ഇന്ന് ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത, നാല് ദിവസം മഴ തുടർന്നേക്കും; ജില്ലകളിൽ യെല്ലോ അലർട്ടില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. ഇടിമിന്നലോടു കൂടിയ മഴക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 4-5 ദിവസം കേരളത്തിൽ മിതമായ ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. അതേസമയം സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ അലർട്ടുകൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ല.

Read More

ജർമൻ ഫുട്ബോൾ ഇതിഹാസം ഫ്രാൻസ് ബെക്കൻബോവർ അന്തരിച്ചു

മ്യൂണിച്ച്: ജർമൻ ഫുട്ബോൾ ഇതിഹാസം ഫ്രാൻസ് ബെക്കൻബോവർ അന്തരിച്ചു. ബെക്കന്‍ ബോവര്‍ ജർമനിയുടെ എക്കാലത്തെയും മികച്ച ഫുട്‌ബോളറാണ്. താരമായും പരിശീലകനായും പശ്ചിമ ജർമനിക്ക് ഫുട്ബോൾ കിരീടം സമ്മാനിച്ച വ്യക്തിയാണ്. 1945 സെപ്റ്റംബർ 11നു ജർമ്മനിയിലെ മ്യൂണിക്കിൽ ജനിച്ചു. ബയൺ മ്യൂണിക് അക്കാദമിയിലൂടെ ഫുട്ബോൾ കരിയറിനു തുടക്കമിട്ടു. 1974ൽ പശ്ചിമ ജർമനിയെ ലോക കിരീടത്തിലേക്കു നയിച്ച പ്രതിരോധ നിര താരം കൂടിയാണ് ബെക്കൻബോവർ. കരിയറിന്‍റെ തുടക്കത്തില്‍ മധ്യനിരയിൽ കളിച്ചിരുന്ന ബെക്കൻ ബോവർ പ്രതിരോധനിരയിലാണ് തിളങ്ങിയത്. ആധുനിക ഫുട്ബോളിലെ ‘സ്വീപ്പർ’…

Read More

‘വടക്കേ ഇന്ത്യ ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രധാന യുദ്ധക്കളം; രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നത് ഒളിച്ചോട്ടമായി വ്യാഖ്യാനിക്കപ്പെടും’ – ബിനോയ് വിശ്വം

തിരുവനന്തപുരം: രാഹുൽ ഗാന്ധി ബിജെപി ഒരിക്കലും ജയിക്കാത്ത കേരളത്തിൽ മത്സരിക്കുന്നത് ഒളിച്ചോട്ടമായി വ്യാഖ്യാനിക്കപ്പെടുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായ മത്സരത്തിലെ പ്രധാന യുദ്ധക്കളം വടക്കേ ഇന്ത്യയാണെന്നും രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാമോ എന്നു കോൺഗ്രസ് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യ സഖ്യത്തെ പരാജയപ്പെടുത്തുന്നതു യാഥാർഥ്യബോധമില്ലാത്ത കോൺഗ്രസ് നിലപാടാണ്. കോൺഗ്രസിനു പഴയ പ്രതാപമില്ല എന്ന സത്യം അവർ തിരിച്ചറിയണം. സീറ്റ് വിഭജനത്തിൽ അത് ഓർമയുണ്ടാകണം. ഇന്ത്യ മുന്നണി യോഗത്തിൽ ഈ വിഷയം മുന്നോട്ടു…

Read More

നിർമാതാവ് ജി സുരേഷ് കുമാർ ബിജെപി സംസ്ഥാന കമ്മിറ്റിയിൽ; നാമനിര്‍ദേശം ചെയ്തത് കെ സുരേന്ദ്രൻ

തിരുവനന്തപുരം: സിനിമ നിർമാതാവ് ജി സുരേഷ് കുമാറിനെ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് സുരേഷ് കുമാറിനെ സംസ്ഥാന കമ്മിറ്റിയിലേക്ക് നാമനിര്‍ദേശം ചെയ്തത്. സുരേഷ് കുമാറിനെ കൂടാതെ പാലക്കാട് നഗരസഭാധ്യക്ഷായിരുന്ന പ്രിയ അജയനെയും സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തി. സിനിമാ സംവിധായകനും നടനുമായ മേജർ രവിയെയും സിനിമാ നടൻ ദേവനെയും ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്മാരായി കഴിഞ്ഞ ദിവസം തിര‍ഞ്ഞെടുത്തിരുന്നു. കേരള പീപ്പിൾസ് പാര്‍ട്ടി എന്ന സ്വന്തം പാര്‍ട്ടിയെ ലയിപ്പിച്ചാണ് ദേവൻ ബിജെപിയിലേക്ക് എത്തിയത്. ബിജെപി…

Read More

ഉത്തര്‍പ്രദേശ് – കേരളം രഞ്ജി ട്രോഫി മത്സരം സമനിലയില്‍

ആലപ്പുഴ : ഉത്തര്‍പ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരം സമനിലയിലെത്തിച്ച് കേരളം. രണ്ടാം ഇന്നിങ്‌സില്‍ ഉത്തര്‍പ്രദേശ് ഉയര്‍ത്തിയ 383 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം 24 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സെന്ന നിലയില്‍ നില്‍ക്കേ മത്സരം സമനിലയില്‍ പിരിയുകയായിരുന്നു. ഇരു ടീമും മൂന്ന് പോയന്റ് വീതം പങ്കുവെച്ചു. സ്‌കോര്‍: ഉത്തര്‍പ്രദേശ് – 302/10, 323/3 ഡിക്ലയേഡ്, കേരളം – 243/10, 72/2. രോഹന്‍ കുന്നുമ്മല്‍ രണ്ടാം ഇന്നിങ്‌സില്‍ കേരളത്തിനായി 42 റണ്‍സെടുത്തു. റോഹന്‍ പ്രേം…

Read More

ഈ വർഷത്തെ ഹരിവരാസനം പുരസ്കാരം തമിഴ് പിന്നണി ഗായകൻ പി.കെ. വീരമണി ദാസന്

തിരുവനന്തപുരം ഈ വർഷത്തെ ഹരിവരാസനം പുരസ്ക്‌കാരം തമിഴ് പിന്നണി ഗായകൻ പി.കെ. വീരമണി ദാസന്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാർഡ് ഈ മാസം 15നു രാവിലെ 8ന് ശബരിമല സന്നിധാനം ഓഡിറ്റോറിയത്തിൽ മന്ത്രി കെ.രാധാകൃഷ്ണൻ സമ്മാനിക്കും സർവമത സാഹോദര്യത്തിനും സമഭാവനയ്ക്കുമുള്ള സർഗാത്മക പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ്. കല്ലും മുള്ളും കാലുക്ക് മെത്തെ, മണികണ്ഠ സ്വാമി, ഇരുമുടി, സ്വാമിമാരേ അയ്യപ്പന്മാരേ തുടങ്ങി 6000ത്തോളം ഭക്തി ഗാനങ്ങൾ ഇദ്ദേഹം ആലപിച്ചിട്ടുണ്ട്

Read More

ആയുഷ് മേഖലയിലെ കേരളത്തിന്റെ ശ്രദ്ധേയമായ മുന്നേറ്റത്തെ അഭിനന്ദിച്ച് നീതി ആയോഗ്

തിരുവനന്തപുരം: ആയുഷ് മേഖലയിലെ കേരളത്തിന്റെ ശ്രദ്ധേയമായ മുന്നേറ്റത്തെ അഭിനന്ദിച്ച് നീതി ആയോഗ്. ദേശീയതല അവലോകനത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരും വിദഗ്ധരും അടങ്ങുന്ന നീതി ആയോഗ് പ്രതിനിധി സംഘം ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകള്‍ സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തിയ ശേഷമുള്ള റിപ്പോര്‍ട്ടിലാണ് കേരളത്തെ അഭിനന്ദിച്ചത്. ആയുഷ് രംഗത്ത് കേരളം നല്‍കുന്ന പ്രാധാന്യത്തിനുള്ള അംഗീകാരമാണ് നീതി ആയോഗിന്റെ അഭിനന്ദനമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി 532.51…

Read More

സംസ്ഥാന സ്കൂൾ കലോത്സവം; മാനുവൽ പരിഷ്കരിക്കുമെന്ന് വി ശിവൻകുട്ടി

കൊല്ലം: കലോത്സവ മാനുവൽ അടുത്ത വർഷം മുതൽ പരിഷ്കരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അടുത്ത വർഷം മുതൽ പരിഷ്കരിച്ച മാനുവൽ അനുസരിച്ചായിരിക്കും കലോത്സവം നടക്കുക എന്നും വി ശിവൻകുട്ടി വ്യക്തമാക്കി. കൊല്ലം ജില്ലയിൽ വെച്ച് നടന്ന ഇക്കൊല്ലത്തെ സ്കൂൾ കലോത്സവത്തിൽ കിരീടം നേടിയത് കണ്ണൂരാണ്. രണ്ടാം സ്ഥാനത്ത് കോഴിക്കോട് ജില്ലയുമെത്തി. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് കണ്ണൂർ കപ്പുയർത്തിയത്. 23 വർഷത്തിന് ശേഷമാണ് കണ്ണൂരിലേക്ക് കലോത്സവ കിരീടം എത്തുന്നതെന്നും ശ്രദ്ധേയം.

Read More

ഗവര്‍ണറുടെ പരിപാടിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി; എല്‍ഡിഎഫ് ഹര്‍ത്താലിനോട് സഹകരിക്കും

തൊടുപുഴ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പങ്കെടുപ്പിച്ചു കൊണ്ട് നാളെ തൊടുപുഴയിൽ നടത്താൻ നിശ്ചയിച്ച പരിപാടിയിൽ നിന്നും പിന്നോട്ടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. 1960ലെ ഭൂപതിവ് നിയമ ഭേദഗതിക്ക് അനുമതി നൽകാത്ത ഗവർണറുടെ നിലപാടിനെതിരെ ഇടുക്കി ജില്ലയിൽ എൽഡിഎഫ് നാളെ ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വ്യാപാരി വ്യവസായി സമിതി നിലപാട് വ്യക്തമാക്കിയത്. ഗവർണറുടെ പരിപാടിയിൽ പൊലീസിനോട് സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ട്. കടകൾ അടച്ചിട്ട് എൽഡിഎഫിൻ്റെ ഹർത്താലിനോട് സഹകരിക്കും. കാൽനടയായി പരിപാടിക്കെത്തുന്ന പ്രവർത്തകരെ തടഞ്ഞാൽ അംഗീകരിക്കില്ലെന്നും വ്യാപാരി വ്യവസായി…

Read More

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലാ കിരീടം കണ്ണൂരിന്; രണ്ടാം സ്ഥാനത്ത് കോഴിക്കോട്

കൊല്ലം: 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കണ്ണൂരിന് കിരീടം. സ്വർണ്ണ കപ്പിൽ കണ്ണൂർ നാലാം തവണയാണ് മുത്തമിടുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ കോഴിക്കോട് രണ്ടാം സ്ഥാനം കരസ്ഥമാക്കി. 952 പോയിന്‍റോടെയാണ് കണ്ണൂർ കിരീടം നേടിയത്. കോഴിക്കോട് 949 പോയിന്‍റ് ലഭിച്ചു. 23 വർഷത്തിന് ശേഷമാണ് കണ്ണൂർ കലാകിരീടം തിരിച്ചുപിടിച്ചത്. 2000ൽ പാലക്കാട് നടന്ന കലോത്സവത്തിലാണ് കണ്ണൂർ ഏറ്റവും ഒടുവിൽ കലാകിരീടം നേടിയത്. പാലക്കാട്- 938, തൃശൂർ- 925, മലപ്പുറം- 913, കൊല്ലം- 910 എന്നീ ജില്ലകളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial