ഭിന്നശേഷി നിയമനവും കോടതി കാര്യങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി

കൊച്ചി: ഭിന്നശേഷി നിയമനവും കോടതി കാര്യങ്ങളും ഉള്‍പ്പെടെ വിദ്യാഭ്യാസ രംഗത്തെ വിഷയങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. ഇതിനായി എട്ടിന് ശേഷം യോഗം വിളിക്കും. അടുത്ത സ്‌കൂള്‍ കലോത്സവത്തിന് മുന്നോടിയായി സ്‌കൂള്‍ മാന്വല്‍ പരിഷ്‌കരിക്കും. എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികളെ കൂടി കലോത്സവ കമ്മിറ്റികളില്‍ ഉള്‍പ്പെടുത്തും. ഈ രംഗത്തുള്ള അസോസിയേഷനുകള്‍ക്ക് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. സ്‌കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട് സംഘാടക സമിതി ഓഫിസില്‍ എയ്ഡഡ് സ്‌കൂള്‍ മാനേജേഴ്‌സ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പൊതു വിദ്യാഭ്യാസ…

Read More

പരിശ്രമവും പ്രാർത്ഥനകളും വിഫലം; കുഴൽകിണറിൽ വീണ രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

മുംബൈ : ഗുജറാത്തിൽ കുഴൽകിണറിൽ വീണ രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം. ദ്വാരകയിൽ130 അടി താഴ്ചയിലുളള കുഴൽക്കിണറിൽ വീണ എയ്ഞ്ചൽ സാക്കറെ എന്ന കുട്ടിയെ 8 മണിക്കൂറോളം നീണ്ട ദൗത്യത്തിനൊടുവിൽ പുറത്തെടുത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അബോധാവസ്ഥയിൽ പുറത്തെടുത്ത കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തിങ്കളാഴ്‌ച ഉച്ചയോടെയാണ് കളിക്കുന്നതിനിടെ കുട്ടി വീടിന് മുന്നിലെ കുഴൽക്കിണറിലേക്ക് വീണത്. എൻഡിആർഎഫ് സംഘം അടക്കമെത്തിയാണ് രക്ഷാപ്രവർത്തനം തടത്തിയത്. രാത്രി പത്ത് മണിയോടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

സംസ്ഥാന സ്‌കൂള്‍ കലോത്സവം; വിജയികള്‍ക്കുള്ള സ്വര്‍ണക്കപ്പ് ഇന്ന് കൊല്ലത്തേക്ക് പുറപ്പെടും

കൊല്ലം: 62-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവ വിജയികള്‍ക്കുള്ള സ്വര്‍ണക്കപ്പ് ചൊവ്വാഴ്ച കൊല്ലത്തേക്ക് പുറപ്പെടും. കഴിഞ്ഞവര്‍ഷത്തെ ചാമ്പ്യന്മാരായ കോഴിക്കോട്ടുനിന്ന് സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയായ കൊല്ലത്തേക്കുള്ള യാത്രയ്ക്കിടയിലുള്ള എല്ലാ ജില്ലകളിലും കപ്പിന് സ്വീകരണം നല്‍കും. ബുധനാഴ്ച കൊല്ലം ജില്ലയില്‍ പ്രവേശിക്കുന്ന സ്വര്‍ണക്കപ്പിന് വിവിധ ഭാഗങ്ങളില്‍ സ്വീകരണം നല്‍കും. കുളക്കടയിലെ ആദ്യ സ്വീകരണത്തിനുശേഷം കൊട്ടാരക്കര മാര്‍ത്തോമ ഹൈസ്‌കൂള്‍, കൊട്ടാരക്കര പോലീസ് സ്റ്റേഷന്‍, നെടുവത്തൂര്‍ ജങ്ഷന്‍, എഴുകോണ്‍, കുണ്ടറ ആറുമുറിക്കട, ആശുപത്രിമുക്ക്, മുക്കട ജങ്ഷന്‍, ഇളമ്പള്ളൂര്‍ ജങ്ഷന്‍, കേരളപുരം ഹൈസ്‌കൂള്‍, ശിവറാം…

Read More

തൃശ്ശൂർ പൂരത്തിന് ചെരുപ്പിന് വിലക്ക്; വടക്കുന്നാഥക്ഷേത്രത്തിൽ ചെരുപ്പ് വിലക്കി ഹൈക്കോടതി

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന് വടക്കുന്നാഥ ക്ഷേത്രത്തിൽ ചെരുപ്പിന് വിലക്ക് ഏർപ്പെടുത്തി ഹൈക്കോടതി. ദേവസ്വംബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ക്ഷേത്രത്തിലെ ആചാരാനുഷ്ടാനങ്ങൾക്കും പാരമ്പര്യങ്ങൾക്കും വിധേയമായി വേണം ആരാധനയെന്നും ചെരുപ്പ് ധരിച്ചുള്ള ആളുകളുടെ വരവ് അനുവദിക്കരുതെന്നും ക്ഷേത്രത്തിലെ നിത്യപൂജകളും ചടങ്ങുകളും ഉൽസവങ്ങളും നടക്കുന്നുണ്ടെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് ഉറപ്പ് വരുത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. പൂരം ദിവസങ്ങളിൽ ബന്ധപ്പെട്ടവരെല്ലാം ഇത് അർഹിക്കുന്ന ഗൗരവത്തോടെ പാലിക്കണമെന്നും ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജി.ഗിരീഷ് എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് നിർദ്ദേശിച്ചു. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ മുഖ്യ…

Read More

നവകേരള സദസ്സിന് ഇന്ന് സമാപനമാകും; പ്രതിഷേധം കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കി

കൊച്ചി: സംസ്ഥാന മന്ത്രിസഭയുടെ ജനസമ്പർക്ക പരിപാടിയായ നവകേരള സദസ് ഇന്ന് സമാപിക്കും. എറണാകുളം ജില്ലയിലെ കുന്നത്തുനാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ്. വൈകിട്ട് മൂന്നുമണിക്കും അഞ്ചുമണിക്കുമാണ് പൊതുസമ്മേളനങ്ങൾ നടക്കുക. യൂത്ത് കോൺഗ്രസ് പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. നവകേരള സദസിന് നേരത്തെ തന്നെ സമാപനമായെങ്കിലും കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന് മാറ്റിവെച്ച എറണാകുളം ജില്ലയിലെ നാലു മണ്ഡലങ്ങളിലെ നവകേരള സദസാണ് ഇന്നലെയും ഇന്നുമായി തുടരുന്നത്. പാലാരിവട്ടത്ത് കരിങ്കൊടികാണിച്ച യൂത്ത് കോൺഗ്രസ് പ്രവ‍ർത്തകരെ അറസ്റ്റുചെയ്തതുമായി…

Read More

കാട്ടാക്കട നരുവാമൂട്ടിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടി കൊലപ്പെടുത്താൻ ശ്രമം

കാട്ടാക്കട: നരുവാമൂട്ടിൽ  ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടി കൊലപ്പെടുത്താൻ ആർഎസ്എസ് ശ്രമം. ഡിവൈഎഫ്ഐ നരുവാമൂട് യൂണിറ്റ് പ്രസിഡന്റ് അജീഷി (24) നെയാണ് ആർഎസ്എസ് അക്രമികൾ കൊലപ്പെടുത്താൻ ശ്രമിച്ചത്. 1992 – ൽ ഡിവൈഎഫ്ഐ സിപിഐഎം പ്രവർത്തകരായിരുന്ന സുദർശനനേയും ചന്ദ്രനേയും വെട്ടി കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ കഴിഞ്ഞ് ജയിൽ മോചിതനായ ആർഎസ്എസ് പ്രവർത്തകൻ സജുവിന്റെ നേതൃത്വത്തിൽ പ്രസാദ്, ഷാൻ, പപ്പൻ എന്നിരടങ്ങിയ നാലംഗ സംഘമാണ് പട്ടാപ്പകൽ അക്രമം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ അജീഷ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അത്യാഹിത…

Read More

മകരവിളക്ക് മഹോത്സവത്തിന് വിപുലമായ സേവനങ്ങളുമായി വനംവകുപ്പ്

പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിന് വിപുലമായ സേവനങ്ങളുമായി വനംവകുപ്പ്. നൂറോളം ഫോറസ്റ്റ് ഓഫീസര്‍മാരെ സന്നിധാനത്ത് വിന്യസിച്ചു. റേഞ്ച് ഓഫീസര്‍, സെക്ഷന്‍ ഓഫീസര്‍, ഡെപ്യൂട്ടി റേഞ്ചര്‍, 45 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ എന്നിവരെയും സന്നിധാനത്ത് നിയോഗിച്ചിട്ടുണ്ട്.പമ്പ മുതല്‍ സന്നിധാനം വരെയും പുല്‍മേട് മുതല്‍ സന്നിധാനം വരെയും സ്നേക്ക് റെസ്‌ക്യൂ ടീം, എലിഫന്റ് സ്‌ക്വാഡ്, ഫോറസ്റ്റ് വാച്ചര്‍മാര്‍, പ്രൊട്ടക്ഷന്‍ വാച്ചര്‍മാര്‍, ആംബുലന്‍സ് സര്‍വീസ്, ഭക്തര്‍ക്ക് ആവശ്യമായ വെള്ളവും ബിസ്‌ക്കറ്റും നല്‍കാന്‍ സ്പെഷ്യല്‍ ടീം, റാപ്പിഡ് റെസ്പോണ്‍സ് ടീം എന്നിവരെയും നിയോഗിച്ചു. മകരജ്യോതി…

