
കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറത്തിന് സാവേരി മ്യൂസിക് ക്ലബ് സ്നേഹോപഹാരം നൽകി
വക്കം: തിരുവനന്തപുരം, വക്കം സാവേരി മ്യൂസിക് ക്ലബ്ബ് വാർഷികാഘോഷ ഉപഹാരം നാടക, ചലച്ചിത്ര ഗാനരചയിതാവ് രാധാകൃഷ്ണൻ കുന്നുംപുറം ഏറ്റുവാങ്ങി. ക്ലബിന്റെ ഒൻപതാമത് വാർഷികാഘോഷത്തോടനുബന്ധിച്ച് കായലോരം റിസോർട്ടിൽ നടന്ന ചടങ്ങിൽ സാവേരി പ്രസിഡന്റ് അരവിന്ദാക്ഷൻ അധ്യക്ഷനായി.കെ. രാജേന്ദ്രൻ സ്വാഗതം ആശംസിച്ചു. സംഗീത സംവിധായകൻജോണിക്രയോളയെയും ചടങ്ങിൽ ആദരിച്ചു.സാവേരി സെക്രട്ടറി സജിസതീശൻ, വൈസ് പ്രസിഡന്റ് പ്രകാശ്, സൗന്ദർരാജ്, ജെയിൻ എന്നിവർ ആശംസാപ്രസംഗം നടത്തി. ഡസ്സ്‌ലി നന്ദി രേഖപ്പെടുത്തി. തുടർന്ന് കലാപരിപാടികൾ നടന്നു.