
പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ഒളിവിലായിരുന്ന പ്രതി പിടിയില്‍
ആലപ്പുഴ: ചെങ്ങന്നൂരിൽ പതിനാലുകാരിയെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടു പോയി വാടകവീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. തിരുവൻവണ്ടൂർ കല്ലിശ്ശേരി, ഉമായാറ്റുകര പള്ളിക്കൂടത്തിൽ രാകേഷ് (24) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രാവിൻകൂട്ടിലുള്ള പ്രതിയുടെ വാടകവീട്ടിലെത്തിച്ച പെൺകുട്ടിയെ ഇയാൾ ബലമായി ബലാത്സംഗം ചെയ്യുകയായിരുന്നു. കൃത്യത്തിനുശേഷം വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു. കേസ് രജിസ്റ്റർ ചെയ്‌തതറിഞ്ഞ് ഒളിവിൽ താമസിച്ചിരുന്ന പ്രതിയെ പുലർച്ചെ മൂന്നര മണിക്ക് തിരുവൻവണ്ടൂർ ഭാഗത്തു നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. ചെങ്ങന്നൂർ ഡിവൈഎസ്പി…