ഇത്തവണയും റെക്കോർഡിട്ട് ക്രിസ്‌തുമസ്‌ പുതുവത്സര മദ്യവിൽപന; ഈ വർഷം വിറ്റത് 543 കോടി രൂപയുടെ മദ്യം

തിരുവനന്തപുരം: ഇത്തവണയും റെക്കോർഡിട്ട് ക്രിസ്‌തുമസ്‌ പുതുവത്സര മദ്യവിൽപന. 543 കോടി രൂപയുടെ മദ്യമാണ് വിറ്റത്. പുതുവത്സര ദിനത്തോടനുബന്ധിച്ച് ഇന്നലെ മാത്രം വിറ്റത് 94.5 കോടി രൂപയുടെ മദ്യമാണ്. ഇതിൽ ഏറ്റവും കൂടുതൽ മദ്യം വിറ്റത് തിരുവനന്തപുരം പവർ ഹൗസ് റോഡ് ഔട്ട്ലെറ്റിലാണ്. 516.26 കോടിയുടെ മദ്യവില്പനയാണ് കഴിഞ്ഞ വർഷം നടന്നത്സംസ്ഥാനത്ത് ഇത്തവണയും ക്രിസ്മസിന് റെക്കോഡ് മദ്യ വില്‍പന നടന്നു. മൂന്ന് ദിവസം കൊണ്ട് ബെവ്കോ ഔട്ട്‌ലെറ്റ് വഴി 154.77 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. ഇന്നലെ മാത്രം…

Read More

ഇന്റര്‍ചേഞ്ച് ഫീസ്, ഇടപാട് പരിധി…; ഇന്നുമുതല്‍ യുപിഐയില്‍ നിരവധി മാറ്റങ്ങള്‍

ന്യൂഡൽഹി: സാമ്പത്തിക ഇടപാട് നടത്താൻ യുപിഐ തെരഞ്ഞെടുക്കുന്നവരുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും വർധിച്ച് വരികയാണ്. ഡിജിറ്റൽ പണമിടപാടിൽ ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്നതും യുപിഐ സംവിധാനത്തെയാണ്. യുപിഐയുമായി ബന്ധപ്പെട്ട പുതിയ വ്യവസ്ഥകൾ പുതുവർഷ ദിനമായ ഇന്ന് പ്രാബല്യത്തിൽ വന്നു. അവ ചുവടെ: യുപിഐ ഐഡികൾ: ഒരു വർഷമായി പണമിടപാടുകൾ നടത്താത്ത യുപിഐ ഐഡികളും നമ്പറുകളുമുപയോഗിച്ച് ഇന്നു മുതൽ പണം സ്വീകരിക്കാൻ സാധിക്കില്ല. ഇത്തരം യുപിഐ ഐഡികളും നമ്പറുകളും മരവിപ്പിക്കാനാണ് നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ…

Read More

ജപ്പാനില്‍ ശക്തമായ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കി

ടോക്യോ: ജപ്പാനില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. വടക്കന്‍ ജപ്പാനിലാണ് റിക്ടര്‍ സ്‌കെയിലില്‍ 7.6 രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. ഇതിന് പിന്നാലെ ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലോകത്തില്‍ ഏറ്റവും അധികം ഭൂകമ്പങ്ങള്‍ അനുഭവപ്പെടുന്ന മേഖലകളിലൊന്നാണ് ജപ്പാന്‍. 2011-ലാണ് ജപ്പാനില്‍ ഇതുവരെയുണ്ടായതില്‍ ഏറ്റവും വലിയ ഭൂചലനം ഉണ്ടായത്. അന്ന് ഫുക്കുഷിമ ആണവനിലയത്തിനുള്‍പ്പടെ തകരാറ് സംഭവിച്ചിരുന്നു. ജപ്പാന്‍ തീരപ്രദേശങ്ങളില്‍ ഒരു മീറ്ററോളം ഉയരത്തില്‍ തിരയടിച്ചതായി ജപ്പാനീസ് മാധ്യമമായ എന്‍.എച്ച്.കെ റിപ്പോര്‍ട്ട് ചെയ്തു. തങ്ങളുടെ ആണവനിലയങ്ങളില്‍…

