Headlines

മാമംനട ശ്രീഭഗവതി ക്ഷേത്ര ട്രസ്റ്റ് വിദ്യാർത്ഥികൾക്ക്
ഉപഹാരങ്ങൾ നൽകി

ആറ്റിങ്ങൽ:മാമംനട ശ്രീഭഗവതി ക്ഷേത്രത്തിലെ കുംഭമഹോൽസവത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് ഉപഹരങ്ങൾ നൽകി. ചടങ്ങ് കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾ, മറ്റ് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ എന്നിവരെയാണ് ഉപഹാരങ്ങൾ നൽകി ആദരിച്ചത്. ചടങ്ങിൽ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി അഡ്വക്കേറ്റ് വിജിൽ . പ്രസിഡന്റ് മധു , ട്രഷറർ അശോകൻ എസ്.പി എന്നിവർ പങ്കെടുത്തു.

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതിക്ക് 31 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

കാട്ടാക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 31 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പ്രതി പെൺകുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കുകയായിരുന്നു. കാട്ടാക്കട അതിവേഗ പോക്സോ കോടതിയാണ്, പത്തനംതിട്ട മലയാലപ്പുഴ പുതുകുളം കുമ്പഴ എസ്റ്റേറ്റ് 10-ാം ലൈൻ ക്വാർട്ടേഴ്സിൽ വിഷ്ണു വിത്സണെ(25) ശിക്ഷിച്ചത്. പിഴത്തുക അതിജീവിതക്ക് നൽകണം. ഇല്ലെങ്കിൽ 12 മാസം കൂടി കഠിനതടവ് അനുഭവിക്കണം. അതിജീവിതക്കും കുഞ്ഞിനും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പിഴത്തുക കൂടാതെ…

Read More

ലോക്കപ്പിന് മുന്നിൽ പുഞ്ചിരിച്ചുകൊണ്ട് ജോസ്; ‘ടർബോ’ സെക്കൻഡ് ലുക്ക് പോസ്റ്റർ

മിഥുൻ മാനുവൽ തോമസിൻ്റെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘ടർബോ’യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ മാസ്സ് ആക്ഷൻ കോമഡി ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് നിർമ്മിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണിത്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ടർബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ വിയറ്റ്നാം ഫൈറ്റേഴ്‌സാണ് കൈകാര്യം…

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈം ഗികമായി പീഡിപ്പിക്കാൻ ശ്രമം; മാനന്തവാടിയിൽ മദ്രസ അധ്യാപകന്‍ പിടിയിൽ

മാനന്തവാടി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈം ഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചന്ന കേസില്‍ മദ്രസ അധ്യാപകൻ അറസ്റ്റിൽ. സംഭവത്തിൽ എടവക കമ്മോം കെ.സി. മൊയ്തു (32) എന്നയാളെ മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തു. അതിക്രമ വിവരം കുട്ടി വീട്ടിൽ പറഞ്ഞതോടെ മാതാപിതാക്കൾ യുവാവിനെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു. എസ്.ഐ ജാന്‍സി മാത്യു എത്തി കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ മാനഭംഗത്തിനും പോക്‌സോ നിയമപ്രകാരവും യുവാവിനെതിരെ കേസെടുത്തു. ഇയാള്‍ മുന്‍പും തന്നോട് മോശമായി പെരുമാറിയിരുന്നതായി കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. കോടതിയില്‍…

Read More

ട്രെയിന്‍ പരിശോധനയില്‍ 6.900 കിലോ കഞ്ചാവ് കണ്ടെത്തി

ചെങ്ങന്നൂര്‍: എക്‌സൈസ് സംയുക്ത ട്രെയിന്‍ പരിശോധനയില്‍ 6.900 കിലോ ഗഞ്ചാവ് കണ്ടെത്തി.ആലപ്പുഴ അസി: എക്‌സൈസ് കമ്മീഷണറുടെ ഉത്തരവ് പ്രകാരം നടത്തിയ കോമ്പിംഗ് എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി കല്ലിശ്ശേരി, ചെങ്ങന്നൂര്‍, പുലിയൂര്‍, ചെങ്ങന്നൂര്‍ റയില്‍വേ സ്‌റ്റേഷന്‍ ഭാഗങ്ങളില്‍ പട്രോള്‍ ചെയ്തും ചെങ്ങന്നൂര്‍ റയില്‍വേ സ്‌റ്റേഷന്‍ കേന്ദ്രീകരിച്ച് ആര്‍പിഎഫ് ഉദ്യോഗസ്ഥരുമായി സംയുക്തമായി ട്രെയിന്‍ പരിശോധനകളും നടത്തി. ഷാലിമാര്‍നാഗര്‍കോവില്‍ ഗുരുദേവ് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിനില്‍ നിന്നും 6.900 കിലോ കഞ്ചാവ് കണ്ടെത്തി. റെയ്ഡിനു ചെങ്ങന്നൂര്‍ എക്‌സ്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജീവ്…

Read More

വയനാട് നിരവിൽപുഴയിൽ ഓടികൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു

വയനാട് :നിരവിൽ പുഴയിൽ കാറിന് തീപിടിച്ചു. കുറ്റ്യാടി ചുരത്തിലെ വാളാംതോടിന് സമീപം ആണ് ഓടികൊണ്ടിരുന്ന കാറിനു തീ പിടിച്ചത്.കോഴിക്കോട് ഭാഗത്ത് നിന്നും വയനാട്ടിലേക്ക് വരികയായിരുന്ന കാറാണ് വാളാംതോടിന് സമീപം കത്തിയത്. കാർ യാത്രക്കാരായ രണ്ട് പേർ തീ പടരുന്നതിന് മുൻപേ പുറത്തിറങ്ങിയിരുന്നതിനാൽ ആർക്കും പരിക്കില്ല. മാനന്തവാടിയിൽ നിന്നും ഫയർഫോയ്‌സ് സംഭവ സ്ഥലത്ത് എത്തി തീ അണച്ചു

Read More

മുസ്ലീം വിവാഹ-വിവാഹ മോചന രജിസ്ട്രേഷൻ ആക്ട് റദ്ദാക്കി, ഇനി സ്പെഷൽ മാര്യേജ് ആക്ട് മാത്രം; തീരുമാനമെടുത്തത് അസം

ദില്ലി: മുസ്ലീം വിവാഹ- വിവാഹ മോചന രജിസ്ട്രേഷൻ ആക്ട് റദ്ദാക്കി അസം സർക്കാർ. അസം സര്‍ക്കാര്‍ പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നാണ് മുസ്ലീം വിവാഹ- വിവാഹ മോചന രജിസ്ട്രേഷൻ ആക്ട് റദ്ദാക്കാൻ തീരുമാനിച്ചത്. ഉത്തരാഖണ്ഡിന് പിന്നാലെ ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിന് മുന്നോടിയായാണ് മുസ്ലീം വിവാഹ നിയമം റദ്ദാക്കിയത് നടപടി. മുസ്ലീം വിവാഹ നിയമം റദ്ദാക്കിയാലും സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാമെന്നാണ് അസം സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ബഹുഭാര്യാത്വം തടയുന്നതിനുള്ള നിയമനിർമ്മാണം ഉടനെന്നും അസം…

Read More

തൃശ്ശൂരിൽ രണ്ടിടത്തായി വൻ ലഹരി മരുന്ന് വേട്ട; പിടികൂടിയത് 3.75 കോടി രൂപയുടെ ഹാഷിഷ് ഓയിലും 77 കിലോ കഞ്ചാവും; യുവാക്കൾ അറസ്റ്റിൽ

തൃശ്ശൂർ; തൃശ്ശൂരിൽ രണ്ടിടത്തായി വൻ ലഹരി മരുന്ന് വേട്ട. യുവാക്കളിൽ നിന്നും കോടികൾ വിലവരുന്ന ലഹരിവസ്തുക്കൾ പരിശോധനയ്ക്കിടെ കണ്ടെടുത്തു. ആഡംബര കാറുകളിൽ കടത്തുകയായിരുന്ന 3.75 കോടി രൂപ വില വരുന്ന മൂന്ന് കിലോ ഹാഷിഷ് ഓയിലും 77 കിലോ കഞ്ചാവും 2 ലക്ഷം രൂപയുമായി പുത്തൂർ സ്വദേശി അരുണിനെയും, കോലഴി സ്വദേശി അഖിലിനെയും പിടികൂടി. തൃശൂർ സിറ്റി പോലീസ് കമ്മിഷണറുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡും, പീച്ചി പോലീസും ചേർന്ന് കുതിരാനിൽ വച്ചാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ…

Read More

സുഹൃത്തിന്റെ വീട്ടിൽനിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: സുഹൃത്തിന്റെ വീട്ടിൽനിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച യുവതി അറസ്റ്റിൽ. കൊച്ചി മരടിലാണ് സംഭവം. ചെങ്ങമനാട് സ്വദേശി ആതിര (26) യാണ് മരട് പോലീസിന്റെ പിടിയിലായത്. സുഹൃത്തിന്റെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച 79 ഗ്രാമോളം വരുന്ന സ്വർണാഭരണങ്ങളാണ് യുവതി മോഷ്ടിച്ചത്. കഴിഞ്ഞ 15-നാണ് കേസിനാസ്പദമായ സംഭവം. അന്നേദിവസം സുഹൃത്തിന്റെ വീട് സന്ദർശിച്ച ആതിര വീട്ടുകാർ കാണാതെ അലമാരയിൽ സൂക്ഷിച്ച സ്വർണം കൈക്കലാക്കി കടന്നുകളയുകയായിരുന്നു. രണ്ടുദിവസത്തിനു ശേഷമാണ് സ്വർണം നഷ്ടപ്പെട്ടകാര്യം വീട്ടുകാർ അറിയുന്നത്. സംശയംതോന്നിയ വീട്ടുകാർ പ്രതിയെ വിളിച്ചുചോദിച്ചപ്പോൾ പരസ്പ‌രവിരുദ്ധമായി…

Read More

കരമന ബോയ്സിൽ അഞ്ചുകോടിയുടെ ബഹുനില മന്ദിരം;നിർമാണോദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു

കരമന ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് അഞ്ചുകോടി രൂപ ചെലവഴിച്ച് പണിയുന്ന ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. അടുത്ത കാലത്തായി പൊതുവിദ്യാലയങ്ങൾ പരിവർത്തനാത്മകമായ ഉണർവിന് വിധേയമായിട്ടുണ്ടെന്നും പാഠ്യപദ്ധതിയുടെ അതിരുകൾക്കുള്ളിൽ വിദ്യാർത്ഥികളെ ഒതുക്കുന്നതിനുപകരം അവരുടെ നേട്ടങ്ങളും കഴിവുകളും തിരിച്ചറിഞ്ഞ് വളർത്തിയെടുക്കുന്നതിനാണ് സർക്കാർ ഊന്നൽ നൽകുന്നതെന്നും മന്ത്രി പറഞ്ഞു. വിദ്യാർത്ഥികളിൽ പ്രായോഗിക നൈപുണ്യവും തൊഴിലവസരവും ഉറപ്പാക്കുന്നതിനും തൊഴിൽ വിപണിയിലെ അവസരങ്ങളിലേക്ക് അവരെ പ്രാപ്തരാക്കാനുമുള്ള പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. പരമ്പരാഗത…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial