
കലാഭവൻമണിയുടെ
നാടൻപാട്ടു പഠനം
” മണിത്താളം”
കവർപ്രകാശനം
ഗുരുവായൂരിൽ നടന്നു
കലാഭവൻമണിയുടെ നാടൻപാട്ടുകളെ കുറിച്ചുള്ള പഠനപുസ്തകം “മണിത്താള”ത്തിന്റെ പുതിയ കവർ പ്രകാശനം നടന്നു. സാംസ്ക്കാരിക പ്രവർത്തകനും വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ യൂണിറ്റ് ജനറൽസെക്രട്ടറിയുമായ പുതൂർ രമേഷ്കുമാർ പ്രകാശനംനിർവ്വഹിച്ചു.നാടക,ചലച്ചിത്രഗാനരചയിതാവ് രാധാകൃഷണൻ കുന്നുംപുറം എഴുതിയ” മണിത്താളം ” എന്നപുസ്തകത്തിന്റെ രണ്ടാം പതിപ്പാണ് പുറത്തിറങ്ങുന്നത്. ഗുരുവായൂർ, തീരഭൂമി ബുക്ക് സ്റ്റാളിൽ നടന്ന ചടങ്ങിൽകലാനികേതൻ കലാകേന്ദ്രം കോ – ഓഡിനേറ്റർ അഭിജിത്ത് പ്രഭ, എഴുത്തുകാരൻ രാധാകൃഷ്ണൻ കുന്നുംപുറം, സുജാത തുടങ്ങിയവർ പങ്കെടുത്തു.