Read More

ശിവഗിരിയിൽ തീർത്ഥാടന പദയാത്രയെ സ്വീകരിച്ച് മുസ്ലീം ജമാ അത്ത്; കൊല്ലൂർവിള മുസ്ലിം ജമാഅത്ത് കമ്മിറ്റി

കൊല്ലം: ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് കൊല്ലൂർവിള മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഗുരുധർമ്മ പ്രചരണസഭയുടെ കീഴിൽ ആലുവ അദ്വൈതാശ്രമത്തിൽ നിന്ന് ആരംഭിച്ച പദയാത്രയ്ക്കാണ് മുസ്ലീം ജമാ അത്ത് കമ്മിറ്റി സ്വീകരണം നൽകിയത്. കൊല്ലം പള്ളിമുക്കിലാണ് കൊല്ലൂർവിള മുസ്ലിം ജമാഅത്ത് കമ്മിറ്റി ശിവ​ഗിരി തീർത്ഥാടകരെ സ്വീകരിച്ചത്. സ്വീകരണസമ്മേളനത്തിൽ ജമാഅത്ത് പ്രസിഡന്റ് എ.അൻസാരി, ജമാഅത്ത് സെക്രട്ടറി ഹാജി എ.അബ്‌ദുൽ റഹുമാൻ, ട്രഷറർ എം.കെ.ഹാജി, സെയ്നുൽ ആബ്ദീൻ, വൈസ് പ്രസിഡന്റ് എസ്.സബീർ, ജോയിന്റ് സെക്രട്ടറി…

Read More

കോൺഗ്രസ് മഹാത്മാഗാന്ധിയെ മനസ്സിലാക്കണം; അപ്പോൾ അയോധ്യയിലേക്കുള്ള ക്ഷണം സ്വീകരിക്കണോ വേണ്ടയോ എന്നുള്ള സംശയം മാറും: ബിനോയ് വിശ്വം

കോൺഗ്രസ് മഹാത്മാഗാന്ധിയെ മനസ്സിലാക്കണം, നെഹ്റുവിനെ വായിക്കണം, അപ്പോൾ അയോധ്യയിലേക്കുള്ള ക്ഷണം സ്വീകരിക്കണോ വേണ്ടയോ എന്നുള്ള സംശയം മാറുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരളത്തിലെ എല്ലാ പാർലമെൻറ് സീറ്റുകളിലും എൽഡിഎഫ് വിജയിക്കണം. തൂക്ക് മന്ത്രിസഭ വന്നാൽ കോൺഗ്രസ് എംപിമാർ കൈ പൊക്കാൻ പോകുന്നത് ബിജെപിക്ക് വേണ്ടിയാകും. എൽഡിഎഫ് വിജയിച്ചാൽ കൈ പൊക്കാൻ പോകുന്നത് ഇന്ത്യ സഖ്യത്തിന് വേണ്ടിയാണ്. അത് ജനങ്ങൾ മനസിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ഗ്രൂപ്പ് അഞ്ച് ഗ്രൂപ്പായെന്ന വിഎം സുധീരന്റെ പ്രസ്താവന പ്രധാനമാണെന്നും…

Read More

റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ നിശ്ചലദൃശ്യമില്ല; 10 മാതൃകകളും തള്ളി പ്രതിരോധമന്ത്രാലയം

ഡല്‍ഹി: ഇക്കൊല്ലത്തെ 2024 റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് അനുമതി ലഭിച്ചില്ല.വികസിത ഭാരത്, ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് എന്നീ പ്രമേയങ്ങളാണ് കേന്ദ്രം നിര്‍ദേശിച്ചിരുന്നത്. 10 മാതൃകകള്‍ കേരളം നല്‍കിയിരുന്നു. എന്നാല്‍ ഇവയൊന്നും അംഗീകരിക്കപ്പെട്ടില്ല. കേരളത്തിന്റെ വികസന നേട്ടങ്ങളാണ് നിശ്ചലദൃശ്യത്തില്‍ ഉള്‍പ്പെടുത്തിയിരുന്നതെന്ന് പിആര്‍ഡി അഡീഷണല്‍ ഡയറക്ടര്‍ അറിയിച്ചു. പഞ്ചാബ്, പശ്ചിമ ബംഗാള്‍, ഡല്‍ഹി സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങള്‍ക്കും അനുമതി നല്‍കിയിട്ടില്ല. റിപ്പബ്ലിക് ദിന പരേഡില്‍ അവതരിപ്പിക്കാന്‍ കഴിയാത്ത സംസ്ഥാനങ്ങള്‍ക്ക് നിശ്ചലദൃശ്യം ഈ മാസം 23 മുതല്‍…

Read More

ചെങ്കടലില്‍ ചരക്കു കപ്പല്‍ റാഞ്ചാന്‍ ഹൂത്തികള്‍ നടത്തിയ ശ്രമം പരാജയപ്പെടുത്തി യുഎസ് സേന

ചെങ്കടലില്‍ ചരക്കു കപ്പല്‍ റാഞ്ചാന്‍ ഹൂത്തികള്‍ നടത്തിയ ശ്രമം പരാജയപ്പെടുത്തി യുഎസ് സേന. ഹൂത്തികളുടെ മൂന്ന് കപ്പലുകള്‍ യുഎസ് ആക്രമണത്തില്‍ തകര്‍ത്തുവെന്ന് സൈന്യം പറഞ്ഞു. ഹെലികോപ്റ്ററിന്റെ സഹായത്തോടുകൂടി ബോട്ടുകള്‍ കടലില്‍ മുക്കുകയായിരുന്നു. പത്തോളം പേരെ പോരാട്ടത്തില്‍ നഷ്ടപ്പെട്ടതായി ഹൂത്തികള്‍ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ ചെങ്കടലില്‍ ഇത് രണ്ടാം തവണ ആക്രമണമുണ്ടാവുന്നത്. നേരത്തെ രണ്ട് മിസൈല്‍ മിസൈലുകള്‍ ഉപയോഗിച്ചായിരുന്നു ഈ കപ്പലുകളെ നേരിട്ടിരുന്നത് ഇവ യുഎസ് ആക്രമണത്തില്‍ തകര്‍ത്തിരുന്നു. തന്ത്രപരമായ ചെങ്കടല്‍ മേഖലയിലെ കപ്പലുകള്‍ ഗാസയിലെ പലസ്തീനുകാര്‍ക്ക് പിന്തുണ…

Read More

പയ്യാമ്പലം ബീച്ചിൽ ഗവർണറുടെ കോലം കത്തിച്ച സംഭവം; എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്‌

കണ്ണൂർ: പയ്യാമ്പലം ബീച്ചിൽ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ച സംഭവത്തിൽ എസ്എഫ്ഐ നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീ ഉൾപ്പെടെ നാലു പേ‍ർക്കെതിരെയാണ് കേസ്. 30 അടി ഉയരമുള്ള പപ്പാഞ്ഞിയുടെ മാതൃകയിലുള്ള ​ഗവർണറുടെ കോലമാണ് കത്തിച്ചത്. ഗവർണർക്കെതിരായ പ്രതിഷേധങ്ങളുടെ തുടർച്ചയായാണ് കോലം കത്തിക്കലെന്നാണ് എസ്എഫ്ഐയുടെ വിശദീകരണം. കണ്ണൂർ ടൗൺ പൊലീസാണ് കേസെടുത്തത്. അന്യായമായി സംഘം ചേരൽ, കലാപ ശ്രമം ഉൾപ്പെടെയുള്ള നാലു വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെ അനുശ്രീ,…

Read More

പുതുചരിത്രം കുറിച്ച് ഐ.എസ്.ആര്‍.ഒ.; എക്സ്പോസാറ്റ് വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: പുതുവത്സരദിനത്തില്‍ പുതുചരിത്രം കുറിച്ച് ഐ.എസ്.ആര്‍.ഒ. പി.എസ്.എല്‍.വിയുടെ അറുപതാമത് വിക്ഷേപണമായ പി.എസ്.എല്‍.വി. സി- 58 തിങ്കളാഴ്ച ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്പേസ് സെന്ററില്‍നിന്ന് വിക്ഷേപിച്ചു. രാവിലെ 9.10-ന് സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍നിന്നായിരുന്നു എക്സ്പോസാറ്റ് അഥവാ എക്സ്റേ പോളാരിമീറ്റര്‍ സാറ്റലൈറ്റ് വിക്ഷേപണം. തിരുവനന്തപുരം പൂജപ്പുര എല്‍.ബി.എസ്. വനിതാ എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ഥിനികള്‍ നിര്‍മിച്ച ‘വിസാറ്റ്’ ഉള്‍പ്പെടെ പത്തു ചെറു ഉപഗ്രഹങ്ങളും വിക്ഷേപിച്ചിട്ടുണ്ട്. ബഹിരാകാശത്തുനിന്ന് പതിക്കുന്ന അള്‍ട്രാ വയലറ്റ് രശ്മികള്‍ കേരളത്തിന്റെ കാലാവസ്ഥയെ എങ്ങനെസ്വാധീനിക്കുന്നു എന്നാണ് വിസാറ്റ് പഠിക്കുക.1993 സെപ്റ്റംബറിലായിരുന്നു…

Read More

പുതുവത്സര സമ്മാനമൊരുക്കി ദേവസ്വം ബോർഡ്; സന്നിധാനത്ത് 27 കേന്ദ്രങ്ങളിൽ സൗജന്യ വൈ-ഫൈ

ശ​ബ​രി​മ​ല: അയ്യപ്പദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് പു​തു​വ​ത്സ​ര സ​മ്മാ​ന​മാ​യി സൗ​ജ​ന്യ വൈ-​ഫൈ സം​വി​ധാ​ന​മൊ​രു​ക്കി ദേ​വ​സ്വം ബോ​ർ​ഡ്. മ​ര​ക്കൂ​ട്ടം മു​ത​ൽ സ​ന്നി​ധാ​നം വ​രെ​യു​ള്ള 27 കേ​ന്ദ്ര​ങ്ങ​ളി​ൽ പു​തു​വ​ത്സ​ര ദി​ന​മാ​യ തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഭ​ക്ത​ർ​ക്ക് സൗ​ജ​ന്യ വൈ-​ഫൈ സം​വി​ധാ​നം ല​ഭ്യ​മാ​കും. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡും ബി.​എ​സ്.​എ​ൻ.​എ​ല്ലും ചേ​ർ​ന്നാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. വ​ലി​യ ന​ട​പ്പ​ന്ത​ൽ, അ​ക്കോ​മ​ഡേ​ഷ​ൻ ഓ​ഫി​സ് പ​രി​സ​ര, അ​പ്പം-​അ​ര​വ​ണ കൗ​ണ്ട​ർ, നെ​യ്യ​ഭി​ഷേ​ക കൗ​ണ്ട​ർ, അ​ന്ന​ദാ​ന മ​ണ്ഡ​പം, മാ​ളി​ക​പ്പു​റ​ത്തെ ര​ണ്ട് ന​ട​പ്പ​ന്ത​ലു​ക​ൾ, പാ​ണ്ടി​ത്താ​വ​ള​ത്തെ ബി.​എ​സ്.​എ​ൻ.​എ​ൽ എ​ക്‌​സ്‌​ചേ​ഞ്ച്, ജ്യോ​തി​ന​ഗ​റി​ലെ ബി.​എ​സ്.​എ​ൻ.​എ​ൽ സെ​ന്‍റ​ർ, മ​ര​ക്കൂ​ട്ടം, മ​ര​ക്കൂ​ട്ടം മു​ത​ൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial