
പോക്സോ കേസ് പ്രതിക്ക് 13 വർഷം കഠിന തടവും 50,000 രൂപ പിഴയും
കാട്ടാക്കട: തലസ്ഥാനത്തെ സർക്കാർ സ്കൂളിലെ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുവന്ന് അരുവിക്കുഴിയിലെ വീട്ടിലെത്തിച്ച് മദ്യം കൊടുത്തു മർദ്ദിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതിക്ക് കഠിനതടവും പിഴയും. കാട്ടാക്കട അരുവിക്കുഴി മുരിതറ കൃപാലയത്തിൽ സ്വർണ്ണമ മകൾ സന്ധ്യയെയാണ്( 31) കാട്ടാക്കട അതിവേഗ പോക്സോ കോടതി വിവിധ വകുപ്പുകളിലായി 13 വർഷം കഠിനതടവും 50,000 രൂപ പിഴയും ജഡ്ജി എസ് .രമേഷ് കുമാർ വിധിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണം. പിഴത്തുകയൊടുക്കില്ലെങ്കിൽ 10 മാസം അധിക കഠിനതടവ് കൂടി അനുഭവിക്കണം. 2016 ലാണ് കേസിനാസ്പദമായ സംഭവം….