Read More

തമിഴ്നാട്ടിൽ വീടിന്റെ മേൽക്കൂര തകർന്നു വീണ് അപകടം; ഒരു കുടുംബത്തിലെ 4 പേർക്ക് ദാരുണാന്ത്യം, ദുരന്തമെത്തിയത് ഉറക്കത്തിനിടെ

ചെന്നൈ: വീടിന്റെ മേൽക്കൂര ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ 4 പേർക്ക് ദാരുണാന്ത്യം. തമിഴ്നാട് തിരുച്ചിറപ്പള്ളിയിലാണ് ഈ ദാരുണാമായ സംഭവം. ശാന്തി( 75), മരുമകൾ വിജയലക്ഷ്മി( 45), കൊച്ചുമക്കളായ പ്രദീപ (12) ഹരിണി( 10) എന്നിവരാണ് മരിച്ചത്. രാത്രിയിൽ ഉറക്കത്തിനിടയിൽ ആണ് സംഭവം. ഇന്ന് രാവിലെ അടുത്ത വീടിന്റെ ടെറസിൽ കയറിയ ആളാണ്‌ മേൽക്കൂര തകർന്ന് കിടക്കുന്നത് കണ്ടത്. ശാന്തിയുടെ മകൻ മാരിമുത്തു ഒരു സംസ്കാര ചടങ്ങിനായി ചെന്നൈയിലേക്ക് പോയിരുന്നു 51 വർഷം പഴക്കമുള്ള വീടിന്റെ മേൽക്കൂരയാണ് തകർന്നു…

Read More

കെ സ്മാര്‍ട്ട് പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു; തദ്ദേശ സേവനങ്ങൾ ഇനി വിരൽ തുമ്പിൽ

എറണാകുളം: തദ്ദേശ സ്വയംഭരണ വകുപ്പ് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ (ഐകെഎം) കേന്ദ്ര ഫണ്ടുപയോഗിച്ച് തയാറാക്കിയ വിവിധോദ്ദേശ്യ സോഫ്റ്റ്‌വെയറായ കെ സ്മാര്‍ട്ട് പദ്ധതിക്ക് തുടക്കമായി. കൊച്ചി ഗോകുലം കൺവെൻഷനിൽ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. എട്ടിന സേവനങ്ങളാകും തുടക്കത്തിൽ കെ സ്മാർട്ട് വഴി ജനങ്ങളിലേക്ക് എത്തുക. സേവനങ്ങൾക്കായി സർക്കാർ ഓഫീസുകളിലേക്ക് എത്തുന്ന ജനങ്ങളെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്ന് കെ സ്മാർട്ട് പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ ഓഫീസുകളിൽ ഇരിക്കുന്നവർ ജനങ്ങളെ സേവിക്കാനാണ് അതിന് എന്തെങ്കിലും കൈപ്പറ്റാമെന്ന് ധരിക്കരുതെന്ന്…

Read More

ചിതറയിൽ വിവാഹ വാഗ്ദാനം നൽകി പതിനാലുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ചിതറ : വിവാഹ വാഗ്‌ദാനം നൽകി പതിനാലുകാരിയെ പീഡിപ്പിച്ച യുവാവ് ചിതറ പോലീസിന്റെ പിടിയിലായി.ഐരകുഴി കൊച്ചുപെരുങ്ങാട് അഖിൽ വിലാസത്തിൽ പക്രു എന്ന് വിളിക്കുന്ന അഖിലാണ് അറസ്റ്റിലായത്. കഴിഞ്ഞ ആഗസ്റ്റിലാണ് പെൺകുട്ടിതാമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി കുട്ടിയെ പ്രലോഭിപ്പിച്ച് വീടിന് പുറത്ത് എത്തിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത്.തുടർന്ന് പെൺകുട്ടിയെ വിവാഹം കഴിക്കില്ലന്ന് പറഞ്ഞ അഖിൽ പെൺകുട്ടിയെ ഒഴവാക്കാൻ ശ്രമിച്ചു.തുടർന്ന് കഴിഞ്ഞ ഒക്ടോബർ പത്താം തീയതി കുട്ടി വീട് വിട്ട് പോയി . തുടർന്നാണ് ചിതറ പോലീസ് മാൻമിസ്സിങ്ങിന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial