മോദിക്കെതിരായ അധിക്ഷേപ പരാമര്‍ശം; മൂന്ന് മന്ത്രിമാരെ സസ്പെന്‍ഡ് ചെയ്ത് മാലദ്വീപ് സര്‍ക്കാര്‍

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ മന്ത്രിമാരെ പുറത്താക്കി മാലദ്വീപ് ഭരണകൂടം. മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ പരിഹസിച്ച് സമൂഹമാധ്യമത്തിൽ നടത്തിയ പരാമർശത്തിൽ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് നടപടി. മന്ത്രിമാരുടേത് സർക്കാരിൻ്റെ അഭിപ്രായമല്ലെന്ന് മാലദ്വീപ് പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യയുടെ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെ മന്ത്രിമാരെ പുറത്താക്കി തലയൂരി മാലദ്വീപ്. മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെയാണ് മാലദ്വീപ് യുവജനവകുപ്പ് സഹമന്ത്രി മറിയം ഷിവുന അപകീർത്തികരമായ പരാമർശം നടത്തിയത്. സഹമന്ത്രിമാരായ മാൽഷ, ഹസൻ സിഹാൻ എന്നിവരും ഇതേറ്റുപിടിച്ച്…

Read More

‘ചക്ക വേവിച്ച് നല്‍കിയില്ല’; മദ്യലഹരിയില്‍ അമ്മയുടെ രണ്ടു കൈകളും മകൻ തല്ലിയൊടിച്ചു

പത്തനംതിട്ട: റാന്നിയിൽ മദ്യലഹരിയിൽ യുവാവ് അമ്മയുടെ രണ്ടു കൈകളും തല്ലിയൊടിച്ചതായി പരാതി. പരിക്കേറ്റ തട്ടയ്ക്കാട് സ്വദേശി സരോജിനിയെ (65) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സരോജിനിയുടെ മകൻ വിജേഷിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെയാണ് സംഭവം. മദ്യലഹരിയിലായിരുന്ന വിജേഷ് ബന്ധുവീട്ടിൽ നിന്ന് ചക്കയുമായാണ് വീട്ടിൽ എത്തിയത്. ഉടൻ തന്നെ ചക്ക വേവിച്ച് തരണമെന്ന് വിജേഷ് ആവശ്യപ്പെട്ടു. പുറത്ത് പുല്ല് വെട്ടുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന സരോജിനി ഇപ്പോൾ ചക്ക വെട്ടാൻ കഴിയില്ലെന്ന് പറഞ്ഞു. ദേഷ്യത്തിൽ പുറത്തുപോയി വീണ്ടും മദ്യപിച്ചെത്തിയ…

Read More

പന്തല്ലൂരിനെ വിറപ്പിച്ച പുലിയെ വനംവകുപ്പ് പിടികൂടി

കോയമ്പത്തൂർ: തമിഴ്‌നാട്ടിലെ പന്തല്ലൂരിൽ മൂന്ന് വയസുകാരിയെ ആക്രമിച്ച് കൊന്ന പുലിയെ പിടികൂടി. ആദ്യ ഡോസ് മയക്കുവെടിവെച്ചതിന് ശേഷം പ്രദേശത്ത് നടത്തിയ തിരച്ചിലിന് ഒടുവിൽ അംബ്രോസ് വളവിന് സമീപത്ത് നിന്നാണ് തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിയെ പിടികൂടിയത്. പുലിയെ കൂട്ടിലാക്കിയ ശേഷം വനംവകുപ്പ് ഉദ്യോഗസ്ഥർ ജീപ്പുമായി പോയി. അതേസമയം പുലിയെ കാണിച്ചില്ലെന്ന് കാണിച്ച് നാട്ടുകാർ പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം കുട്ടിയെ ആക്രമിച്ച പുലി തന്നെയാണോ എന്ന് ഉറപ്പാക്കാൻ കാണിച്ചില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പുലിയെ പിടികൂടാനായി ഉച്ചയ്ക്ക് 1.55നാണ് ആദ്യ…

Read More

സംസ്ഥാന സ്കൂൾ കലോത്സവം: മൂന്നാംദിനവും കണ്ണൂർ ഒന്നാം സ്ഥാനം നിലനിർത്തി; തൊട്ടുപിന്നിൽ കോഴിക്കോടും പാലക്കാടും

കൊല്ലം: 62-ാമത് സ്കൂൾ കലോത്സവത്തിൽ കലാകിരീടത്തിനായുള്ള പോരാട്ടത്തിൽ കണ്ണൂരിന് വെല്ലുവിളിയുമായി കോഴിക്കോടും പാലക്കാടും. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 239 മത്സരയിനങ്ങളിൽ 174 മത്സരങ്ങൾ പൂർത്തിയായപ്പോൾ 674 പോയിന്‍റുമായി കണ്ണൂരാണ് ഒന്നാം സ്ഥാനത്ത്. 663 പോയിന്‍റ് വീതം നേടിയ കോഴിക്കോടും പാലക്കാടും രണ്ടാം സ്ഥാനത്തുണ്ട്. 646 പോയിന്‍റുമായി തൃശൂർ മൂന്നാമതും 638 പോയിന്‍റുമായി ആതിഥേയരായ കൊല്ലം നാലാമതുമാണ്. മലപ്പുറം- 633, എറണാകുളം- 625, തിരുവനന്തപുരം- 602, ആലപ്പുഴ- 595, കാസർഗോഡ്- 587, കോട്ടയം- 581, വയനാട്- 555,…

Read More

പാലക്കാട് വൻ ലഹരി വേട്ട; വിവിധയിടങ്ങളിൽ നിന്നായി എക്സൈസ് പിടികൂടിയത് 12കിലോ കഞ്ചാവ്

പാലക്കാട്: പാലക്കാട് വൻ ലഹരി വേട്ട. വിവിധയിടങ്ങളിൽ നിന്നായി 12കിലോയോളം കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. അഗളി, തൃത്താല എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് യുവാക്കൾ കഞ്ചാവുമായി പിടിയിലായത്. അഗളിയിൽ രണ്ട് കിലോ കഞ്ചാവുമായി പെട്ടിക്കൽ സ്വദേശികളായ രജീഷ് (39) അഖിലേഷ് (20) എന്നിവരെയാണ് പിടികൂടിയത്. ഇവർ ഉപേക്ഷിച്ചതെന്ന് സംശയിക്കുന്ന കാറും കാറിൽ നിന്ന് എട്ട് കിലോ കഞ്ചാവും പിടിച്ചെടുത്തു. തൃത്താലയിൽ രണ്ട് ആസം സ്വദേശികളാണ് കഞ്ചാവുമായി പിടിയിലായത്. ഇവരിൽ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഇരു…

Read More

ഇനി ഞൊടിയിടയിൽ വീട്ടിലിരുന്ന് വൈദ്യുതി ബിൽ അടയ്ക്കാം; മീറ്റർ റീഡർമാർ സ്വൈപ്പിങ് മെഷീനുമായി നേരിട്ടെത്തും

തിരുവനന്തപുരം: വീട്ടിലിരുന്ന് സ്വൈപ്പ് ചെയ്ത് വൈദ്യുതിബിൽ അടയ്ക്കാനുള്ള സംവിധാനം വരുന്നു. മാർച്ച് മുതൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാനാണ് കെഎസ്ഇബിയുടെ ആലോചന. മീറ്റർ റീഡർമാർ കാർഡ് സ്വൈപ്പിങ് മെഷീനുകളുമായി വീടുകളിലും സ്ഥാപനങ്ങളിലുമെത്തി പണം സ്വീകരിക്കുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കുക. ഉപയോക്താക്കൾക്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴിയും യുപിഐ പേമെന്റ് വഴിയും പണമടയ്ക്കാനാകും. സംസ്ഥാനത്ത് 1.35 കോടി വൈദ്യുതി ഉപയോക്താക്കളിൽ 60 ശതമാനവും ഓൺലൈനായാണ് പണമടയ്ക്കുന്നത്. ഗൂഗിൾ പേ, ഫോൺ പേ വഴിയാണ് കൂടുതൽ ഇടപാടുകളും. നിലവിലെ ഓൺലൈൻ സംവിധാനങ്ങൾ…

Read More

ബസ് ഓടേണ്ട റൂട്ടാണ് എന്ന് തോന്നിയാൽ മോട്ടർ വാഹന വകുപ്പിനെ അറിയിക്കാം

കൊച്ചി: ബസ് ഓടേണ്ട റൂട്ടാണ് എന്ന്തോന്നിയാൽ ഇക്കാര്യം മോട്ടോർ വാഹനവകുപ്പിന് അറിയിക്കാൻ അവസരം. പുതിയ ബസ് റൂട്ടുകൾ സംബന്ധിച്ച് ജനങ്ങളിൽ നിന്ന് സമഗ്ര സർവേ നടത്താൻ ഒരുങ്ങുകയാണ് വാഹനവകുപ്പ്. ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദേശപ്രകാരമാണ് അധികൃതർ സർവേ നടത്താൻ ഒരുങ്ങുന്നത്. ഇതുവരെ ബസ് ഓടാത്ത റൂട്ടുകളിലും സർവീസ് നിന്ന് പോയ റോഡുകളിലും പുതുതായി നിർമിച്ച റോഡുകളിലും തുടങ്ങേണ്ട ബസ് റൂട്ടുകൾ ജനങ്ങൾക്ക് സർവേയിലൂടെ നിർദേശിക്കാം. സൗകര്യമുള്ള എല്ലാ റോഡുകളിലും പൊതുഗതാഗത സൗകര്യം ലഭ്യമാക്കണമെന്നാണ് ഗതാഗതമന്ത്രിയുടെ…

Read More

പാലക്കാട് നഗരസഭാ അധ്യക്ഷ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ ബിജെപി

പാലക്കാട്: പാലക്കാട് നഗരസഭാ അധ്യക്ഷ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ ബിജെപി. നാളെ രാവിലെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇതുവരെയും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചില്ല. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മിനി ബാബുവും, സിപിഐഎമ്മിനായി ഉഷാ രാമചന്ദ്രനും മത്സരിക്കും. അധ്യക്ഷ പ്രിയ അജയന്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ്. കൂടുതല്‍ ഘടകങ്ങള്‍ വിലയിരുത്തിയ ശേഷം മാത്രമേ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയുള്ളുവെന്നാണ് ബിജെപി നേതൃത്വം അറിയിച്ചത്. ബിജെപി തുടര്‍ച്ചയായി ഭരിക്കുന്ന കേരളത്തിലെ ഏക നഗരസഭയാണ് പാലക്കാട്. അതേസമയം ബിജെപിയിലെ ഭിന്നത മുതലെടുക്കാനുളള നീക്കത്തിലാണ് യുഡിഎഫ്. അഴിമതിയും വികസനമുരടിപ്പും നിരന്തരം…

Read More

കെഎസ്ആർടിസി യിൽ പരിഷ്‌കരണ നടപടികൾ തുടങ്ങി; സ്പെയർ പാർട്സ് വാങ്ങലിന് നിയന്ത്രണം

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ പരിഷ്‌കരണ നടപടികൾ തുടങ്ങി. സ്പെയർ പാർട്സ് വാങ്ങലിന് നിയന്ത്രണമേർപ്പെടുത്തി. ദീർഘകാല കരാറുകൾ പുനഃപരിശോധിക്കാനും തീരുമാനമായി. മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. മൂന്ന് മാസം വരെയുള്ള ആവശ്യ ഘടകങ്ങൾ മാത്രം വാങ്ങാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. സ്പെയർ പാർട്സ് വിതരണം കാര്യക്ഷമമാക്കാൻ കേന്ദ്രീകൃത സോഫ്റ്റ് വെയർ സജ്ജീകരിക്കും. ഡിപ്പോകളിലെ വരവ് ചെലവ് കണക്കുകൾ ചീഫ് ഓഫീസിൽ അറിയിക്കാൻ പ്രത്യേക സംവിധാനം. വിരമിക്കുന്ന മിനിസ്റ്റീരിയൽ സ്റ്റാഫുകൾക്ക് പകരം പുതിയ നിയമനം ഉണ്ടാകില്ല….

Read More

പി.എസ്.സി. പ്രാഥമിക പരീക്ഷ എഴുതാനാകാത്തവര്‍ക്ക് വീണ്ടും അവസരം; പരീക്ഷ ജനുവരി 20ന്

തിരുവനന്തപുരം: കഴിഞ്ഞ ഒക്ടോബര്‍ 14, നവംബര്‍ 11, 25, ഡിസംബര്‍ 9 തീയതികളിലെ പി.എസ്.സി. പൊതുപ്രാഥമിക പരീക്ഷയെഴുതാനാകാത്തവര്‍ക്ക് ജനുവരി 20ന് നടത്തുന്ന പരീക്ഷയില്‍ അവസരം നല്‍കുന്നു. മതിയായ കാരണങ്ങളാല്‍ പരീക്ഷയെഴുതാനാകാത്തവര്‍ രേഖകള്‍ സഹിതം അപേക്ഷിക്കണം. ജനുവരി 10 വരെ ഇതിനുള്ള അപേക്ഷ സ്വീകരിക്കും. അവരവരുടെ പരീക്ഷാകേന്ദ്രം ഉള്‍പ്പെടുന്ന പി.എസ്.സി. ജില്ലാ ഓഫീസില്‍ (തിരുവനന്തപുരം ജില്ല ഒഴികെ) നേരിട്ടോ, ചുമതലപ്പെടുത്തുന്ന വ്യക്തി മുഖേനയോ നേരിട്ട് അപേക്ഷ നല്‍കണം. തിരുവനന്തപുരം ജില്ലയിലെ അപേക്ഷകള്‍ പി.എസ്.സി. ആസ്ഥാന ഓഫീസിലെ ഇ.എഫ്. വിഭാഗത്തിലാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial