Headlines

6 ലക്ഷം വരെ ഫീസ്, പാര മെഡിക്കൽ കോഴ്സിൻ്റെ മറവിൽ തട്ടിപ്പ്; കൂട്ട പരാതിയുമായി വിദ്യാര്‍ഥികള്‍

തൃശ്ശൂർ : തൃശൂരിൽ പാര മെഡിക്കൽ കോഴ്സിൻ്റെ മറവിൽ തട്ടിപ്പ്. തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കൂട്ടപ്പരാതിയുമായി വിദ്യാർത്ഥികളെത്തി. മിനർവ അക്കാദമിക്കെതിരെയാണ് വിദ്യാർഥികളുടെ പരാതി. വ്യാജ സർട്ടിഫിക്കറ്റ് നൽകി പറ്റിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. പാരാമെഡിക്കൽ കോഴ്സുകൾക്കായി 50,000 മുതൽ ആറ് ലക്ഷം വരെ ഫീസ് വാങ്ങിയെന്നും അംഗീകാരമില്ലാത്ത സ്ഥാപനമാണെന്നുമാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. തൃശൂര്‍ വടക്കൻ സ്റ്റാൻഡിലാണ് മിനര്‍വ അക്കാദമി പ്രവര്‍ത്തിക്കുന്നത്.ഡിപ്ലോമ, ഡിഗ്രി കോഴ്സുകളാണ് മിനർവ അക്കാദമി നടത്തുന്നത്. കോഴ്സ് പൂർത്തിയാക്കിയവർക്ക് തൊഴിൽ ലഭിക്കാതെ വന്നതോടെയാണ് സ്ഥാപനത്തിന്…

Read More

കോട്ടയത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.

കോട്ടയം:പേരൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.കല്ലറ തെക്കേ ഈട്ടിത്തറ വിഷ്ണു (31)ആണ് അപകടത്തിൽ മരിച്ചത്.അപകടത്തിൽപ്പെട്ട മറ്റൊരു ബൈക്കിൽ സഞ്ചരിച്ചിരുന്ന പേരൂർ സ്വദേശികളായ രണ്ടു പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെ മണർകാട് – പട്ടിത്താനം ബൈപ്പാസിൽ പേരൂർ ഭാഗത്തായിരുന്നു അപകടം. എതിർദിശയിൽ നിന്നും എത്തിയ രണ്ടു ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പേരൂരിലെ ബന്ധുവീട്ടിൽ നിന്നും സ്വന്തം വീട്ടിലേയ്ക്കു മടങ്ങിപ്പോകുകയായിരുന്ന വിഷ്ണുവിന്റെ ബൈക്കും എതിർദിശയിൽ നിന്നും എത്തിയ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ…

Read More

കായംകുളത്ത് മകന്‍ അമ്മയെ അടിച്ചുകൊന്നു

ആലപ്പുഴ: കായംകുളത്ത് മകന്‍ അമ്മയെ മര്‍ദിച്ചു കൊന്നു. പുതുപ്പള്ളി സ്വദേശി ശാന്തമ്മയാണ് (72) മരിച്ചത്. മകന്‍ ബ്രഹ്മദേവനെ (43) പൊലീസ് അറസ്റ്റ് ചെയ്തു.ഇന്നലെ രാത്രിയാണ് അടിയേറ്റ ശാന്തമ്മയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അവിടെവച്ച് ശാന്തമ്മ മരിച്ചു. തുടര്‍ന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനെത്തിച്ചപ്പോള്‍ തലയ്ക്കടിയേറ്റാണ് വയോധിക മരിച്ചതെന്ന് ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചു.ഇതിന്റെ അടിസ്ഥാനത്തില്‍ മകന്‍ ബ്രഹ്മദത്തനെ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അമ്മയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നുത്. ഇരുവരും തമ്മില്‍ വഴക്ക് പതിവാണെന്നും…

Read More

ആലപ്പുഴയിൽ കെ സി വേണുഗോപാൽ സ്ഥാനാർത്ഥിയാകും

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ സീറ്റിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ സ്ഥാനാർത്ഥിയാകും. മത്സരിക്കാൻ തയ്യാറാണെന്ന് കെ സി വേണുഗോപാൽ അറിയിച്ചു. മുഴുവൻ സീറ്റിലും വിജയസാധ്യത മുന്നിൽകണ്ടാണ് കെ സി മത്സരത്തിനിറങ്ങുന്നത്. കെ സി വേണുഗോപാൽ എത്തിയാൽ ആലപ്പുഴ പിടിക്കാമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നു. അതേസമയം വയനാട് രാഹുൽ ഗാന്ധി മത്സരിക്കുമോയെന്ന കാര്യത്തിൽ തീരുമാനമായില്ല. കണ്ണൂർ കെപിസിസി അധ്യക്ഷൻ കെ സുധാകരനോട് മത്സരിക്കാൻ എഐസിസി ആവശ്യപ്പെട്ടതായാണ് വിവരം. ഇത്തവണ മത്സരത്തിനില്ലെന്ന് കെ സുധാകരൻ നേരത്തെ…

Read More

സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ തീരുമാനമായി ; വയനാട് ആനിരാജ, തൃശൂർ വി എസ് സുനിൽകുമാർ, തിരുവനന്തപുരം പന്ന്യൻ, മാവേലിക്കര സി എ അരുൺകുമാർ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെുപ്പിനുള്ള സിപിഐ സ്ഥാനാർത്ഥിപ്പട്ടിക തയാറായി. വയനാട്ടിൽ ആനി രാജ, തൃശൂരിൽ വിഎസ് സുനിൽകുമാർ,തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രനും,, മാവേലിക്കരയിൽ സിഎ അരുൺ കുമാർ എന്നിവർ മത്സരിക്കും. സിപിഐയുടെ സംസ്ഥാന എക്സിക്യൂട്ടിവിലാണ് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തീരുമാനമായത്. വൈകിട്ട് മൂന്നു മണിക്ക് കൗൺസിൽ യോഗം ചേർന്ന് പ്രഖ്യാപനമുണ്ടായേക്കും. മാവേലിക്കരയിലെ സ്ഥാനാർത്ഥി സിഎ അരുൺ കുമാർ സിപിഐ ആലപ്പുഴ ജില്ലാ കൗൺസിലിൽ അംഗവും എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗവുമാണ്.

Read More

നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം:ഫെബ്രുവരി 27 ന് രാവിലെ 7 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയും 28 നു രാവിലെ 11മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയും ആണ് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. 27 ന് രാവിലെ 5 മണിമുതല്‍ ഉച്ചയ്ക്ക് 2 മണി വരെ ഡൊമസ്റ്റിക് എയർപോർട്ട്, ശംഖുമുഖം, ആള്‍സെയിൻസ്, കൊച്ചുവേളി, മാധവപുരം, സൗത്ത് തുമ്ബ, പൗണ്ട്കടവ് വരെയുള്ള റോഡിലും ആള്‍സെയിൻസ് ജംഗ്ഷന്‍ മുതല്‍ ചാക്ക, പേട്ട, പാറ്റൂർ, ആശാൻ സ്ക്വയർ, പാളയം രക്തസാക്ഷി…

Read More

കണ്ണൂരിൽ കെ സുധാകരൻ തന്നെ രംഗത്തിറങ്ങും; മത്സരിക്കാൻ എഐസിസി നിർദ്ദേശം

ദില്ലി: ലോക് സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽകെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ എംപിതന്നെ മത്സരിക്കും. കെപിസിസി അധ്യക്ഷപദവിയും എംപി സ്ഥാനവും ഒരുമിച്ച് കൊണ്ട്പോകുന്നതിലെ ബുദ്ധിമുട്ട് അദ്ദേഹംനേതൃത്വത്തെ അറിയിച്ചിരുന്നു. മത്സര രംഗത്തു നിന്ന് തന്നെ ഒഴിവാക്കണമെന്നുംഅദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽസിപിഎം എംവി ജയരാജനെന്ന ശക്തനായസ്ഥാനർത്ഥിയെ തീരുമാനിച്ചസാഹഹചര്യത്തിലാണ് അതിനെ നേരിടാൻസുധാകരൻ തന്നെ വേണമെന്ന നിലപാടിലേക്ക്നേതൃത്വം എത്തിയത്.പല നേതാക്കളുടേയുംപേരുകൾ കണ്ണൂർ സീറ്റിലേക്ക്ഉയർന്നുകേട്ടിരുന്നു. എന്നാൽ അവർക്കെതിരെപാർട്ടിക്കുളളിൽ നിന്ന് തന്നെ എതിർപ്പുംഉയർന്നു. ഇതും നേതൃത്വംകണക്കിലെടുത്തു. സുധാകരന് രാജ്യസഭ സീറ്റ്നൽകാനും ആലോചന ഉണ്ടായിരുന്നു.എന്നാൽ മുസ്ലിം ലീഗിന് രാജ്യസഭ സീറ്റ്നൽകാൻ തീരുമാനിച്ചതും…

Read More

ആലപ്പുഴയിലെ ഏഴാം ക്ലാസുകാരന്റെ ആത്മഹത്യ: രണ്ട് അധ്യാപകർക്ക് എതിരെ കേസെടുത്തു

ആലപ്പുഴയിലെ ഏഴാംക്ലാസുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് അധ്യാപകർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുത്തു. കായികാധ്യാപകൻ ക്രിസ്തുദാസ്, അധ്യാപിക രമ്യ എന്നിവർക്കെതിരെയാണ് മണ്ണഞ്ചേരി പോലീസ് കേസ് എടുത്തത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും വടികൊണ്ട് തല്ലിയതിനുമാണ് കേസ്.അന്വേഷണ പുരോഗതിയുടെ അടിസ്ഥാനത്തിൽ മറ്റു വകുപ്പുകൾ കൂടി ചുമത്തും എന്ന് പോലീസ്. ഈ മാസം 15നാണ് ആലപ്പുഴ കാട്ടൂരിൽ 13 വയസ്സുകാരൻ സ്കൂൾ വിട്ടു വന്നശേഷം യൂണിഫോമിൽ വീടിനുള്ളിൽ തൂങ്ങിമരിച്ചത്. ക്ലാസിൽ താമസിച്ചു എത്തിയതിന് അധ്യാപകരുടെ ശിക്ഷാനടപടിയിൽ മനം നൊന്താണ്…

Read More

ഉറങ്ങി കിടന്ന ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി; ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം: വര്‍ക്കലയില്‍ ഭര്‍ത്താവ് ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി. ചവര്‍കോട് സ്വദേശിയായ ലീലയ്ക്കാണ് പരിക്കേറ്റത്. പൊള്ളലേറ്റ വീട്ടമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ഭര്‍ത്താവ് അശോകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. ലീല ഉറങ്ങുന്നതിനിടെ ഭര്‍ത്താവ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കുറ്റം സമ്മതിച്ച അശോകന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.

Read More

കോട്ടൂരിൽ കാട്ടാന ശല്യം: ബൈക്ക് തകർത്തു

കാട്ടാക്കട : കോട്ടൂർ അഗസ്ത്യവനം സെറ്റിൽമെന്റുകളിൽ ഇടവേളയ്ക്ക് ശേഷം കാട്ടാന ഭീതി. കൃഷിയിടങ്ങൾ ചവിട്ടിമെതിക്കുന്ന കാട്ടാനക്കൂട്ടം ജനങ്ങൾക്കു നേരെയും പാഞ്ഞടുത്തു തുടങ്ങി. ശനിയാഴ്ച വിവിധ സമയങ്ങളിലായി 2 പേർക്കു നേരെ ആനയുടെ ആക്രമണ ശ്രമം ഉണ്ടായി. ബൈക്ക് യാത്രികനായ പൊടിയം സ്വദേശി രാജേഷിനെ ആനക്കൂട്ടം ആക്രമിക്കാൻ ശ്രമിച്ചു. ബൈക്ക് കേടുവരുത്തി. കോട്ടൂർ സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ ജെ.റെജിയുടെ ബൈക്കും ആനക്കൂട്ടം നശിപ്പിച്ചു.വേനൽ കടുത്തതോടെ ഉൾവനത്തിൽ നിന്നും കൂട്ടമായെത്തുന്ന ആനകൾ സെറ്റിൽമെന്റിൽ നാശം വിതയ്ക്കുകയാണ്. വ്യാപകമായി കൃഷി നശിപ്പിക്കുന്നതായും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial