ഭാരത് ജോഡോ ന്യായ് യാത്ര; രാഹുൽ ഗാന്ധിയെ ശ്രീകൃഷ്ണനാക്കി യു.പിയിൽ പോസ്റ്ററുകൾ
ലഖ്നോ: ഉത്തർപ്രദേശിൽ കോൺഗ്രസ് എം.പി രാഹുൽ ഗാന്ധിയെ ശ്രീകൃഷ്ണനാക്കി പോസ്റ്ററുകൾ. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഉത്തർപ്രദേശിൽ എത്തുന്ന ദിവസമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.പോസ്റ്ററുകളിൽ രാഹുൽ ഗാന്ധിയെ രഥത്തിനുള്ളിൽ നിൽക്കുന്ന ശ്രീകൃഷ്ണനായും യു.പി കോൺഗ്രസ് അധ്യക്ഷൻ അജയ് റായിയെ അർജുനനായും ചിത്രീകരിച്ചിരിക്കുന്നു. മാൾ റോഡിലും ഘണ്ടാഘർ മേഖലയിലുമാണ് പോസ്റ്ററുകൾ പതിച്ചിട്ടുള്ളത്. ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി അംഗം സന്ദീപ് ശുക്ലയാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. സന്ദീപ് ശുക്ലയുടെ ചിത്രവും പോസ്റ്ററിൽ ഉണ്ട്. പോസ്റ്ററിനെ പറ്റി മറ്റു പ്രതികരണമൊന്നും…

