സ്വാന്തന്ത്ര്യ സമര സേനാനി കെ. ഉണ്ണീരി അന്തരിച്ചു

കക്കോടി: സ്വാന്തന്ത്ര്യ സമര സേനാനി കെ. ഉണ്ണീരി അന്തരിച്ചു. 100 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് വെള്ളിയാഴ്ച്ച വൈകീട്ടോടെ കക്കോടിയിലെ മകന്റെ വസതിയിലാണ് അന്ത്യം. ഇന്നു രാവിലെ 11 മണിക്ക് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും. ക്വിറ്റ് ഇന്ത്യാ സമരം ഉൾപ്പെടെയുള്ള സ്വാതന്ത്ര്യ സമരങ്ങളുടെ ഭാഗമായിരുന്ന ആളാണ് കെ ഉണ്ണീരി. അക്കാലത്ത് രഹസ്യവിവരങ്ങൾ നിർദ്ദിഷ്ട സ്ഥാനത്തെത്തിക്കുക എന്ന ഉദ്യമമായിരുന്നു ഉണ്ണീരി ഏറ്റെടുത്തിരുന്നത്. അന്ന് അത് സാഹസികമായ കാര്യമായിരുന്നു. എല്ലാ തടസ്സങ്ങളെയും മറികടന്ന് തന്നിൽ അർപ്പിതമായ ഉത്തരവാദിത്വം…

Read More

ഒൻപതാം ക്ലാസുകാരി ജീവനൊടുക്കിയ സംഭവം; ഇരുപതുകാരനെ അറസ്റ്റ് ചെയ്ത് പോലീസ്

വയനാട്: ഒൻപതാം ക്ലാസുകാരി ജീവനൊടുക്കിയ സംഭവത്തിൽ ഒരാളെ പിടികൂടി പോലീസ്. ആലപ്പുഴയിലെ കണിച്ചുകുളങ്ങര സ്വദേശി ആദിത്യനാണ് (20) അറസ്റ്റിലായത്. സാമൂഹിക മാധ്യമങ്ങൾ വഴി പെൺകുട്ടിയുമായി ആദിത്യൻ സംസാരിച്ചിരുന്നു. പെൺകുട്ടികളുടെ സുഹൃത്തുക്കളുടെ മൊഴിയെടുത്തപ്പോഴാണ് പൊലീസിന് ഇതേ കുറിച്ച് സൂചന കിട്ടിയത്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ആദിത്യനിലേക്ക് എത്തിയത്. പ്രതിയുടെ മൊബൈൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇത് വിശദമായി പരിശോധിക്കുകയാണ്. ആദിത്യനെതിരെ പൊലീസ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പെൺകുട്ടി ജീവനൊടുക്കിയത്. എന്താണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നതിൽ അവ്യക്തത ഉണ്ടായിരുന്നു….

Read More

വെള്ളായണി കായലിൽ കുളിക്കാനിറങ്ങിയ 3 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

തിരുവനന്തപുരം വെള്ളായണിയിൽ മൂന്ന് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. വെള്ളായണി വവ്വാമൂല കായലിലാണ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചത്. അപകടം കായലിൽ കുളിക്കാൻ ഇറങ്ങവേയാണ്. നാലുപേർ അടങ്ങുന്ന സംഘത്തിൽ മൂന്ന് പേർ മരണപ്പെട്ടു. വിഴിഞ്ഞം ക്രൈസ്റ്റ് കോളേജ് വിദ്യാർഥികളായ മുകുന്ദനുണ്ണി(19), ഫെർഡിൻ(19), ലിബിനോൺ(20) എന്നിവരാണ് മരിച്ചത്. വിഴിഞ്ഞം, വെട്ടുകാട് സ്വദേശികളാണിവർ. ഇന്ന് ഉച്ചയോടെയാണ് വിദ്യാർത്ഥികൾ കുളിക്കാനിറങ്ങിയത്. കുട്ടികൾ പരിസരവാസികളല്ല അതിനാൽ കായലിന്റെ സ്വഭാവത്തെപ്പറ്റി അറിയുന്നവരല്ല. കുട്ടികൾ വിഴിഞ്ഞം സ്വദേശികളാണ് എന്നാണ് ലഭിക്കുന്ന വിവരം. കായലിന്റെ ഉള്ളിൽ ചെളി കെട്ടിക്കിടക്കുന്നതിനാൽ ദുരന്തത്തിന്റെ ആഘാതം കൂട്ടി….

Read More

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫാന്‍സില്‍ പഠിക്കാന്‍ അവസരമൊരുക്കും; ഇമ്മാനുവല്‍ മാക്രോണ്‍

ഡല്‍ഹി : റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫ്രഞ്ച് പ്രസിന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ സമ്മാനം. ഫ്രാന്‍സില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന 30,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് 2030-ഓടെ ഫാന്‍സില്‍ പഠിക്കാന്‍ അവസരമൊരുക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന പരേഡില്‍ വിശിഷ്ടാതിഥിയായി ഇന്ത്യയിലെത്തിയ ഇമ്മാനുവല്‍, ആഘോഷങ്ങള്‍ക്ക് തൊട്ടുമുമ്പാണ് പ്രഖ്യാപനം നടത്തിയത്. 2030ല്‍ 30,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫ്രാന്‍സില്‍ വിദ്യാഭ്യാസത്തിനുള്ള അവസരം നല്‍കുമെന്ന് അദ്ദേഹം എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. ഇതു സാധ്യമാക്കാന്‍ ശ്രമിക്കും. ഫ്രഞ്ച് സംസാരിക്കാത്ത വിദ്യാര്‍ത്ഥികളെ സര്‍വ്വകലാശാലകളില്‍…

Read More

വെള്ളറടയിൽ മാതാവിനെ മകൻ തീകൊളുത്തി കൊന്നു; കെട്ടിയിട്ട് കത്തിച്ചു,

അനന്തപുരി : തിരുവനന്തപുരത്ത് മാതാവിനെ മകൻ തീകൊളുത്തി കൊന്നു. വെള്ളറട ആനപ്പാറയിലാണ് സംഭവം. 62 കാരിയായ മാതാവിനെ സ്വന്തം മകൻ കെട്ടിയിട്ട് കത്തിച്ച നിലയിലാണ് കണ്ടെത്തിയത്. നളിനി 62 ആണ് മരണപ്പെട്ടത്. മകൻ മോസസ് ബിപിൻ 36 വെള്ളറട പൊലീസ് കസ്റ്റഡിയിൽ. വിട്ടിൽ അമ്മയും മകനുമാണ് താമസിച്ചു വന്നിരുന്നത്. ഇളയ മകനായ ജെയിൻ ജോക്കബ് അമ്മക്ക് ആഹാരവുമായി വീട്ടിലെത്തിയപ്പോഴാണ് അമ്മ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കാലിൽ തുണി ഉപയോഗിച്ചുകെട്ടിയ നിലയിലാണ് കണ്ടത്. കാല് മാത്രമേ ഉണ്ടായിരുന്നുള്ളു.ബാക്കി ഭാഗങ്ങൾ…

Read More

ആദ്യമായി നൈട്രജൻ ഗ്യാസ് ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കി അമേരിക്ക; അപലപിച്ച് നിരവധി മനുഷ്യാവകാശ സംഘടനകള്‍

വാഷിങ്ടണ്‍: ആദ്യമായി നൈട്രജന്‍ ഗ്യാസ് ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കി അമേരിക്ക. കെന്നഡി യുജിന്‍ സ്മിത്ത് എന്നയാളെയാണ് ധശിക്ഷയ്ക്ക് വിധേയനാക്കിയത്. 1988 ല്‍ സുവിശേഷകന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് ഇയാൾ ശിക്ഷിക്കപ്പെട്ടത്. അലബാമയിലാണ് വധശിക്ഷ നടപ്പാക്കിയത്. ഇതാദ്യമായിട്ടാണ് യുഎസിൽ ഈ രീതിയിലുള്ള വധശിക്ഷ നടപ്പിലാക്കാൻ കോടതി ഉത്തരവിട്ടത്. എന്നാൽ അമേരിക്കയുടെ ഈ നടപടിയെ അപലപിച്ച് നിരവധി മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തി. രീതി ക്രൂരമാണെന്നും പാളിച്ചയുണ്ടായാൽ ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്നും പ്രതിഭാഗം വാദിച്ചെങ്കിലും കോടതി തള്ളിയിരുന്നു. യുഎസിലെ 50 സംസ്ഥാനങ്ങളിൽ 27ൽ മാത്രമാണു…

Read More

അമ്മയെ മകൻ വീടിനുള്ളിൽ കെട്ടിയിട്ട് തീകൊളുത്തി കൊന്നു; പ്രതി പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മയെ മകൻ തീകൊളുത്തി കൊന്നു. വെള്ളറട കാറ്റാടി സ്വദേശി നളിനി (60) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ മോസസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന രാവിലെയാണ് കേസിനാസ്പദമായ സംഭവം. വീടിനുള്ളിൽ നളിനിയെ കെട്ടിയിട്ട് തീ കത്തിക്കുകയായിരുന്നു. പ്രതി സ്ഥിരമായി മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് പറയുന്നു. മുമ്പ് മോസസ് പോക്സോ കേസിൽ പ്രതി ആയിട്ടുണ്ട്.

Read More

ചെരുപ്പിനുള്ളിൽ സ്വർണം ഒളിപ്പിച്ചു; കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങി; പക്ഷേ പോലീസിന്റെ വലയിൽ കുടുങ്ങി

മലപ്പുറം: ചെരുപ്പുനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണവുമായി കോഴിക്കോട് സ്വദേശിയെ കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് പിടികൂടി. 28 ലക്ഷം രൂപയോളം വിലവരുന്ന സ്വർണമാണ് പിടിച്ചെടുത്തത്. കോഴിക്കോട് നരിക്കുനി സ്വദേശി മുഹമ്മദ് അനസ് ആണ് അറസ്റ്റിലായത്. കരിപ്പൂരിൽ മൂന്നാഴ്ചയ്ക്കിടെ പൊലീസ് പിടിക്കുന്ന ഏഴാമത്തെ സ്വർണക്കടത്ത് കേസാണിത്. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആണ് സ്വർണം പിടിച്ചെടുത്തത്. ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്‍പ്രസിൽ എത്തിയതാണ് മുഹമ്മദ് അനസ്. കസ്റ്റംസിനെ…

Read More

2024ലെ പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മൂന്ന് മലയാളികള്‍ക്ക് പത്മശ്രീ

ഈ വര്‍ഷത്തെ പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മൂന്ന് മലയാളികള്‍ക്കുള്‍പ്പെടെ ആകെ 34 പേര്‍ക്കാണ് ഈ വര്‍ഷം പത്മശ്രീ ലഭിച്ചത്. കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍, കാസര്‍ഗോട്ടെ കര്‍ഷകന്‍ സത്യനാരായണ ബെലേരി, തെയ്യം കലാകാരന്‍ ഇ പി നാരായണന്‍ എന്നിവര്‍ക്കാണ് കേരളത്തില്‍ നിന്ന് പത്മശ്രീ. കഴിഞ്ഞ ദിവസം ഭാരത് രത്‌ന പ്രഖ്യാപിച്ചിരുന്നു. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കര്‍പ്പൂരി താക്കൂറിനാണ് മരണാനന്തര ബഹുമതിയായി പുരസ്‌കാരം. ബിഹാറില്‍ മദ്യ നിരോധനത്തിനായും സംവരണത്തിനായും പോരാടിയ കര്‍പ്പൂരി താക്കൂര്‍, ബിഹാറിലെ ആദ്യ കോണ്‍ഗ്രസ് ഇതര…

Read More

ഇളയരാജയുടെ മകളും ഗായികയുമായ ഭവതാരിണി അന്തരിച്ചു

ചെന്നൈ: ഗായികയും സംഗീതസംവിധായകയുമായ ഭവതാരിണി ഇളയരാജ അന്തരിച്ചു. 47 വയസായിരുന്നു. സംഗീത സംവിധായകൻ ഇളയരാജയുടെ മകളാണ് ഭവതാരിണി. 2000 ൽ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്ക്‌കാരം നേടിയിരുന്നു. ശ്രീലങ്കയിൽ വെച്ചായിരുന്നു അന്ത്യം. മൃതദേഹം നാളെ വൈകിട്ട് ചെന്നൈയിലേക്ക് കൊണ്ടുവരും. ‘കളിയൂഞ്ഞാൽ’ എന്ന മലയാള സിനിമയിലെ ‘കല്യാണപ്പല്ലക്കിൽ വേളിപ്പയ്യൻ’ എന്ന പാട്ട് പാടിയത് ഭവതാരിണി ഇളയരാജയാണ്. മൈ ഡിയർ കുട്ടിച്ചാത്തൻ, പൊന്മുടിപ്പുഴയോരത്ത് തുടങ്ങിയ മലയാള ചിത്രങ്ങളിലും ഭവതാരിണി ഗാനം ആലപിച്ചിട്ടുണ്ട്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial