Headlines

ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്; നിര്‍ദേശം കര്‍ശനമായി നടപ്പാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

അടുത്ത അധ്യയന വര്‍ഷം മുതല്‍ രാജ്യത്ത് ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം നേടാനുള്ള ചുരുങ്ങിയ പ്രായം ആറ് വയസാക്കും. വിദ്യാഭ്യാസ മന്ത്രാലയം ഈ ആശയം നേരത്തെ മുന്നോട്ടുവച്ചിരുന്നു. 2024-25 അധ്യയന വര്‍ഷം മുതല്‍ നിര്‍ദേശം കര്‍ശനമായി നടപ്പാക്കണമെന്ന് മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി. 2023ലാണ് ആദ്യമായി ഈ നിര്‍ദേശം വിദ്യാഭ്യാസ മന്ത്രാലയം അവതരിപ്പിക്കുന്നത്. അടുത്ത സ്‌കൂള്‍ പ്രവേശനത്തില്‍ കുട്ടികളുടെ കുറഞ്ഞ പ്രായം ആറോ അതില്‍ കൂടുതലോ ആണെന്ന് ഉറപ്പുവരുത്തണമെന്ന് സ്‌കൂള്‍ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പ്…

Read More

ഹോം നഴ്സിന്റെ മരണം മകന്‍ എറിഞ്ഞ കല്ല് തലയില്‍ കൊണ്ട്’; പിടികൂടി പൊലീസ്

കോഴിക്കോട് : ബാലുശേരിയില്‍ ഹോം നഴ്സ് മരിച്ചത് മകന്‍ എറിഞ്ഞ കല്ല് തലയില്‍ കൊണ്ടാണെന്ന് പൊലീസ്. മരണവുമായി ബന്ധപ്പെട്ട് മകന്‍ മണികണ്ഠനെ ബാലുശേരി ഇന്‍സ്പെക്ടര്‍ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. കരിയാത്തന്‍കാവ് കുന്നുമ്മല്‍ ഗോവിന്ദന്റെ ഭാര്യ അമ്മിണി (53) ആണ് ചികിത്സയിലിരിക്കേ കഴിഞ്ഞ ദിവസം മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടോടെയാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടക്കുന്നത്. കുടുംബ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഇവരുടെ വീട്ടില്‍ ബന്ധുക്കള്‍ എത്തിയിരുന്നു. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് അവര്‍ മടങ്ങിയതിന് ശേഷമാണ്…

Read More

കൊണ്ടോട്ടിയിൽ കെഎസ്ആർടിസി ബസ് ഡിവൈഡറിൽ തട്ടി നടുറോഡിൽ മറിഞ്ഞു; നിരവധി യാത്രക്കാർക്ക് പരിക്ക്

കൊണ്ടോട്ടിയിൽ കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് നടുറോഡിൽ മറിഞ്ഞു അപകടം. കൊണ്ടോട്ടി ടൗണിൽ മേലങ്ങാടി-തങ്ങൾസ് റോഡ് ജംങ്ഷനിലാണ് ഇന്ന് രാവിലെ അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ ബസ് ഡ്രൈവർ അടക്കമുള്ളവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന് പിന്നാലെ പോയ കെഎസ്ആർടിസി ബസ് കൊണ്ടോട്ടിയിൽ തങ്ങൾസ് റോഡ് ജംഗ്ഷനിൽ വെച്ച് ഡിവൈഡറിൽ ഇടിച്ച് നടുറോഡിൽ മറിയുകയായിരുന്നു. ഉടൻതന്നെ നാട്ടുകാരും പോലീസും ഓടിയെത്തി പരിക്കേറ്റ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവഴിയുള്ള ഗതാഗതം…

Read More

അടിമാലിയിൽ 15വയസുകാരിയെ കാണാതായി; കാണാതായത് പീഡനത്തിനിരയായി ഷെല്‍ട്ടര്‍ ഹോമില്‍ കഴിഞ്ഞിരുന്ന പെൺകുട്ടിയെ

ഇടുക്കി: അടിമാലിയിൽ 15 വയസുകാരിയെ കാണാതായി. പീഡനത്തിരയായി ഷെൽട്ടർ ഹോമിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയെ ആണ് ഇന്നലെ വൈകുന്നേരം മുതൽ കാണാതായത്. ഇന്നലെ പരീക്ഷ എഴുതാനായി പോയതാണ് പെൺകുട്ടി. തിരിച്ച് ബസിൽ വരുന്ന വഴി പൈനാവിനും തൊടുപുഴയ്ക്കുമിടയിൽ വച്ച് കാണാതാവുകയായിരുന്നു. പെണ്‍കുട്ടിക്കായി തൊടുപുഴ പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ പീഡിപ്പിച്ച അഞ്ച് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു

Read More

ലോക്കോ പൈലറ്റില്ലാതെ ട്രെയിൻ ഓടിയത് 60 കിലോമീറ്റർ! ഒഴിവായത് വൻ ദുരന്തം

ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ മുതല്‍ പഞ്ചാബ് വരെ ട്രെയിന്‍ ലോക്കോ പൈലറ്റില്ലാതെ ഓടി. കത്വാ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിനാണ് തനിയെ ഓടിയത്. കത്വാ സ്റ്റേഷനില്‍ നിന്ന് പഞ്ചാബിലെ ഊഞ്ചി ബസ്സി വരെ ലോക്കോ പൈലറ്റില്ലാതെ സഞ്ചരിച്ചു. 53 ബോഗികള്‍ ഉള്ള ചരക്ക് ട്രെയിന്‍ എഴുപത് കിലോമീറ്ററോളം ദൂരമാണ് ട്രെയിന്‍ തനിയെ ഓടിയത്. ഗുരുതരസുരക്ഷ വീഴ്ച അന്വേഷിക്കാന്‍ റെയില്‍വെ ഉത്തരവിട്ടു. പത്താന്‍കോട്ട് ഭാഗത്തേക്കുള്ള ഭൂമിയുടെ ചരിവ് കാരണമാണ് ട്രെയിന്‍ തനിയെ ഓടിയത് എന്നാണ് സൂചന. ഇന്ന് രാവിലെ 7.10 ഓടെയാണ്…

Read More

‘ചര്‍ച്ച തൃപ്തികരം’; 27 ന് ലീഗ് നേതൃയോഗം ചേര്‍ന്ന് അന്തിമ തീരുമാനമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

കൊച്ചി: മൂന്നാം സീറ്റ് വിഷയത്തിൽ കോണ്‍ഗ്രസുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ച തൃപ്തികരമായിരുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഈ മാസം 27 ന് പാണക്കാട് ലീഗിന്റെ നേതൃയോഗം വിളിച്ചിട്ടുണ്ട്. ഇന്നത്തെ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ നേതൃയോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന്, കോണ്‍ഗ്രസുമായുള്ള ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷം പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ സ്ഥലത്തില്ല. അദ്ദേഹം നാളെയെ തിരിച്ചെത്തുകയുള്ളൂ. മറ്റന്നാള്‍ പാണക്കാട്ട് നേതൃയോഗം വിളിച്ചിട്ടുണ്ട്. അദ്ദേഹവുമായും മറ്റു നേതാക്കളുമായും…

Read More

ജോലി അഭിമുഖത്തിന് പോകുകയായിരുന്ന രാമക്കൽമേട് സ്വദേശി ട്രെയിനിൽ നിന്ന് വീണ് മരിച്ചു

നെടുങ്കണ്ടം: ജോലിക്കായുള്ള അഭിമുഖത്തിന് പോവുകയായിരുന്ന ഇടുക്കി സ്വദേശി പാലക്കാട് ട്രെയിനിൽ നിന്ന് വീണ് മരിച്ചു. നെടുങ്കണ്ടം രാമക്കൽമേട് കോമ്പമുക്ക് സ്വദേശി വല്യഉഴത്തിൽ രാജുവിന്റെ മകൻ ജ്യോതിഷ് കുമാറാണ് (22) മരിച്ചത്.അഭിമുഖത്തിൽ പങ്കെടുക്കാനായി ഡൽഹിയിലേക്കുള്ള യാത്രാമധ്യേ പാലക്കാട് ഒറ്റപ്പാലത്തു വച്ചായിരുന്നു അപകടം. സംഭവത്തിൽ കേസെടുത്ത റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം നാട്ടിലെത്തിച്ചു

Read More

മൂന്ന് ജില്ലകളിൽ ഇടിമിന്നലോടുകൂടി മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് മഴയ്ക്ക സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. അതേസമയം, ഇന്ന് കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ…

Read More

ബസിൽ കയറുന്നതിനിടെ വയോധിക വീണു മരിച്ചു

ചെങ്ങമനാട്: സ്വകാര്യ ബസിൽ കയറുന്നതിനിടെ കാൽ വഴുതി ബസിനടിയിൽപ്പെട്ട് വയോധിക മരിച്ചു. നെടുമ്പാശ്ശേരി അത്താണി കുന്നിശ്ശേരി പാലാട്ടി വീട്ടിൽ വറീതിൻ്റെ മകൾ മറിയാമ്മയാണ് (അച്ചാമ-68) മരിച്ചത്. ഞായറാഴ്ച രാവിലെ 7.50ഓടെ ചെങ്ങമനാട്- അത്താണി റോഡിൽ കുന്നിശ്ശേരി ബസ് സ്റ്റോപ്പിലായിരുന്നു അപകടം. അത്താണിയിലുള്ള പള്ളിയിൽ പ്രാർഥനക്ക് പോകാൻ ചെങ്ങമനാട് നിന്ന് വരുകയായിരുന്ന ബസിൽ കയറുന്നതിനിടെ അതേ ബസിനടിയിൽപ്പെടുകയായിരുന്നു. തൽക്ഷണം മരിച്ചു. മൃതദേഹം അങ്കമാലി താലൂക്കാശുപത്രിയിലേക്ക് മാറ്റി. അവിവാഹിതയാണ്. സഹോദരങ്ങൾ: പീറ്റർ, എൽസി, സാറാമ്മ, അന്നമ്മ, ഏലിയാമ്മ. ചെങ്ങമനാട് പൊലീസ്…

Read More

ആറ്റുകാൽ പൊങ്കാല പണ്ടാര അടുപ്പിൽ തീ പകർന്നു; യാഗശാലയായി തലസ്ഥാന നഗരി

തിരുവനന്തപുരം: ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമായി. ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ തീ പകര്‍ന്നതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്. തന്ത്രി തെക്കേടത്ത് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍നിന്നു ദീപം പകര്‍ന്നു മേല്‍ശാന്തി ഗോശാല വിഷ്ണു വാസുദേവന്‍ നമ്പൂതിരിക്ക് നല്‍കി. മേല്‍ശാന്തി ക്ഷേത്രം തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ തീകത്തിച്ച ശേഷം ദീപം സഹമേല്‍ശാന്തിക്ക് കൈമാറി. പിന്നീടാണ് വലിയ തിടപ്പള്ളിയിലും പണ്ടാര അടുപ്പിലും തീ കത്തിച്ചത്. തുടര്‍ന്ന് ക്ഷേത്രപരിസരത്തും നഗരത്തിലുമുള്ള പൊങ്കാല അടുപ്പുകളിലേക്ക് തീ പകര്‍ന്നു. ഇതോടെ തലസ്ഥാന നഗരി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial