പൂഞ്ഞാറിൽ വൈദികനെ വാഹനം ഇടിപ്പിച്ച കേസിൽ 27 പേർ അറസ്റ്റിൽ; വിദ്വേഷം പ്രചരിപ്പിച്ചവർക്കെതിരെയും കേസ്
ഈരാറ്റുപേട്ട: പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന പള്ളി സഹവികാരി ഫാ.ജോസഫ് ആറ്റുചാലിനെ വാഹനം ഇടിച്ച സംഭവത്തിൽ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 27 പേർ അറസ്റ്റിൽ. സംഭവത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ച രണ്ടുപേര്‍ക്കെതിരെ കോട്ടയം സൈബര്‍ പോലീസും കേസ് രജിസ്റ്റര്‍ചെയ്തു. വൈദികനെ ആക്രമിച്ചവര്‍ക്കെതിരേ പ്രതിഷേധമുയര്‍ത്തിയ, കണ്ടാല്‍ അറിയാവുന്ന അഞ്ച് പേര്‍ക്കെതിരെയും ഈരാറ്റുപേട്ട പോലീസ് കേസ് എടുത്തു. വാഹനം ഇടിപ്പിച്ച കേസില്‍ അറസ്റ്റിലായ 27 പേരില്‍ 10 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ഇവരെ അറസ്റ്റ്…

