
ക്ഷേത്രങ്ങളിൽ ശുചീകരണം, വീടുകളിൽ വിളക്ക് തെളിയിക്കൽ; രാമ ക്ഷേത്ര പ്രതിഷ്ഠാ ദിനം കേരളത്തിൽ വിപുലമായി ആഘോഷിക്കാൻ ബിജെപി
തിരുവനന്തപുരം: അയോധ്യ രാമ ക്ഷേത്ര പ്രതിഷ്ഠാ ദിനം ബിജെപി കേരളത്തിൽ വിപുലമായി ആഘോഷിക്കും. ആഘോഷങ്ങളുടെ ഭാഗമായി അന്നേദിവസം കേരളത്തിലെ ക്ഷേത്ര പരിസരത്ത് ബി ജെ പി പ്രവർത്തകർ ശുചീകരണ പ്രവർത്തനം നടത്തുമെന്നും വീടുകളിൽ വിളക്ക് തെളിയിക്കുമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു. അയോധ്യ രാമ ക്ഷേത്ര പ്രതിഷ്ഠാ ദിനം ആഘോഷിക്കാൻ കേരളത്തിലെ കോൺഗ്രസ് എന്തിനാണ് മടിച്ചുനിൽക്കുന്നതെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ ചോദിച്ചു. കർണാടക സർക്കാരും കർണാടകയിലെ കോൺഗ്രസും അയോധ്യ…