ശിശു സംരക്ഷണ കേന്ദ്രവുമായി ബന്ധപ്പെട്ട കേസ്; മലയാളി വൈദികനെ അറസ്റ്റ് ചെയ്ത് പോലീസ്

ഭോപ്പാൽ: ശിശു സംരക്ഷണ കേന്ദ്രവുമായി ബന്ധപ്പെട്ട കേസിൽ മലയാളി വൈദികനെ അറസ്റ്റ് ചെയ്ത് പോലീസ്. സിഎംഐ വൈദികനായ അനിൽ മാത്യുവിനെ ആണ് അറസ്റ്റ് ചെയ്തത്. ശിശുസംരക്ഷണ സ്ഥാപനത്തിന് അംഗീകാരമില്ലെന്ന് കാട്ടിയാണ് വൈദികനെ അറ.സ്റ്റ് ചെയ്തിരിക്കുന്നത്. വൈദികനെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം റിമാൻഡ് ചെയ്തു. നേരത്തെ സ്ഥാപനത്തിൽ നിന്ന് 26 കുട്ടികളെ കാണാതായെന്ന വാദം ഉയർന്നെങ്കിലും ഇത് തെറ്റാണെന്ന് പരിശോധനയിൽ തെളിഞ്ഞിരുന്നു.

Read More

സുരേഷ് ഗോപിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി 

കൊച്ചി:മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടനും മുൻ എംപിയുമായ സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. കരുവന്നൂർ വിഷയത്തിൽ സർക്കാറിനെതിരെ ജാഥ നയിച്ചതിനോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കേസിന് ആധാരമെന്ന് ചൂണ്ടിക്കാട്ടി സുരേഷ് ഗോപി നൽകിയ മുൻകൂർ ജാമ്യാപേക്ഷ ജസ്റ്റിസ് സോഫി തോമസ് ആണ് പരിഗണിച്ചത്. കേസിൽ ജനുവരി 24ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ ഹാജരാകാൻ…

Read More

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ മാല മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊ​ല്ലം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ സ്വർണമാല തട്ടിയെടുത്ത യുവതി പോലീസിന്റെ പിടിയിൽ. പ​ള്ളി​ത്തോ​ട്ടം ഗ​ലീ​ലി​യോ ന​ഗ​ർ- 82ൽ ​നി​ഷ (34) യെയാണ് ശ​ക്തി​കു​ള​ങ്ങ​ര പൊ​ലീ​സ് പി​ടി​കൂടി​യ​ത്. ആ​യി​രം​തെ​ങ്ങ് പു​തു​വ​ൽ​വീ​ട്ടി​ൽ ആ​ന്‍റു​വി​ന്‍റെ മ​ക​ളു​ടെ മാ​ല​ നി​ഷ ത​ന്ത്ര​പ​ര​മാ​യി മോ​ഷ്​​ടി​ച്ചെ​ടു​ക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ 11ന് ആന്‍റുവിന്‍റെ കുടുംബവീടായ ആയിരംതെങ്ങ് പുതുവൽവീടിന്‍റെ മുൻവശത്തുള്ള വഴിയിൽ കളിക്കുകയായിരുന്ന ആന്‍റുവിന്‍റെ മക്കളുമായി ചങ്ങാത്തം സ്ഥാപിക്കുകയും നിഷ ഐസ്ക്രീം വാങ്ങി നൽകാമെന്ന് പ്രലോഭിപ്പിച്ച് കുട്ടികളെ കടയിലേക്ക് കൊണ്ടുപോകുന്ന വഴി മൂത്തകുട്ടിയുടെ ഏഴു ഗ്രാം വരുന്ന സ്വർണമാല…

Read More

ബില്‍ക്കിസ് ബാനു കേസ്; ഗുജറാത്ത് സര്‍ക്കാരിന് തിരിച്ചടി,പ്രതികളെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി

ഡല്‍ഹി: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ ഗുജറാത്ത് സര്‍ക്കാരിന് കനത്ത തിരിച്ചടി. പ്രതികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി സുപ്രീം കോടതി റദ്ദാക്കി. ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയതിനെതിരായ ഹര്‍ജികള്‍ നിലനില്‍ക്കുന്നതാണെന്ന് സുപ്രീം കോടതി പറഞ്ഞു. വിചാരണ നടന്ന മഹാരാഷ്ട്ര സര്‍ക്കാരിനാണ് അവകാശമെന്നാണ് സുപ്രീം കോടതി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. കേസ് ഗുജറാത്തില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് മാറ്റുകയായിരുന്നു. അതുകൊണ്ടുതന്നെ പ്രതികളെ വിട്ടയക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് മഹാരാഷ്ട്ര സര്‍ക്കാരാണ്. ഗുജറാത്ത് സര്‍ക്കാരിന്…

Read More

സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും; സ്വർണ കപ്പിനായി തീപാറും പോര്

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. അഞ്ചുനാൾ കേരളക്കരയെ വിസ്മയിപ്പിച്ച കൗമാര മാമാങ്കത്തിന് അവസാനമാകുമ്പോൾ ചാമ്പ്യന്മാർക്കുള്ള ആ സ്വർണക്കപ്പിൽ മുത്തമിടാനാകുക ആർക്കെന്ന ചോദ്യത്തിന് ഇനിയും ഉത്തരമായിട്ടില്ല. പോയിന്റ് പട്ടികയിൽ ആദ്യസ്ഥാനത്തുള്ള കോഴിക്കോടും കണ്ണൂരും തമ്മിൽ ഇന്നും നടക്കുന്ന തീപാറും പ്രകടനങ്ങൾക്കൊടുവിൽ മാത്രമേ അന്തിമ വിജയികളെ അറിയാനാകൂ. കോഴിക്കോടിന് 896 പോയിൻറാണുള്ളത്. കണ്ണൂരിന് 892 പോയിന്റും. ഇന്ന് നടക്കുന്ന 10 മത്സരങ്ങളുടെയും പോയിന്റ് നില, ചാംപ്യൻ ജില്ലയെ തീരുമാനിക്കുന്നതിൽ നിർണായകമാകും. നാടോടി നൃത്തം, പരിചമുട്ട്, വഞ്ചിപ്പാട്ട്, ട്രിപ്പിൾ…

Read More

തലസ്ഥാനത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 80 കിലോ കഞ്ചാവ്; മൂന്നു പേര്‍ പിടിയില്‍, ഓടി രക്ഷപ്പെട്ട രണ്ടുപേര്‍ക്കായി അന്വേഷണം

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും വൻ ലഹരിവേട്ട. പിടികൂടിയത് ആനാവൂർ കുളക്കോട് കാറിൽ കടത്തിക്കൊണ്ടു വന്ന 80 കിലോയോളം കഞ്ചാവ്. എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ആണ് ലഹരി സംഘത്തെ കുടുക്കിയത്. കാറില്‍ ഉണ്ടായിരുന്ന കൂവളശ്ശേരി സ്വദേശികളായ സിബിന്‍ രാജ്, ഗോകുല്‍ കൃഷ്ണ, മണ്ണടിക്കോണം സ്വദേശിയായ അരുണ്‍ കുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തതായി എക്‌സൈസ് അറിയിച്ചു. കാറിലുണ്ടായിരുന്ന വെളിയംകോട് ലാല്‍ എന്ന അനീഷ്, ഊരുരുട്ടമ്പലം വെള്ളൂര്‍ക്കോണം ബ്രഹ്മന്‍ എന്നിവര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍…

Read More

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടു, ബൈക്കിൽ തട്ടിക്കൊണ്ടുപോയി പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

മലപ്പുറം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തമിഴ്‌നാട് ഗൂഡല്ലൂർ സ്വദേശി സഞ്ജയ് (21) ആണ് പിടിയിലായത്. പ്രതിയെ മലപ്പുറം വഴിക്കടവ് പൊലീസ് മഞ്ചേരി പോക്സോ കോടതിയിൽ ഹാജരാക്കി. ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി, പെൺകുട്ടി സ്കൂ‌ൾ കഴിഞ്ഞ് വരുന്ന വഴിക്ക് ബൈക്കിലെത്തി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ്. പെൺകുട്ടിയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. റബർ ടാപ്പിങ്…

Read More

ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തില്‍

ധാക്ക: ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിൽ. തുടർച്ചയായ നാലാം തവണയാണ് ഷെയ്ഖ്‌ ഹസീന അധികാരത്തിലെത്തുന്നത്. പ്രധാന പ്രതിപക്ഷ പാർട്ടിയായ ബംഗ്ലാദേശ് നാഷ്ണലിസ്റ്റ് പാർട്ടിയുൾപ്പെടെ പ്രതിപക്ഷ കക്ഷികൾ വിട്ടുനിന്ന തെരഞ്ഞെടുപ്പിൽ ആകെയുള്ള 300 സീറ്റിൽ 223 സീറ്റുകളും ഹസീനയുടെ അവാമി ലീഗ് വിജയിച്ചു. ഗോപാൽഗഞ്ച് മണ്ഡലത്തിൽ മത്സരിച്ച ഹസീന രണ്ടര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. 1986-നുശേഷം എട്ടാം തവണയാണ് ഹസീന ഇവിടെ ജയിക്കുന്നത്. ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി തെരഞ്ഞെടുപ്പു ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തത് തെരഞ്ഞെടുപ്പിൽ പോളിങ്…

Read More

മറിയക്കുട്ടിക്ക് വീടൊരുക്കാന്‍ കോണ്‍ഗ്രസ്; നിർമാണം ഉടൻ ആരംഭിക്കും

കൊച്ചി: ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടർന്ന് യാചന സമരവുമായി തെരുവിൽ ഇറങ്ങിയ മറിയക്കുട്ടിക്ക് വീടൊരുക്കാന്‍ കോണ്‍ഗ്രസ്. മറിയക്കുട്ടിയുടെ വീട് നിർമ്മാണം ഉഉടൻ ആരംഭിക്കുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രന്‍ പറഞ്ഞു. കെ സുധാകരന്‍ ഇതിനോടകം അഞ്ച് ലക്ഷം രൂപ നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറിയക്കുട്ടിക്ക് കെപിസിസി വീട് വച്ചുനല്‍കുമെന്ന് അധ്യക്ഷന്‍ കെ സുധാകരന്‍ നേരത്തെ പറഞ്ഞിരുന്നു. അതിനിടെ മറിയക്കുട്ടിക്ക് വീടും സ്ഥലവുമുണ്ടെന്നായിരുന്നു ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത. പിന്നാലെ വിവിധ പ്രതികരണങ്ങളുമെത്തി. എന്നാല്‍ സംഭവം വിവാദമായതോടെ…

Read More

കിളിമാനൂരിൽ യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

തിരുവനന്തപുരം :കിളിമാനൂരിൽ യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ.കിളിമാനൂർ, എള്ളുവിള, കീഴ്മണ്ണടി, കുന്നുവിള വീട്ടിൽ കിച്ചു എന്ന് വിളിക്കുന്ന അനന്ദു (23)വിനെയാണ് കിളിമാനൂർ പോലീസ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ ഡിസംബർ 30 ന് പുലർച്ചെ ഒരു മണിക്ക് കീഴ്മണ്ണടി ആറിന് സമീപം വച്ചായിരുന്നു സംഭവം. എള്ളുവിള ഒലിപ്പിൽ താമസിക്കുന്ന ജയകുമാറും സുഹൃത്തും പ്രതിയും പ്രതിയുടെ സുഹൃത്തുക്കളും ഒരുമിച്ചിരുന്ന് മദ്യപിച്ചശേഷം വഴക്കിട്ടു. തുടർന്ന് ജയകുമാറിന്റെ സുഹൃത്തിനെ പ്രതിയും പ്രതിയുടെ സുഹൃത്തുക്കളും ചേർന്ന് മർദ്ദിച്ചു. സുഹൃത്തിനെ മർദ്ദിക്കുന്നത് തടയാൻ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial