Headlines

പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

കോട്ടയം: പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട്, ചല്ലോലി ഭാഗത്ത് തെക്കേതകടിയ്ക്കൽ വീട്ടിൽ അനന്തുകൃഷ്ണൻ റ്റി.ആർ (29) എന്നയാളെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പള്ളിക്കത്തോട് സ്വദേശിനിയായ പെൺകുട്ടിയെ ഇവരുടെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പരാതിയെ തുടർന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പള്ളിക്കത്തോട് സ്റ്റേഷൻ എസ്.എച്ച്. ഓ മനോജ് കെ.എൻ, എ.എസ്.ഐ ജയചന്ദ്രൻ, സി.പി.ഓ മാരായ ശ്രീരാജൻ, മധു എന്നിവർ ചേർന്നാണ് ഇയാളെ…

Read More

ആറ്റിങ്ങൽ നഗരസഭയിൽ 2 ബിജെപി കൗൺസിലർമാർ രാജിവച്ചു.

തിരുവനന്തപുരം : ആറ്റിങ്ങൽ നഗരസഭയിൽ 2 ബിജെപി കൗൺസിലർമാർ രാജിവെച്ചു. നഗരസഭ വാർഡ് 22 ചെറുവള്ളിമുക്ക് കൗൺസിലർ സംഗീതാറാണി വി.പി, വാർഡ് 28 തോട്ടവാരം കൗൺസിലർ ഷീല എ.എസ് എന്നിവരാണ് നഗരസഭാ സെക്രട്ടറി അരുണിന് രാജിക്കത്ത് നൽകിയത്. രാജിവെക്കുന്നതിന്റെ കാരണം ഇരുവരും വ്യക്തമാക്കിയിട്ടില്ല. സിപിഎം ഭരണ സമിതിയിലുള്ള ആറ്റിങ്ങൽ നഗരസഭയിൽ ആകെ 31 വാർഡുകളിൽ ബിജെപിക്ക് ഏഴും കോൺഗ്രസ്സിന് 6 സീറ്റുമാണ് ഉണ്ടായിരുന്നത്. അതിൽ ബിജെപിയിലെ രണ്ട് കൗൺസിലർമാർ രാജി വെയ്ക്കുന്നത്തോടെ ബിജെപിക്ക് 5 സീറ്റ് മാത്രമാകും….

Read More

വാട്സാപ്പിൽ ഇതാ മറ്റൊരു കിടിലൻ ഫീച്ചർ; ഇനി പഴയ സന്ദേശങ്ങൾ തെരയാൻ അധികം സമയം കളയേണ്ട

കഴിഞ്ഞ കുറച്ചുനാളുകളായി വാട്സാപ്പിൽ നിരവധി മാറ്റങ്ങളാണ് മെറ്റ കൊണ്ടുവന്നത്. നിരവധി സുരക്ഷാഫീച്ചറുകളും ടെക്സ്റ്റ് ഫോർമാറ്റിങ് ഫീച്ചറും അവതരിപ്പിച്ചതിന് പിന്നാലെയിതാ മറ്റൊരു കിടിലൻ സൗകര്യം കൂടി ഉപയോക്താക്കൾക്കായി മെറ്റ നൽകുകയാണ്. പഴയ മെസേജുകൾ എളുപ്പത്തിൽ കണ്ടെത്താനാകുന്ന ഫീച്ചറാണ് മെറ്റ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ഇനിമുതൽ തീയതി ഉപയോഗിച്ച് വാട്സാപ് മെസേജുകൾ സെർച്ച് ചെയ്യാനാകും. തീയ്യതി ഉപയോഗിച്ച് വാട്‌സാപ്പ് സന്ദേശം എങ്ങനെ തിരയാം ചാറ്റോ ഗ്രൂപ്പോ തുറക്കുക.പേരിൽ ക്ലിക്ക് ചെയ്യുകസെർച്ച് ബട്ടൺ തിരഞ്ഞെടുക്കുക ആൻഡ്രോയിഡിൽ മുകളിൽ വലത് കോണിലായി കലണ്ടർ ഐക്കൺ…

Read More

‘പ്രസംഗം കേള്‍ക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെ എന്തിന് വന്നു’; സമരാഗ്നി വേദിയില്‍ രോഷാകുലനായി സുധാകരന്‍

തിരുവനന്തപുരം: കോൺ​ഗ്രസിന്റെ സമരാഗ്നി ജാഥയുടെ സമാപന വേദിയിൽ പ്രവർത്തകരോട് രോഷാകുലനായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സമാപന സമ്മേളനത്തിനെത്തിയ പ്രവർത്തകർ നേരത്തേ പിരിഞ്ഞുപോയതാണ് സുധാകരനെ ചൊടിപ്പിച്ചത്. ഇതോടെ പ്രവർത്തകരെ ശാസിച്ച് കെപിസിസി പ്രസിഡന്റ് രം​ഗത്തെത്തുകയായിരുന്നു. എന്നാൽ, തൊട്ടുപിന്നാലെ സുധാകരനെ തിരുത്തി പ്രതിപക്ഷ നേതാവും രം​ഗത്തെത്തി. മുഴുവൻ സമയം പ്രസംഗം കേൾക്കാൻ പറ്റില്ലെങ്കിൽ എന്തിന് വന്നുവെന്നായിരുന്നു പ്രവർത്തകരോട് സുധാകരൻറെ ചോദ്യം. ലക്ഷകണക്കിന് രൂപ മുടക്കിയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. രണ്ട് പേർ സംസാരിച്ച് കഴിഞ്ഞ് ആളുകൾ പോവുകയാണെന്നും അദ്ദേഹം വിമർശിച്ചു….

Read More

ഫെബ്രുവരി മാസത്തെ റേഷൻ വിതരണം മാർച്ച് ഒന്നു വരെ നീട്ടി

തിരുവനന്തപുരം: ഫെബ്രുവരി മാസത്തെ റേഷൻ വിതരണം മാർച്ച് ഒന്നു വരെ നീട്ടി. ഈ മാസത്തെ റേഷൻ നാളെ (വെള്ളി) കൂടി വാങ്ങാം. റേഷൻ വ്യാപാരികൾക്ക് സ്റ്റോക്ക് അപ്ഡേഷനായി അനുവദിക്കുന്ന അവധി മാർച്ച് രണ്ടിനായിരിക്കും. അതിനാല്‍ ശനിയാഴ്ച റേഷൻകടകൾ അവധി ആയിരിക്കും. റേഷൻ വ്യാപാരി സംഘടനകളുമായി ചർച്ച നടത്തിയ മന്ത്രി ജി.ആർ. അനിൽ റേഷൻ വ്യാപാരികളുടെ കടയടപ്പ് സമരം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. റേഷൻ വ്യാപാരികളുടെ വേതനപാക്കേജ് പരിഷ്കരിക്കാൻ തയ്യാറെന്ന് മന്ത്രി അറിയിച്ചു. സാമ്പത്തിക പ്രതിസന്ധി മാറുംവരെ സാവകാശം വേണമെന്ന്…

Read More

തമിഴ്നാട്ടിൽ സിപിഐക്കും സിപിഎമ്മിനും രണ്ട് സീറ്റ് വീതം

ചെന്നൈ: തമിഴ്‌നാട്ടിൽ ഭരണകക്ഷിയായ ഡി.എം.കെ നേതൃത്വത്തിലുള്ള മതേതര പുരോഗമന സഖ്യത്തിൻ്റെ ഭാഗമായ സിപിഐയും സിപിഎമ്മും രണ്ടു വീതം സീറ്റിൽ മത്സരിക്കും. സിപിഎം മധുര, കോയമ്പത്തൂർ മണ്ഡലങ്ങളിലും സിപിഐ തിരുപ്പൂർ, നാഗപട്ടണം മണ്ഡലങ്ങളിലുമാണ് മത്സരിക്കുക. കഴിഞ്ഞതവണ ഇരു സീറ്റിലും രണ്ടു പാർട്ടികളും വിജയിച്ചിരുന്നു. ഇതിനു പുറമെ മുസ്ല‌ിം ലീഗിനും കെ.എം.ഡി.കെക്കും ഓരോ സീറ്റ് നൽകിയിട്ടുണ്ട്. കോൺഗ്രസ് കൂടി ഉൾപ്പെടുന്ന സഖ്യം കഴിഞ്ഞതവണ ആകെയുള്ള 39 സീറ്റിൽ 38ഉം നേടിയിരുന്നു. തമിഴ്‌നാട്ടിൽ ഭരണകക്ഷിയായ ഡി.എം.കെ നയിക്കുന്ന സഖ്യത്തിൽ കോൺഗ്രസ്, സി.പി.ഐ,…

Read More

സർക്കാറിന് തിരിച്ചടി; ഗവർണർ അയച്ച മൂന്നു ബില്ലുകൾ തടഞ്ഞുവെച്ച് രാഷ്ട്രപതി

തിരുവനന്തപുരം: സംസ്ഥാന നിയമസഭ പാസാക്കി ഗവർണർ രാഷ്ട്രപതിയുടെ പരിഗണനക്കായി അയച്ച മൂന്നു യൂണിവേഴ്സിറ്റി നിയമ ഭേദഗതി ബില്ലുകൾക്ക് അനുമതി നൽകിയില്ല. ഏഴ് ബില്ലുകളിൽ ഒന്നിന് മാത്രമാണ് രാഷ്ട്രപി അംഗീകാരം നൽകിയത്. മറ്റ് മൂന്ന് ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയിലാണ്. ഗവർണറെ സർവകലാശാലകളിലെ ചാൻസലർ പദവിയിൽനിന്ന് ഒഴിവാക്കുന്ന കേരള യൂണിവേഴ്‌സിറ്റി നിയമങ്ങൾ ഭേദഗതി ബിൽ (ഭേദഗതി 2) 2022, വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി വിപുലീകരിക്കുന്നതിനുള്ള യൂണിവേഴ്സിറ്റി നിയമങ്ങൾ ഭേദഗതി ബിൽ 2022, സർവകലാശാലാ ട്രിബ്യൂണൽ നിയമനം സംബന്ധിച്ച…

Read More

ജീത്തു ജോസഫ് സംവിധാനം ചെയ്ത സൂപ്പര്‍ ബ്ലോക്ക്ബസ്റ്റര്‍ ‘ദൃശ്യം’ ഫ്രാഞ്ചൈസ് ഹോളിവുഡിലേക്ക്

ജീത്തു ജോസഫ് സംവിധാനം ചെയ്ത സൂപ്പര്‍ ബ്ലോക്ക്ബസ്റ്റര്‍ ‘ദൃശ്യം’ ഫ്രാഞ്ചൈസ് ഹോളിവുഡിലേക്ക്. ഇന്ത്യയിലും ചൈനയിലും ഗംഭീര സ്വീകാര്യത ലഭിച്ച ചിത്രത്തിന് ഇപ്പോള്‍ ഹോളിവുഡിലും ആവശ്യക്കാരുണ്ട്. കൊറിയന്‍ റീമേയ്ക്കിന് ശേഷം ‘ദൃശ്യം’ ഹോളിവുഡില്‍ നിര്‍മ്മിക്കുന്നതിന് പനോരമ സ്റ്റുഡിയോസ് ഗള്‍ഫ് സ്ട്രീം പിക്ചേഴ്സും JOAT ഫിലിംസിനും കൈ കൊടുത്തിരിക്കുകയാണ്. ‘ദൃശ്യത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങളുടെ അന്താരാഷ്ട്ര റീമേക്ക് അവകാശം യഥാര്‍ത്ഥ നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസില്‍ നിന്ന് പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിരുന്നു. ചിത്രം യുഎസിലും കൊറിയയിലും സ്പാനിഷ് ഭാഷാ പതിപ്പിനായി ഒരുങ്ങികൊണ്ടിരിക്കുകയാണ്….

Read More

പി ജയരാജനെ വീട്ടിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമിച്ചകേസ്; എട്ട് പ്രതികളെ കോടതി വെറുതെ വിട്ടു

കൊച്ചി : സിപിഐഎം നേതാവ് പി ജയരാജനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളിൽ ഒരാളൊഴികെ മറ്റെല്ലാവരെയും വെറുതെ വിട്ടു. എട്ട് പ്രതികളെയാണ് ഹൈക്കോടതി വെറുതെ വിട്ടത്. രണ്ടാം പ്രതി ചിരുക്കണ്ടോത്ത് പ്രശാന്ത് കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി. പ്രതികളും സർക്കാരും സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ഹൈക്കോടതി ജസ്റ്റിസ് പദ്മരാജനാണ് വിധി പറഞ്ഞത്. ആർ എസ് എസ് ജില്ലാ, താലൂക്ക് കാര്യവാഹക് ഉൾപ്പെടെയുളളവരായിരുന്നു കേസിലെ പ്രതികൾ. ഒന്നാം പ്രതി കടിച്ചേരി അജി, മനോജ്, പാര ശശി (4),എളംതോട്ടത്തിൽ മനോജ്,കുനിയിൽ സനൂബ്,…

Read More

കടയ്ക്കാവൂർ, എസ്ആർവി
എൽപി സ്കൂൾ വാർഷികാഘോഷം നടന്നു

കടയ്ക്കാവൂർ എസ് ആർവി എൽ പി സ്കൂൾ വാർഷികാഘോഷം നടന്നു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം രേഖസുരേഷ് അധ്യക്ഷയായി. ഹെഡ് മിസ്ട്രസ് മഞ്ചു . കെ എസ് റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വക്കേറ്റ് റസൂൽഷാ, പി.ടി.എ. പ്രസിഡന്റ് റോസ് ലി എന്നിവർ സംസാരിച്ചു. സ്കൂൾ മാനേജർ വി.ശ്രീലേഖ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി രമ്യ . വി.എസ് നന്ദിയും പറഞ്ഞു. വിവിധരംഗങ്ങളിൽ മികച്ച പ്രകടനം നടത്തിയ കുട്ടികൾക്ക് ചടങ്ങിൽ പുരസ്ക്കാരങ്ങൾ നൽകി. തുടർന്ന് കുട്ടികളുടെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial