
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാലുകാരിയെ വിളിച്ചു വരുത്തി മലമുകളിൽവെച്ച് പീഡിപ്പിക്കാൻശ്രമിച്ച യുവാവ് അറസ്റ്റിൽ
നെടുങ്കണ്ടം: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പികാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മലപ്പുറം തിരൂര്‍ പടിഞ്ഞാറേക്കര ചെറിയച്ചംവീട്ടില്‍ മുഹമ്മദ് ഇസ്മായില്‍ (25) ആണ് അറസ്റ്റിലായത്. മാസങ്ങള്‍ക്ക് മുന്‍പാണ് മുഹമ്മദ് ഇസ്മായില്‍ പത്താം ക്ലാസുകാരിയെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടത്. കഴിഞ്ഞ ദിവസം മലപ്പുറത്തുനിന്ന് നെടുങ്കണ്ടത്ത് എത്തിയ ഇയാള്‍ പെണ്‍കുട്ടിയെ വിളിച്ചുവരുത്തി. ആളൊഴിഞ്ഞ മലമുകളില്‍ എത്തിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നുവെന്ന് പതിനാലുകാരി മൊഴി നല്‍കി. കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ നെടുങ്കണ്ടം പോലീസില്‍ വിവരം അറിയിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ്…