
സെർവർ പണിമുടക്കി; സബ് രജിസ്ട്രാർ ഓഫീസുകൾ സ്‌തംഭിച്ചു
തിരുവനന്തപുരം: രജിസ്ട്രേഷൻ വകുപ്പിൽ പു തുവത്സരം ആരംഭിച്ചത് സെർവർ തകരാറോടെ. തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് സെർവർ പണി മുടക്കിയത്. ചൊവ്വാഴ്‌ചയിലെ അവധി കഴിഞ്ഞ് ബുധനാഴ്‌ച വൈകീട്ടോടെയാണ് തകരാർ പരി ഹരിക്കാനായത്. സംസ്ഥാനത്തെ സബ് രജി സ്ട്രാർ ഓഫിസുകളിൽ ഭൂമികൈമാറ്റ രജിസ്ട്രേ ഷൻ ഉൾപ്പെടെ സേവനങ്ങൾ നിലച്ചു.ഭൂമി കൈമാറ്റത്തിനായി പണം കൈമാറി സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും അടച്ചശേഷം ബുധനാഴ്ച രാവിലെ മുതൽ സബ് രജിസ്ട്രാർ ഓഫിസുകളിൽ എത്തിയവർക്കാണ് സെർവർ തകരാർ ഇരുട്ടടിയായത്. ബാധ്യത സർട്ടിഫിക്ക റ്റ്, ആധാരങ്ങളുടെ…