
ബൈക്ക് നിയന്ത്രണം വിട്ട് ബസിനടിയിലേക്ക് മറിഞ്ഞു; പതിനെട്ട് വയസ്സുകാരന് ദാരുണാന്ത്യം
കുന്നംകുളം: ചൊവ്വന്നൂരിൽ ബൈക്ക് നിയന്ത്രണംവിട്ട് ബൈക്ക് ബസ്സിനടിയിലേക്ക് മറിഞ്ഞു വീണ് യാത്രികനായ വിദ്യാർത്ഥി മരിച്ചു. ചൊവ്വന്നൂർ കല്ലഴിക്കുന്ന് സ്വദേശി അയ്യപ്പത്ത് വീട്ടിൽ ശ്രീശാന്ത് (18 ) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ആറു മണിയോടെയാണ് അപകടമുണ്ടായത്. കുന്നംകുളം എരുമപ്പെട്ടി റൂട്ടിൽ സർവീസ് നടത്തുന്ന ഫിദമോൾ ബസ് ചൊവ്വന്നൂർ പോസ്റ്റ് ഓഫീസിന് സമീപം ആളെ ഇറക്കി ബസ് എടുക്കുന്നതിനിടെ പുറകിലെത്തിയ ശ്രീശാന്ത് ബസ്സിനെ മറികടക്കാൻ ശ്രമിക്കുകയും എതിരെ വന്ന വാഹനം കണ്ട് ബ്രേക്ക് പിടിച്ചതോടെ സ്കൂട്ടർ നിയന്ത്രണംവിട്ട് ബസിനടിയിലേക്ക്…