
രാമക്ഷേത്ര പ്രതിഷ്ഠയ്ക്കു പിന്നാലെ മുംബൈ മീരാ റോഡിൽ വർഗീയ സംഘർഷം; മുസ്‌ലിം സ്ഥാപനങ്ങളും വാഹനങ്ങളും തിരഞ്ഞുപിടിച്ച് തകർക്കുന്നു
മുംബൈ: അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠ ആഘോഷങ്ങള്‍ക്കു പിന്നാലെ മുംബൈയിലെ മീരാ റോഡിൽ വർഗീയ സംഘർഷം. അക്രമികൾ മുസ്‌ലിം വ്യാപാരസ്ഥാപനങ്ങളും വാഹനങ്ങളും തിരഞ്ഞുപിടിച്ചു നശിപ്പിക്കുകയാണ്. ജയ് ശ്രീറാം വിളിയോടെ സോഷ്യൽ മീഡിയയിൽ ഇതിന്റെ വീഡിയോകളും പ്രചരിക്കുന്നുണ്ട്. കൂടാതെ മുസ്‌ലിം ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾക്കെതിരെ ഭരണകൂടം കൈയേറ്റം ആരോപിച്ച് ബുൾഡോസർ നടപടി ആരംഭിച്ചിട്ടുണ്ട്. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയുടെ ഭാഗമായി മീരാ റോഡിൽ നടന്ന ആഘോഷ പരിപാടികൾക്കിടെയായിരുന്നു അക്രമസംഭവങ്ങൾക്കു തുടക്കമായത്. ആഘോഷത്തിനുനേരെ കല്ലെറിഞ്ഞെന്ന് ആരോപിച്ചായിരുന്നു ആക്രമണം ആരംഭിച്ചത്. ഇതിനു പിന്നാലെ മുസ്്‌ലിം സ്ഥാപനങ്ങൾക്കും…