിമാനങ്ങൾ വൈകി. ദില്ലിയിൽ എത്തേണ്ടിയിരുന്ന…

Read More

കുട്ടിപ്പുലി ചത്ത നിലയിൽ; തള്ളപ്പുലിയെ തേടി വനംവകുപ്പ് ഉദ്യോഗസ്ഥർ

തിരുവനന്തപുരം: വനത്തിൽ കുട്ടിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി. വിറക് തേടാനെത്തിയ ആളുകളാണ് വനത്തിനുള്ളിൽ വച്ച് കുട്ടിപ്പുലിയെ കണ്ടത്. ആറ് മാസം പ്രായമുള്ള കുട്ടിപ്പുലിയാണ് ചത്തത്. വിതുര കുളിച്ചപ്പാറയിലാണ് സംഭവം. ജഡം പോസ്റ്റുമോർട്ടം ചെയ്യുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഉച്ചയോടെയാണ് പ്രദേശവാസികൾ കുട്ടിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്. വിറക് ശേഖരിക്കാനെത്തിയ വനവാസികൾക്ക് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് പുലികുട്ടിയുടെ ജഡം കണ്ടത്. തള്ളപ്പുലിയെ തേടി വനംവകുപ്പ് ഉദ്യോഗസ്ഥർ അരകീലോമീറ്റർ ചുറ്റളവിൽ നിരീക്ഷണം നടത്തി വരുന്നുണ്ട്.

Read More

മത്സ്യക്കുളം വറ്റുന്നതിനിടെ മോട്ടോറിൽ നിന്ന് ഷോക്കേറ്റു; ആലപ്പുഴയിൽ യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: മത്സ്യക്കുളത്തിലെ മോട്ടോറിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. പഴവീട് ചിറയിൽ അഖിൽ രാജ്(28) ആണ് മരിച്ചത്. മത്സ്യക്കുളം വറ്റുന്നതിനിടെ മോട്ടോറിൽ നിന്ന് ഷോക്കേറ്റാണ് യുവാവ് മരിച്ചത്. ഹരിപ്പാട് വീയപുരത്ത് പാട്ടത്തിനെടുത്ത ഭൂമിയിൽ സുഹൃത്തുക്കൾക്കൊപ്പം മീൻ കൃഷി ചെയ്യുകയായിരുന്നു അഖിൽ. ഇന്ന് രാവിലെ മത്സ്യക്കുളം വറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. മത്സ്യക്കുളത്തിലെ മോട്ടോറിൽ നിന്ന് ഷോക്കടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial