
‘ഗംഗയില്‍ മുക്കിയാല്‍ കാന്‍സര്‍ ഭേദമാകുമെന്ന് വിശ്വാസം’; അഞ്ചുവയസുകാരന് ദാരുണാന്ത്യം
ഡെറാഡൂൺ: കാൻസർ ഭേദമാകുമെന്ന വിശ്വാസത്തിൽ മാതാപിതാക്കൾ ഗംഗയിൽ മുക്കിയതിനെ തുടർന്ന് അഞ്ചുവയസുകാരനായ മകന് ദാരുണാന്ത്യം. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇതിനോടകം തന്നെ മരണം സംഭവിച്ചതായി ഡോകർമാർ സ്ഥിരീകരിച്ചു. ഹരിദ്വാറിലെ ഹർ കി പൗരിയിൽ ബുധനാഴ്ചയാണ് സംഭവം. ഡൽഹിയിൽ നിന്നുള്ള കുടുംബമാണ് ഹർ കി പൗരിയിൽ എത്തിയത്. മറ്റൊരു കുടുംബത്തിലെ അംഗത്തിനൊപ്പമാണ് മാതാപിതാക്കളും കുട്ടിയും ഗംഗാതീരത്ത് എത്തിയത്. കുട്ടിയുടെ മൃതദേഹത്തിന് അരികിൽ അമ്മ ഇരിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായാണ്…