നവീകരിച്ച തോട്ടുമുക്ക് കമ്മ്യൂണിറ്റി ഹാൾ തുറന്നു

നെടുമങ്ങാട് നഗരസഭയിൽ കൊപ്പം തോട്ടുമുക്കിൽ നവീകരിച്ച കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ നിർവഹിച്ചു. കേരളത്തിലെ മികച്ച നഗരസഭകളിൽ ഒന്നായ നെടുമങ്ങാട് നഗരസഭയുടെ ജനക്ഷേമ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. ഒരു വർഷത്തിനുള്ളിൽ നഗരസഭയിലെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. നിർധനരായ പാലിയേറ്റീവ് രോഗികൾക്കുള്ള സഹായ ഉപകരണങ്ങളുടെയും, വായോജനങ്ങളായ സ്ത്രീകൾക്ക് നഗരസഭ നൽകുന്ന കട്ടിലുകളുടെയും വിതരണോദ്ഘാടനവും മന്ത്രി നിർവഹിച്ചു. മുനിസിപ്പൽ ഫണ്ടിൽ നിന്നും 11 ലക്ഷം…

Read More

മൊബൈല്‍ ഫോണിനെചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും പിഴയും

മൊബൈല്‍ ഫോണിനെചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും പിഴയും. മൂപ്പൈനാട്, വട്ടത്തുവയല്‍, മഞ്ഞളം 60 കോളനിയിലെ വിജയ് (28) നെയാണ് ജീവപര്യന്തം തടവിനും 40000 രൂപ പിഴയടക്കാനും കല്‍പ്പറ്റ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് വി അനസ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ അഞ്ച് വര്‍ഷം അധിക തടവ് അനുഭവിക്കണം. 2020 സെപ്തംബർ 24 രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 27 വയസുണ്ടായിരുന്ന സിനിയാണ് കൊല്ലപ്പെട്ടത്. മൊബൈല്‍ ഫോണിനെ ചൊല്ലിയുള്ള വഴക്ക് പിടിവലിയാകുകയും…

Read More

ചെക് പോസ്റ്റിലെ വാഹന പരിശോധന; 196 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

സുൽത്താൻബത്തേരി: വാഹന പരിശോധനയ്ക്കിടെ 196 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. പൊക്കുന്ന്, കച്ചേരിക്കുന്ന് ഗ്രീന്‍ നെസ്റ്റ് ടി.ടി ജബീര്‍(41)നെയാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ബുധനാഴ്ച്ച വൈകുന്നേരം മുത്തങ്ങ തകരപ്പാടി ചെക്ക് പോസ്റ്റില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. സുൽത്താൻ ബത്തേരി എസ്.ഐ എ. അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ പി.കെ. സുമേഷ്, വി.കെ. ഹംസ, കെ.എസ്. അരുണ്‍ജിത്ത് എന്നിവരും ഉണ്ടായിരുന്നു

Read More

കാര്യവട്ടത്തെ അസ്ഥികൂടം പുരുഷന്റേത്, വാട്ടർ ടാങ്കിൽ ടൈയും കണ്ണടയും ബാഗും

തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിലെ പഴയ വാട്ടർ ടാങ്കിൽ കണ്ടെത്തിയ അസ്ഥികൂടം പുരുഷന്റേത് എന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. വാട്ടർ ടാങ്കിൽ നിന്ന് പാന്റ്, ഷർട്ട്, തൊപ്പി, ടൈ, കണ്ണട, ബാഗ് എന്നിവയും കണ്ടെത്തിയിട്ടുണ്ട്. തൂങ്ങി മരണമാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. വിശദമായ അന്വേഷണത്തിൽ മാത്രമേ മരണകാരണം വ്യക്തമാകുള്ളൂ എന്നും പൊലീസ് പറയുന്നു. ഇന്നലെ വൈകീട്ടാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ ഫൊറൻസിക് സംഘം പൊലീസിന്റെയും ഫയർഫോഴ്സിന്റെയും സാന്നിധ്യത്തിൽ വാട്ടർ ടാങ്കിൽ പരിശോധന നടത്തി മഹസർ തയ്യാറാക്കി. പരിശോധനയിലാണ് അസ്ഥികൂടം…

Read More

ളോഹ പരാമര്‍ശം: ബിജെപി വയനാട് ജില്ലാ പ്രസിഡന്റ് കെ പി മധുവിനെ മാറ്റി

കല്‍പ്പറ്റ: ബിജെപി വയനാട് ജില്ലാ പ്രസിഡന്റ് കെ പി മധുവിനെ മാറ്റി. വന്യജീവി ആക്രമണങ്ങളില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താലിനിടെ വയനാട് പുല്‍പ്പള്ളയിലുണ്ടായ സംഘര്‍ഷത്തിന് കാരണം ളോഹയിട്ട ചിലരാണെന്ന കെപി മധുവിന്റെ പരാമര്‍ശം വിവാദമായിരുന്നു. ഇതേത്തുടര്‍ന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നടപടി. പകരം ജില്ലാ സെക്രട്ടറി പ്രശാന്ത മലവയലിന് ജില്ലാ പ്രസിഡന്റിന്റെ ചുമതല നല്‍കി. കെപി മധുവിന്റെ പരാമര്‍ശത്തിനെതിരെ മാനന്തവാടി രൂപത ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം രംഗത്തെത്തിയിരുന്നു. പ്രസ്താവന വിവാദമായതോടെ കെപി മധു തിരുത്തുമായി രംഗത്തുവന്നു. ളോഹയിട്ട ചിലരാണ്…

Read More

ആരാധകർക്ക് നേരെ അശ്ലീല ആംഗ്യം; പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് മത്സര വിലക്ക്

ഡൽഹി: പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ മത്സരത്തിൽ നിന്ന് വിലക്കി. സൗദി ഫുട്ബോള്‍ പ്രോ ലീഗിനിടെ ആരാധകർക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചതിനാണ് വിലക്കേർപ്പെടുത്തിയത്. ഇതിനൊപ്പം 10000 സൗദി റിയാല്‍ പിഴയായും ചുമത്തി. ഒരു മത്സരത്തിലാണ് ലീഗില്‍ അല്‍ നസ്‌ര്‍ ക്ലബിന്‍റെ താരമായ റോണോയ്‌ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നടപടിയിൽ ക്രിസ്റ്റ്യാനോയ്‌ക്ക് അപ്പീല്‍ നല്‍കാന്‍ അവസരമില്ലെന്ന് സൗദി പ്രോ ലീഗ് അച്ചടക്ക സമിതി വ്യക്തമാക്കിയിട്ടുണ്ട്. മത്സരത്തിനിടെ മെസി മെസി എന്ന് ആര്‍ത്തുവിളിച്ച ആരാധകര്‍ക്ക് നേരെയായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അശ്ലീല…

Read More

തമിഴ് ഹാസ്യ നടൻ അടഡേ മനോഹർ അന്തരിച്ചു

തമിഴ് നാടക, ചലച്ചിത്ര നടൻ അടഡേ മനോഹർ (68) അന്തരിച്ചു. ചെന്നൈയിൽ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ചെറുപ്പം മുതൽ നാടകങ്ങളിൽ അഭിനയിച്ച മനോഹർ 3500-ഓളം നാടകങ്ങളിൽ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. 35 ഓളം നാടകങ്ങൾ എഴുതി സംവിധാനവും ചെയ്തിട്ടുണ്ട്. നാടകങ്ങളിലെ ഹാസ്യവേഷങ്ങളിലൂടെയാണ് ഇദ്ദേഹം ഏറെയും ശ്രദ്ധിക്കപ്പെട്ടത്. റേഡിയോനാടകങ്ങളിലും സജീവമായിരുന്നു. 25 ൽ കൂടുതൽ സിനിമകളിൽ ഹാസ്യ സ്വഭാവമുള്ള വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

Read More

മത്സരിക്കാനില്ലെന്ന് കെ സുധാകരന്‍; നിലപാട് സ്ക്രീനിങ് കമ്മിറ്റിയെ അറിയിച്ചു

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റിയെയാണ് സുധാകരന്‍ അഭിപ്രായം അറിയിച്ചത്. പകരം കണ്ണൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെപിസിസി ജനറല്‍ സെക്രട്ടറി കെ ജയന്തിന്റെ പേര് സുധാകരന്‍ നിര്‍ദേശിച്ചു. കെപിസിസി പ്രസിഡന്റ് പദവി വഹിക്കുന്നതിനാല്‍ സംസ്ഥാനത്തെ മുഴുവന്‍ പ്രചാരണ ചുമതലയും വഹിക്കേണ്ടതുണ്ട്. മത്സരിച്ചാല്‍ ഒരു മണ്ഡലത്തില്‍ മാത്രം കേന്ദ്രീകരിക്കേണ്ടിവരുമെന്നും സുധാകരന്‍ സൂചിപ്പിച്ചു. രാവിലെ നടക്കുന്ന സ്‌ക്രീനിങ് കമ്മിറ്റി യോഗത്തില്‍ കെ സുധാകരന്റെ അഭിപ്രായം ചര്‍ച്ചയാകും. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍,…

Read More

ഉച്ചഭക്ഷണ വിതരണത്തിനായി ‘ലഞ്ച് ബെൽ’ പദ്ധതിയുമായി കുടുംബശ്രീ

വീട്ടിൽ നിന്നും ഉച്ചഭക്ഷണം കൊണ്ടു പോകാൻ കഴിയാതെ തിരക്കിട്ട് ഓഫീസിലേക്ക് ഓടിയെത്തുന്നവർക്കു മുന്നിൽ ഇനി കുടുംബശ്രീയുടെ ലഞ്ച് ബോക്സ് എത്തും. ഒറ്റ ക്ലിക്കിൽ ഉച്ചഭക്ഷണം അരികിലെത്തുന്ന കുടുംബശ്രീയുടെ ‘ലഞ്ച് ബെൽ’ പദ്ധതി വഴിയാണ് ഭക്ഷണം ആവശ്യക്കാർക്ക് എത്തിക്കുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരത്താണ് പദ്ധതി ആരംഭിക്കുന്നത്. ഓൺലൈൻ ഫുഡ് ഡെലിവറി രംഗത്ത് കുടുംബശ്രീയുടെ പ്രാതിനിധ്യം ഉറപ്പിക്കുന്നതോടൊപ്പം വനിതകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. കുടുംബശ്രീയുടെ ഫുഡ് ഡെലിവറി ആപ്പായ ‘പോക്കറ്റ്മാർട്ട്’ വഴിയാണ് ഓർഡർ സ്വീകരിക്കുന്നത്. സെക്രട്ടേറിയറ്റ്, നിയമസഭ, വികാസ് ഭവൻ,…

Read More

തിരുവനന്തപുരത്തെ സ്ഥാനാർത്ഥിയെച്ചൊല്ലി ബിജെപിയിൽ ഭിന്നത ; കുമ്മനം രാജശേഖരനെ സ്ഥാനാർഥിയാക്കണമെന്ന് സംസ്ഥാന നേതൃത്വം

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്ഥാനാർഥിയെച്ചൊല്ലി ബി.ജെ.പിയിൽ ഭിന്നത. ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് പരിഗണിക്കുന്നത് കേന്ദ്ര മന്ത്രി രാജീവ്‌ ചന്ദ്രശേഖറിനെയാണ്. എന്നാൽ രാജീവ്‌ ചന്ദ്രശേഖറിനെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം. കുമ്മനം രാജശേഖരനെ സ്ഥാനാർഥിയാക്കണമെന്നാണ് സംസ്ഥാന നേതൃത്വം ആവശ്യപ്പെടുന്നത്. മാർച്ച്‌ ആദ്യ ആഴ്ച തന്നെ സ്ഥാനാർഥിപ്രഖ്യാപനം തുടങ്ങുമെന്നതിനാൽ എത്രയും വേഗം ഇക്കാര്യത്തിൽ തീരുമാനം വേണമെന്നും സംസ്ഥാന നേതാക്കൾ ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പ് തന്നെ കേന്ദ്രമന്ത്രിമാരിൽ പ്രമുഖരെ ബി.ജെ.പി സംസ്ഥാന നേതൃത്വം സമീപിച്ചുതുടങ്ങിയിരുന്നു. തിരുവനന്തപുരത്ത് മത്സരിക്കണമെന്നായിരുന്നു ആവശ്യം. കേന്ദ്ര…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial