
പന്ത്രണ്ടുവയസുകാരിയുടെ ഭ്രൂണത്തിന് 34 ആഴ്ച്ച പ്രായം; ഗർഭഛിദ്ര അപേക്ഷ തള്ളി ഹൈക്കോടതി
കൊച്ചി: ഗർഭഛിദ്രം നടത്താൻ അനുമതി തേടിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അപേക്ഷ കേരള ഹൈക്കോടതി തള്ളി. 34 ആഴ്ച്ച ഭ്രൂണത്തിന് പ്രായം ഉണ്ടെന്ന് തെളിഞ്ഞതിനാലാണ് അപേക്ഷ കോടതി നിരസിച്ചത്. പൂർണ വളർച്ചയെത്തിയ ഭ്രൂണം കളയുന്നത് പന്ത്രണ്ടുവയസുകാരിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടികാട്ടിയാണ് ഗർഭഛിദ്രത്തിന് അനുമതി നൽകാത്തതെന്ന് കോടതി അറിയിച്ചു. പ്രായപൂർത്തിയാകാത്ത സഹോദരനുമായുള്ള ലൈംഗിക ബന്ധത്തിലൂടെയാണ് 12 വയസുകാരി ഗർഭിണിയായത്. കഴിഞ്ഞ മാസം 22 നാണ് ഗർഭഛിദ്രത്തിന് അനുമതി തേടി പെൺകുട്ടി കോടതയിലെത്തിയതെന്നും പി ടി ഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്….